യുവനടിയുടെ ബലാത്സംഗ പരാതിയില്‍ സിദ്ധിഖിന് തിരിച്ചടി; നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി; സംഭവ ദിവസം സിദ്ധിഖ് കഴിച്ചത് ചോറും മീന്‍ കറിയും തൈരും എന്നത് അടക്കം സാഹചര്യ തെളിവുകളായി; അറസ്റ്റിലേക്ക് നീങ്ങും

യുവനടിയുടെ ബലാത്സംഗ പരാതിയില്‍ സിദ്ധിഖിന് തരിച്ചടി; നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി; സംഭവ ദിവസം സിദ്ധിഖ് കഴിച്ചത് ചോറും മീന്‍ കറിയും തൈരും എന്നത് അടക്കം സാഹചര്യ തെളിവുകളായി; അറസ്റ്റിലേക്ക് നീങ്ങും

Update: 2024-09-24 05:14 GMT

കൊച്ചി: യുവനടിയുടെ ബലാത്സംഗ പരാതിയില്‍ നടന്‍ സിദ്ധിഖിന് തരിച്ചടി. നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നടനെതിരംെ സാഹചര്യ തെളിവുകള്‍ ശക്തമാണെന്ന് കണ്ടാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പീഡന കേസിലാണ് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയത്.

തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് താരം ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പരാതിയില്‍ കഴമ്പില്ലെന്ന് സിദ്ദിഖ് പറയുമ്പോള്‍ ശക്തമായ തെളിവുണ്ടെന്നാണ് അന്വേഷണ സംഘം വാദിച്ച്ത്. നടന്‍ സിദ്ധിഖിന് എതിരെയുള്ള ലൈംഗിക അതിക്രമ പരാതിയില്‍ അന്വേഷണ സംഘത്തിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിരുന്നു. ഒന്നര മാസം നീണ്ട അന്വേഷണത്തിനിടെ പരാതിക്കാരിയുടെ മൊഴി ശരിവെക്കുന്ന തരത്തിലുള്ള തെളിവുകളാണ് പ്രത്യേകസംഘത്തിന് ലഭിച്ചത്.

2016 ജനുവരി 28നാണ് സംഭവം നടന്നതെന്നാണ് നടിയുടെ ആരോപണം. മാസ്‌കറ്റ് ഹോട്ടലിലെ 101 ഡി നമ്പര്‍ മുറിയില്‍ വച്ച് പീഡിപ്പിച്ചു എന്നാണ് മൊഴി. ഗ്ലാസ് ജനലിന്റെ കര്‍ട്ടന്‍ മാറ്റി പുറത്തേക്ക് നോക്കിയാല്‍ സ്വിമ്മിങ് പൂള്‍ കാണാമെന്നും യുവതി പറഞ്ഞിരുന്നു. തെളിവെടുപ്പില്‍ അന്വേഷണ സംഘം ഇത് സ്ഥിരീകരിച്ചു. ചോറും മീന്‍ കറിയും തൈരുമാണ് സിദ്ധിഖ് കഴിച്ചത് എന്ന യുവതിയുടെ മൊഴി ശരിവെക്കുന്ന രേഖകളും ഹോട്ടലില്‍ നിന്ന് ലഭിച്ചു.

അച്ഛനും അമ്മയും ഒരു കൂട്ടുകാരിയും ചേര്‍ന്നാണ് തന്നെ ഹോട്ടലില്‍ എത്തിച്ചത് എന്ന മൊഴി മൂവരും ശരിവെച്ചു. ജനുവരി 27 രാത്രി 12 മണിക്ക് മുറിയെടുത്ത സിദ്ധിഖ് പിറ്റേന്ന് വൈകിട്ട് അഞ്ച് വരെ ഹോട്ടലില്‍ ഉണ്ടായിരുന്നെന്നും രേഖകളില്‍ നിന്ന് വ്യക്തമാണ്. പീഡനം നടന്ന് ഒരു വര്‍ഷത്തിനു ശേഷം ഒരു സുഹൃത്തിനോട് യുവതി ഇക്കാര്യം പറഞ്ഞിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സുഹൃത്ത് ഇക്കാര്യം ശരിവച്ചു. ലൈംഗിക പീഡനത്തിനു പിന്നാലെ മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് 2 സൈക്യാട്രിസ്റ്റുകളുടെ ചികിത്സയില്‍ കഴിഞ്ഞു. രണ്ടുപേരും ഇത് ശരിവെച്ച് മൊഴിനല്‍കി.

ഇതെല്ലാം പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതി ഇപ്പോള്‍ കേസില്‍ നിര്‍ണായക നടപടി കൈക്കൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ നടനെ അറസ്റ്റു ചെയ്യും. വര്‍ഷങ്ങള്‍ക്ക് മുമ്പും ഇതേ നടി സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ യുവതി അന്ന് ഉന്നയിച്ച ആരോപണങ്ങളില്‍ ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ലെന്നും അപമാനിക്കുകയാണ് ലക്ഷ്യമെന്നും സിദ്ദിഖ് ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. .

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ആണ് സിദ്ദീഖിനെതിരെ ലൈംഗിക അതിക്രമക്കേസ് ഉയര്‍ന്നു വന്നത്. 2016 ജനുവരി 28നാണ് സംഭവം നടക്കുന്നതെന്നായിരുന്നു യുവനടിയുടെ ആരോപണം. നിള തീയേറ്ററില്‍ സിനിമാ പ്രിവ്യൂ കഴിഞ്ഞിറങ്ങിയ ശേഷം തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി, ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം.

ഒന്നരമാസം നീണ്ട അന്വേഷണത്തിനിടെ പരാതിക്കാരിയുടെ മൊഴി ശരിവെക്കന്ന തരത്തിലുള്ള തെളിവുകളാണ് പ്രത്യേകസംഘത്തിന് ലഭിച്ചത്. അതേസമയം പരാതിക്കാരിക്കെതിരെ ലൈംഗിക ആരോപണ കേസുമായി ഇവരുടെ ബന്ധുവായ യുവതിയും രംഗത്ത് എത്തിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകും മുന്നേ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് സുഹൃത്തുക്കള്‍ക്ക് കാഴ്ച വയ്ക്കാന്‍ നട ശ്രമിച്ചെന്നാണ് ബന്ധുവായ സ്ത്രീ ആരോപിക്കുന്നത്.

Tags:    

Similar News