ആകാശത്തു നിന്നും എടുത്തുചാടി മറുനാടന്‍ ഷാജന്‍; മുണ്ടക്കൈയില്‍ അനാഥരായ കുരുന്നുകള്‍ക്കായി സമാഹരിച്ചത് 18 ലക്ഷം രൂപ; സ്‌കൈ ഡൈവിങ് വഴി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സമാഹരിച്ചത് 70 ലക്ഷം

ഇന്നലെ നോട്ടിങ്ഹാമിലാണ് സ്‌കൈ ഡൈവിങ് നടന്നത്.

Update: 2024-09-09 10:05 GMT

ലണ്ടന്‍: മുണ്ടക്കൈയിലെ ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടമായി അനാഥരായ കുരുന്നുകള്‍ക്ക് സഹായം എത്തിക്കാന്‍ ധനസമാഹരണം നടത്താന്‍ വേണ്ടി മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ യുകെയിലെ ആകാശത്തു നിന്നും ചാടി. ഇന്നലെ നോട്ടിങ്ഹാമിലാണ് സ്‌കൈ ഡൈവിങ് നടന്നത്. ഈ ആകാശച്ചാട്ടം വഴി ഷാജന്‍ സ്‌കറിയ ഒറ്റയ്ക്ക് മുണ്ടക്കൈയിലെ കുരുന്നുകള്‍ക്കായി സമാഹരിച്ചത് 18 ലക്ഷം രൂപയാണ്.

ഒരു രാത്രി ഇരുട്ടി വെളുക്കും മുന്നേ അപ്പനേയും അമ്മയേയും നഷ്ടപ്പെട്ട് ആരോരുമില്ലാതായി പോയ കുഞ്ഞുങ്ങള്‍ക്കു വേണ്ടി ഷാജന്‍ നടത്തിയ ആകാശച്ചാട്ടത്തിലൂടെ ഇതുവരെ സമാഹരിച്ചത് 18 ലക്ഷത്തിലധികം രൂപയുമാണ്. അതില്‍ 11,267 പൗണ്ട് (ഏതാണ്ട് 12 ലക്ഷത്തിലധികം രൂപ) നല്‍കിയത് യുകെ മലയാളികളാണ്. ആറര ലക്ഷത്തോളം രൂപ തിരുവനന്തപുരത്തെ ശാന്തിഗ്രാം വഴിയും സമാഹരിച്ചു. ആകാശച്ചാട്ടം നടത്തുന്നവരില്‍ ഏറ്റവും അധികം തുക സമാഹരിച്ചത് ഷാജനാണ്. ആകാശച്ചാട്ടം വഴി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ഇന്നലെ വരെ ആകെ സമാഹരിച്ചത് 70 ലക്ഷം രൂപയാണ്. സെപ്തംബര്‍ 30 വരെ ചാരിറ്റിയിലേക്ക് പണം നല്‍കാവുന്നതാണ്. ഷാജന്‍ സ്‌കറിയക്കൊപ്പം 27 പേരും ആകാശച്ചാട്ടം ദൗത്യത്തില്‍ പങ്കാളികളായി.


 



നോട്ടിംഗാമിലെ ലാങര്‍ എയര്‍ഫീല്‍ഡില്‍ നിന്നുമായിരുന്നു ഷാജന്‍ സ്‌കറിയയുടെ ആകാശച്ചാട്ടം. മുന്‍പൊരിക്കല്‍ ആകാശച്ചാട്ടത്തിനു തയ്യാറെടുത്തപ്പോള്‍ കാലാവസ്ഥ ചതിച്ച അനുഭവം കൊണ്ട് ഈ ദൗത്യം നടന്നില്ല. എന്നാല്‍, ഇന്നലെ നടന്ന സ്‌കൈ ഡൈവിങില്‍ ഷാജന്‍ സ്‌കറിയ പങ്കാളിയാകുകയായിരുന്നു. മോശം കാലാവസ്ഥ മൂലം പരിപാടി നടക്കാതെ വരുമോ എന്ന ആശങ്കയും ഇന്നലെ ഉടലെടുത്തിരുന്നു. എന്നാല്‍, മാനം തെളിഞ്ഞതോടെ മനസ്സുകളില്‍ സന്തോഷം നിറഞ്ഞു.

രാവിലത്തെ വമ്പന്‍ മഴ കണ്ടതോടെ രാവിലെ പത്തിന് ആദ്യ സീറ്റിനു പരിശീലനവും തുടര്‍ന്ന് ഉച്ചക്ക് രണ്ടിന് ആദ്യ ചാട്ടവും എന്നതായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ കാലാവസ്ഥ മാറുകയാണ് എന്ന് വ്യക്തമായതോടെ നൊടിയിടയില്‍ പിന്നെ തീരുമാനങ്ങള്‍ മാറുകയായിരുന്നു. ആദ്യ വിമാനം കോള്‍ ഇന്‍ ചെയ്തതോടെ ഷാജന്‍ സ്‌കറിയ, നെവിന്‍ സന്തോഷ്, ജിനു ജോര്‍ജ്, അധീന ഷാജി എന്നിവരുമായി വിമാനം ആകാശമേലാപ്പിലേക്ക് പറന്നുയര്‍ന്നു.


Full View


പിന്നാലെ ആകാശത്തു നിന്നും താഴേക്ക് പറന്നിറങ്ങിയ ഷാജന്‍ മേഘങ്ങള്‍ക്കിടയിലൂടെ അനായാസകരമായാണ് ഭൂമിയിലേക്ക് പറന്നിറങ്ങിയത്. മനസില്‍ തെല്ലൊരു ഭയവും ആശങ്കയും ഉണ്ടായിരുന്നുവെങ്കിലും അനായാസം തന്നെ അദ്ദേഹം ദൗത്യം പൂര്‍ത്തിയാക്കി. ജീവിതത്തിലെ മറക്കാന്‍ കഴിയാത്ത അനുഭവമാണ് സ്‌കൈ ഡൈവിങ് സമ്മാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. യുകെയിലേക്ക് വിമാനം കയറും മുന്നേ വയനാട്ടില്‍ കണ്ട കാഴ്ചകള്‍ ഷാജന്റെ മനസിലേക്ക് എത്തിയപ്പോള്‍ എന്തു പ്രതിസന്ധിയും നേരിടാനുള്ള മനക്കരുത്താണ് ലഭിച്ചത്. ചൂരല്‍മലയില്‍ കണ്ടുമുട്ടിയ സുഹൃത്തിന്റെ സഹായത്തോടെ നടത്തിയ വിവര ശേഖരത്തില്‍ മാതാപിതാക്കള്‍ നഷ്ടമായ മുപ്പതിലേറെ കുഞ്ഞുങ്ങള്‍ക്ക് സഹായം എത്തിക്കാന്‍ ഈ ആകാശച്ചാട്ടത്തിലൂടെ സാധിച്ചതില്‍ അതീവ സന്തോഷവാനാണ് ഷാജന്‍ സ്‌കറിയ.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനൊപ്പം വിദേശഫൗണ്ട് സ്വീകരിക്കാന്‍ അനുമതിയുള്ള തിരുവനന്തപുരം പൂവാറിലെ ശാന്തിഗ്രാം കേരള എന്ന പ്രസ്ഥാനം വഴിയാണ് ഷാജന്‍ സ്‌കറിയയുടെ ഫണ്ട് ശേഖരണം. ഗാന്ധിയനായ പങ്കജാക്ഷന്‍ എന്നയാള്‍ നേതൃത്വം കൊടുക്കുന്ന സ്ഥാപനമാണ് ശാന്തിഗ്രാം. ഇവരുടെ സഹായത്തോടെയാണ് മുണ്ടക്കൈയിലെ ദുരിതബാധിതരായ കുഞ്ഞുങ്ങള്‍ക്ക് സഹായം ഒരുക്കാന്‍ ശ്രമിക്കുന്നത്.


 



ഇനിയും സഹായം നല്‍കാം..

ആകാശച്ചാട്ടം ഇന്നലെ പൂര്‍ത്തിയായെങ്കിലും മറുനാടന്റെ പ്രിയ വായനക്കാര്‍ക്ക് ഇനിയും കുരുന്നുകള്‍ക്ക് സഹായം എത്തിക്കാനുള്ള ഉദ്യമത്തില്‍ പങ്കാളികളാകാം. വായനക്കാര്‍ക്ക് ശാന്തിഗ്രാം അക്കൗണ്ട് വഴി സംഭാവനകള്‍ നല്‍കാവുന്നതാണ്. ശാന്തിഗ്രാമം വഴി പണം അയക്കാനുള്ള അക്കൗണ്ട് നമ്പറും യുപിഐ ആപ്പ് വഴി സ്‌കാന്‍ ചെയ്ത് പണം അയക്കാനുള്ള് അവസരവും ഉണ്ടാകും. ഇതിനുള്ള സ്‌കാനിംഗ് കോഡ് ഈ വാര്‍ത്തക്കൊപ്പം കൊടുക്കുന്നുണ്ട്.

ശാന്തിഗ്രാം അക്കൗണ്ടിലേക്ക് നേരിട്ടു സഹായം നല്‍കാന്‍ താഴെ ചേര്‍ത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക.

Account Number: 32124821963

Branch: KANJIRAMKULAM

IFS Code: SBIN0010704

ശാന്തിഗ്രാം അക്കൗണ്ടിലേയ്ക്ക് യുപിഐ വഴി പണം അയയ്ക്കുന്നതിനായി താഴെ കാണുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക


 



ഇങ്ങനെ ശാന്തിഗ്രാം അക്കൗണ്ടിലേക്ക് പണം അയക്കുന്നവര്‍ 'വയനാടിന്‍ മക്കളുടെ സഹായനിധി' എന്ന് റെഫര്‍ ചെയ്യുക. അല്ലെങ്കില്‍ മറുനാടന്‍ ഷാജനെന്നോ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനെന്നോ റെഫറന്‍സ് വെക്കുക. വിദേശത്തു നിന്നും ശാന്തിഗ്രാമിന്റെ ഇന്ത്യന്‍ അക്കൗണ്ടില്‍ പണം ഇടുന്നവര്‍ അവരുടെ പാന്‍ നമ്പറും അഡ്ഡ്രസും ശാന്തിഗ്രാമിനെ ചുവടെ കൊടുത്തിരിക്കുന്ന വാട്ട്സ്ആപ്പ് നമ്പറില്‍ അറിയിക്കണം.

ശാന്തിഗ്രാം വഴി നല്‍കുന്ന ഇത്തരം സംഭാവനകള്‍ക്ക് ആദായനികുതി വകുപ്പിന്റെ 80 G നിയമപ്രകാരമുള്ള നികുതിയിളവും നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. സംഭാവന നല്‍കുന്നവര്‍ വിവിധ മാര്‍ഗ്ഗങ്ങളിലൂടെയാണ് ബാങ്ക് വഴി പണം അയയ്ക്കുന്നത്. ഇക്കാരണത്താല്‍ പണം അയയ്ക്കുന്ന പലരുടേയും പേരുകള്‍ പോലും വ്യക്തമായി അറിയാന്‍ കഴിയുന്നില്ല. വരവ്, ചെലവ് കണക്കുകള്‍ സോഷ്യല്‍ ഓഡിറ്റിന് വിധേയമാകും വിധം 100% സുതാര്യമായിട്ടാണ് ഞങ്ങള്‍ ഈ ദൗത്യം നടപ്പിലാക്കുന്നത്.

ഈ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ സംഭാവന നല്‍കുന്നവര്‍ അവരുടെ പേര്, അഡ്രസ്, ഫോണ്‍ / വാട്‌സ് ആപ്പ് നമ്പര്‍, PAN നമ്പര്‍, ബാങ്ക് ട്രാന്‍സാഷന്‍ രേഖ/ സ്‌ക്രീന്‍ ഷോട്ട് എന്നിവ കൂടി അയച്ചു നല്‍കിയാല്‍ എല്ലാവര്‍ക്കും രസീത് അയച്ചു തരുവാന്‍ സാധിക്കുമെന്ന് ശാന്തിഗ്രാം ഡയറക്ടര്‍ എല്‍ പങ്കജാക്ഷന്‍ അറിയിച്ചു.

ഇമെയില്‍ ID: santhigramkerala@gmail.com, വാട്‌സ് ആപ്പ് നമ്പര്‍ : +91 9072302707, 8156980450. ശാന്തിഗ്രാമിന്റെ ഫോണ്‍ നമ്പര്‍: 0471 2269780.

ഇതോടൊപ്പം യുകെയില്‍ ഉള്ളവര്‍ക്ക് ഈമാസം അവസാനം വരെ ഷാജന്‍ സ്‌കറിയയുടെ ആകാശച്ചാട്ടത്തിന് പണം സംഭാവന നല്‍കാം. ഈ തുക കൂടി ഉള്‍പ്പെടുത്തിയാകും പണം മുണ്ടക്കൈയിലെ കുരുന്നുകള്‍ക്ക് നല്‍കുക. സംഭവന ശേഖരിക്കുന്ന ലിങ്കും ഈ വാര്‍ത്തക്കൊപ്പം നല്‍കുന്നുണ്ട്. യുകെയില്‍ നിന്നും പണം അയക്കുന്നവര്‍ ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യണം.


യുകെയില്‍ ഉള്ളവര്‍ക്ക് സഹായം നല്‍കാന്‍ ഇവിടെ ക്ലിക് ചെയ്യുക

Tags:    

Similar News