അണയാത്ത പ്രതിഷേധം! വനിതാ ഡോക്ടര്‍ ക്രൂരമായി കൊല്ലപ്പെട്ടിട്ട് ഒരു മാസം; കൊല്‍ക്കത്തയില്‍ പ്രതിഷേധ റാലികള്‍; മമത സര്‍ക്കാര്‍ പ്രതിരോധത്തില്‍

മമത സര്‍ക്കാര്‍ പ്രതിരോധത്തില്‍

Update: 2024-09-09 07:40 GMT

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടര്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ടിട്ട് ഒരു മാസം പിന്നിടുമ്പോഴും പ്രതിഷേധം കത്തി പടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍, കളിമണ്‍ മോഡലര്‍മാര്‍, റിക്ഷാ വലിക്കുന്നവര്‍, ജൂനിയര്‍ ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ നയിച്ച വിവിധ പ്രതിഷേധ റാലികള്‍ നഗരത്തിന്റെ പല സ്ഥലങ്ങളിലും നടന്നു. ഡോക്ടറെ കൊലപ്പെടുത്തിയ എല്ലാ പ്രതികള്‍ക്കും ശിക്ഷ നല്‍കുക, സ്ത്രീകള്‍ക്ക് ജോലി ഇടങ്ങളില്‍ സുരക്ഷ ഉറപ്പാക്കുക എന്നതാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതി സഞ്ജയ് റോയിക്ക് മാത്രമാണ് പങ്കുള്ളതെന്നാണ് സിബിഐ കുറ്റപത്രം. ഡോക്ടറുടെ ശരീരത്തില്‍ നിന്ന് ലഭിച്ച സാമ്പിളുകള്‍ പ്രതിയുമായി ചേര്‍ന്നതിനാലാണ് ഇത്തിരത്തില്‍ കുറ്റം ചെയ്തതെന്ന് സിബിഐ വ്യക്തമാക്കുന്നത്. ഓഗസ്റ്റ് ഒന്‍പതിനാണ് ഡേക്ടറെ ആര്‍ജികാര്‍ മെഡിക്കല്‍ കോളജിലെ സെമിനാള്‍ ഹാളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ ലൈംഗികാതിക്രമത്തിന്റെയും ബലാത്സംഗത്തിന്റെയും ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ അവരുടെ മാതാപിതാക്കളെ അറിയിച്ചത് യുവതി ആത്മഹത്യ ചെയ്തുവെന്നാണ്. ആശുപത്രിയില്‍ എത്തിയ മാതാപിതാക്കളെ മൃതദേഹം കാണിക്കാതെ ഏറെനേരം തടഞ്ഞുവെക്കുകയും ചെയ്തു. വനിതാ ഡോക്ടര്‍ രാത്രി ഒറ്റക്ക് സെമിനാര്‍ ഹാളിലേക്ക് പോയത് നിരുത്തരവാദിത്വപരമാണെന്നായിരുന്നു ആശുപത്രിയുടെ അന്നത്തെ പ്രിന്‍സിപ്പല്‍ ആയിരുന്ന ഡോ. സന്ദീപ് കുമാര്‍ ഘോഷിന്റെ പ്രതികരണം.

എന്നാല്‍ ഈ വിഷയത്തില്‍ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ പെണ്‍കുട്ടിയുടെ നീതിക്ക് വേണ്ടി നഗരത്തില്‍ വലിയ പ്രതിഷേധങ്ങളും സമരങ്ങളും ആരംഭിച്ചതിനെതുടര്‍ന്നാണ് ജൂനിയര്‍ ഡോക്ടര്‍ കൂട്ടബലാത്സംഗത്തിന് വിധേയയായി എന്ന് വ്യക്തമാക്കുന്ന ഓട്ടോപ്സി റിപ്പോര്‍ട്ട് പോലും പുറത്ത് വന്നത്. 24 മണിക്കൂര്‍ സേവനങ്ങള്‍ പിന്‍വലിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐഎംഎ) സംഭവത്തില്‍ പ്രതിഷേധിച്ചു.

സംഭവം നടന്ന് 12 മണിക്കൂറിനുള്ളില്‍ കൊല്‍ക്കത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. 2019 മുതല്‍ സിവില്‍ പോലീസ് വോളന്റിയറായിരുന്ന സഞ്ജയ് റോയ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകം നടന്ന ദിവസത്തെ ഇയാളുടെ ചില നിര്‍ണ്ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരം അല്ലാത്തതിനാല്‍ കേസ് സിബിഐക്ക് വിടണമെന്ന് മാതാപാതിക്കള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കൊല്‍ക്കത്ത ഹൈക്കോടതി കേസ് സിബിഐക്ക് വിട്ടു.

തുടര്‍ന്ന് സഞ്ജയ് റോയ് ഉള്‍പ്പെടെ കേസിലെ പ്രധാന കക്ഷികളെ നുണപരിശോധനക്ക് വിധേയരാക്കി. ഇതിനിടെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിന്റെ മുന്‍ പ്രിന്‍സിപ്പലായ സന്ദീപ് ഘോഷിനെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഡോക്ടറുടെ കൊലപാതകവുമായി ഇതിന് ബന്ധമുണ്ടാകും എന്ന സംശയവും ശക്തമായി നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇയാളുടെ വീട്ടില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു.

ഡോക്ടറുടെ കൊലപാതകം ബംഗാള്‍ രാഷ്ട്രീയത്തെയും കലുഷിതമാക്കി. വിഷയം മമത ബാനര്‍ജി സര്‍ക്കാരിനെതിരെ പ്രതിപക്ഷമായ ബിജെപി ആയുധമാക്കി. ഇതിനിടെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെ ഗുണ്ടകളുടെ ആക്രമണം നടന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് നടപടി ഉണ്ടായി. ഇതില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഏറ്റവുമൊടുവില്‍ വിഷയത്തില്‍ ഒടുവില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ തന്നെ പൊട്ടിത്തെറിയിലെത്തിയിരിക്കുകയാണ്.

പാര്‍ട്ടിയുടെ രാജ്യസഭാ എംപി ജൗഹര്‍ സിര്‍കാര്‍ രാജി സംഭവങ്ങള്‍ നീണ്ടുകഴിഞ്ഞു. ജൂനിയര്‍ ഡോക്ടറെ ബലാത്സംഗക്കൊലയ്ക്കിരയാക്കിയ സംഭവത്തില്‍ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധങ്ങളെ കൈകാര്യം ചെയ്യുന്നതിലും, ബലാത്സംഗക്കൊലയില്‍ കൃത്യമായ അന്വേഷണം നടത്തുന്നതിലും തൃണമൂല്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നാരോപിച്ചാണ് രാജി. ഈ പ്രതിഷേധങ്ങളെ ഇങ്ങനെ കണ്ടാല്‍ പോരാ എന്നും കൃത്യമായ ഇടപെടല്‍ നടത്തണമെന്നും താന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോട് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ഒന്നും നടന്നില്ല എന്നാണ് ജൗഹര്‍ സിര്‍കാര്‍ ആരോപിച്ചിരിക്കുന്നത്.മമത സര്‍ക്കാര്‍ പ്രതിരോധത്തില്‍

Tags:    

Similar News