മുണ്ടക്കൈയില്‍ അനാഥരായ കുരുന്നുകള്‍ക്കായി മറുനാടന്‍ ഷാജന്റെ ആകാശച്ചാട്ടം നാളെ; ഇതുവരെ സമാഹരിച്ചത് 11 ലക്ഷത്തിലേറെ; ശാന്തിഗ്രാം വഴി മറുനാടന്‍ വായനക്കാര്‍ക്കും ധനസഹായം നല്‍കാം

നാളെ യുകെയിലെ നോട്ടിംഗ്ഹാമിലെ ആകാശ മധ്യത്തിലാണ് സ്‌കൈ ഡൈവിങ് നടക്കുക

Update: 2024-09-07 13:14 GMT

ലണ്ടന്‍: കേരളക്കര കണ്ട ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായിരുന്നു വയനാട്ടിലെ മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍. അഞ്ഞൂറിലേറെ ജീവനുകള്‍ നഷ്ടമായ ദുരന്തത്തില്‍ നിന്നും ആ നാട് കരകയറാന്‍ ഇനിയും ഏറെക്കാലം വേണ്ടിവരും. ദുരന്തത്തില്‍ പെട്ട് മാതാപിതാക്കളെ നഷ്ടമായ കുരുന്നുകള്‍ക്ക് സഹായഹസ്തം നീട്ടാന്‍ വേണ്ടി പണം സമാഹരിക്കുന്നതിനായി മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ നാളെ ആകാശത്തു നിന്നും ചാടും. അച്ഛനും അമ്മയും ദുരന്തത്തില്‍ നഷ്ടമായ കുഞ്ഞുങ്ങള്‍ക്ക് സഹായം എത്തിക്കാന്‍ മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ നടത്തുന്ന ധനസമാഹരണത്തിന് വേണ്ടിയാണ് ഷാജന്‍ സ്‌കറിയ സ്‌കൈ ഡൈവിങ് നടത്തുന്നത്.

നാളെ യുകെയിലെ നോട്ടിംഗ്ഹാമിലെ ആകാശ മധ്യത്തിലാണ് സ്‌കൈ ഡൈവിങ് നടക്കുക. ഷാജന്‍ സ്‌കറിയ അടക്കം 28 പേരാണ് ആകാശച്ചാട്ടം നടത്തി ധനസമാഹരണം നടത്തുന്നത്. ആകാശച്ചാട്ടത്തിന് തയ്യാറാകുന്ന ഓരോരുത്തര്‍ക്കും പണം സ്‌പോണ്‍സര്‍ ചെയ്യാം. ഇങ്ങനെ ലഭിക്കുന്ന തുക പൂര്‍ണമായും മുണ്ടക്കൈയിലെ ദുരിതബാധിതരായ കുരുന്നുകള്‍ക്ക് കൈമാറും. മറുനാടന്‍ ഷാജന്റെ ആകാശചാട്ടത്തിനായി ഇതിനോടകം 11 ലക്ഷത്തിലേറെ രൂപ ഇതിനോടകം സമാഹരിച്ചു കഴിഞ്ഞു.

എട്ട് ലക്ഷത്തോളം രൂപ യുകെ മലയാളികള്‍ സംഭാവനയായി നല്‍കിയപ്പോള്‍ ഇന്ത്യയിലും വിദേശത്തുള്ളവരുമായി ശാന്തിഗ്രാം അക്കൗണ്ടില്‍ മൂന്നര ലക്ഷത്തിലേറെ രൂപയും സംഭാവനയായി എത്തിയിട്ടുണ്ട്. ഷാജനൊപ്പം സ്‌കൈ ഡൈവിങില്‍ പങ്കാളികളാകുന്ന മറ്റു 27 പേര്‍ ചേര്‍ന്ന് സമാഹരിച്ച തുക കൂടി വരുമ്പോള്‍ 60 ലക്ഷത്തോളം രൂപ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ അക്കൗണ്ടില്‍ എത്തിക്കഴിഞ്ഞു. അന്തിമ കണക്കില്‍ ഈ തുക ഇനിയും ഉയര്‍ന്നേക്കാം.

ശാന്തിഗ്രാം അക്കൗണ്ടിലേക്ക് നേരിട്ടു സഹായം നല്‍കാന്‍ താഴെ ചേര്‍ത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക.

Account Number: 32124821963

Branch: KANJIRAMKULAM

IFS Code: SBIN0010704

ശാന്ത്രിഗ്രാം അക്കൗണ്ടിലേയ്ക്ക് യുപിഐ വഴി പണം അയയ്ക്കുന്നതിനായി താഴെ കാണുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക


 



വിദേശഫണ്ട് വ്യക്തികള്‍ക്ക് നേരിട്ടു നല്‍കുന്നതിന് പരിമിതികള്‍ ഉള്ളതിനാല്‍ ഇന്ത്യയില്‍ വിദേശഫൗണ്ട് സ്വീകരിക്കാന്‍ അനുമതിയുള്ള തിരുവനന്തപുരം പൂവാറിലെ ശാന്തിഗ്രാം കേരള എന്ന പ്രസ്ഥാനം വഴിയാണ് ഇക്കുറി സഹായം എത്തിക്കാന്‍ ശ്രമിക്കുന്നത്. ഗാന്ധിയനായ പങ്കജാക്ഷന്‍ എന്നയാള്‍ നേതൃത്വം കൊടുക്കുന്ന സ്ഥാപനമാണ് ശാന്തിഗ്രാം. ഇവരുടെ സഹായത്തോടെ മുണ്ടക്കൈയിലെ ദുരിതബാധിതരായ കുഞ്ഞുങ്ങള്‍ക്ക് സഹായം എത്തിക്കുക.

മറുനാടന്റെ പ്രിയ വായനക്കാര്‍ക്കും കുരുന്നുകള്‍ക്ക് സഹായം എത്തിക്കാനുള്ള ഉദ്യമത്തില്‍ പങ്കാളികളാകാം. വായനക്കാര്‍ക്ക് ശാന്തിഗ്രാം അക്കൗണ്ട് വഴി സംഭാവനകള്‍ നല്‍കാവുന്നതാണ്. ഈ തുകയും പൂര്‍ണമായും കുഞ്ഞുങ്ങള്‍ക്കായി നല്‍കും. വിദേശത്തും ഇന്ത്യയിലുമുള്ള മറുനാടന്റെ വായനക്കാര്‍ ഈ അവസരം ഉപയോഗിക്കുമെന്നാണ് കരുതുന്നത്. ശാന്തിഗ്രാമം വഴി പണം അയക്കാനുള്ള അക്കൗണ്ട് നമ്പറും യുപിഐ ആപ്പ് വഴി സ്‌കാന്‍ ചെയ്ത് പണം അയക്കാനുള്ള് അവസരവും ഉണ്ടാകും. ഇതിനുള്ള സ്‌കാനിംഗ് കോഡ് ഈ വാര്‍ത്തക്കൊപ്പം കൊടുക്കുന്നുണ്ട്.

ഇങ്ങനെ ശാന്തിഗ്രാം അക്കൗണ്ടിലേക്ക് പണം അയക്കുന്നവര്‍ 'വയനാടിന്‍ മക്കളുടെ സഹായനിധി' എന്ന് റെഫര്‍ ചെയ്യുക. അല്ലെങ്കില്‍ മറുനാടന്‍ ഷാജനെന്നോ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനെന്നോ റെഫറന്‍സ് വെക്കുക. വിദേശത്തു നിന്നും ശാന്തിഗ്രാമിന്റെ ഇന്ത്യന്‍ അക്കൗണ്ടില്‍ പണം ഇടുന്നവര്‍ അവരുടെ പാന്‍ നമ്പറും അഡ്ഡ്രസും ശാന്തിഗ്രാമിനെ ചുവടെ കൊടുത്തിരിക്കുന്ന വാട്ട്‌സ്ആപ്പ് നമ്പറില്‍ അറിയിക്കണം.


 



ശാന്തിഗ്രാം വഴി നല്‍കുന്ന ഇത്തരം സംഭാവനകള്‍ക്ക് ആദായനികുതി വകുപ്പിന്റെ 80 G നിയമപ്രകാരമുള്ള നികുതിയിളവും നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. സംഭാവന നല്‍കുന്നവര്‍ വിവിധ മാര്‍ഗ്ഗങ്ങളിലൂടെയാണ് ബാങ്ക് വഴി പണം അയയ്ക്കുന്നത്. ഇക്കാരണത്താല്‍ പണം അയയ്ക്കുന്ന പലരുടേയും പേരുകള്‍ പോലും വ്യക്തമായി അറിയാന്‍ കഴിയുന്നില്ല. വരവ്, ചെലവ് കണക്കുകള്‍ സോഷ്യല്‍ ഓഡിറ്റിന് വിധേയമാകും വിധം 100% സുതാര്യമായിട്ടാണ് ഞങ്ങള്‍ ഈ ദൗത്യം നടപ്പിലാക്കുന്നത്. ഈ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ സംഭാവന നല്‍കുന്നവര്‍ അവരുടെ പേര്, അഡ്രസ്, ഫോണ്‍ / വാട്സ് ആപ്പ് നമ്പര്‍, PAN നമ്പര്‍, ബാങ്ക് ട്രാന്‍സാഷന്‍ രേഖ/ സ്‌ക്രീന്‍ ഷോട്ട് എന്നിവ കൂടി അയച്ചു നല്‍കിയാല്‍ എല്ലാവര്‍ക്കും രസീത് അയച്ചു തരുവാന്‍ സാധിക്കുമെന്ന് ശാന്തിഗ്രാം ഡയറക്ടര്‍ എല്‍ പങ്കജാക്ഷന്‍ അറിയിച്ചു.

ഇമെയില്‍ ID: santhigramkerala@gmail.com, വാട്സ് ആപ്പ് നമ്പര്‍ : +91 9072302707, 8156980450. ശാന്തിഗ്രാമിന്റെ ഫോണ്‍ നമ്പര്‍: 0471 2269780.


Full View

ഇതോടൊപ്പം യുകെയില്‍ ഉള്ളവര്‍ക്ക് ഷാജന്‍ സ്‌കറിയയുടെ ആകാശച്ചാട്ടത്തിന് ഇനിയും പണം സംഭാവന നല്‍കാം. സംഭാവന ശേഖരിക്കുന്ന ലിങ്കും ഈ വാര്‍ത്തക്കൊപ്പം നല്‍കുന്നുണ്ട്. യുകെയില്‍ നിന്നും പണം അയക്കുന്നവര്‍ ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യണം. ഇങ്ങനെ ഗിഫ്റ്റ് എയ്ഡായി ലഭിക്കുന്ന തുകയും ചേര്‍ത്താകും മുണ്ടക്കൈയില്‍ അനാഥരായവര്‍ക്ക് പണം നല്‍കുന്നത്. മുണ്ടക്കൈയിലെ കുരുന്നുകള്‍ക്കായി 50 ലക്ഷം രൂപ ആദ്യ ഘട്ടത്തില്‍ ബ്രിട്ടനില്‍ നിന്നും ശേഖരിച്ചു നല്‍കുന്നത്. ഒരു കോടിയെങ്കിലും സമാഹരിച്ചുനല്‍കേണ്ടതമുണ്ട്. ഇതിനായി മറുനാടന്‍ വായനക്കാര്‍ ഷാജന്‍സ്‌കറിയയുടെ ആകാശച്ചാട്ടത്തിനായി കഴിയാകുന്ന തുക സംഭാവന നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു.

മറുനാടന്‍ ഷാജന്റെ സ്‌കൈഡൈവിങ് ഉദ്യമത്തില്‍ പങ്കാളിയാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Tags:    

Similar News