പള്ളി അധികൃതര്‍ മഠങ്ങള്‍ അടച്ചുപൂട്ടിയപ്പോള്‍ പ്രായം ചെന്ന കന്യാസ്ത്രീകളെ നഴ്‌സിംഗ് ഹോമിലാക്കി; ആ ജീവിതം ഇഷ്ടമാകാത്ത കന്യാസ്ത്രീകള്‍ ഒളിച്ചോടി പൂട്ടുപൊളിച്ച് മഠത്തില്‍ തിികെ കയറി; ഓസ്ട്രിയയിലെ കന്യാസ്ത്രീകളുടെ ഒളിച്ചോട്ടം വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍
ഓസ്ട്രിയയിലെ കന്യാസ്ത്രീകളുടെ ഒളിച്ചോട്ടം വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍
വിയന്ന: ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗിലെ ഒരു കോണ്‍വെന്റില്‍ കഴിയുന്ന 80 വയസിന് മുകളില്‍ പ്രായമുള്ള മൂന്ന് കന്യാസ്ത്രീകളെ കുറിച്ചുള്ള വാര്‍ത്തകള്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. സിസ്റ്റര്‍ റീത്ത സിസ്റ്റര്‍മാരായ റെജീന, ബെര്‍ണാഡെറ്റ് എന്നിവരാണ് ഈ കഥയിലെ കഥാപാത്രങ്ങള്‍. തങ്ങളെ മേലധികാരികള്‍ വിമതരായ കന്യാസ്ത്രീകള്‍ എന്നാണ് വിളിക്കുന്നതെന്നാണ് ഇവര്‍ തമാശയായി പറയുന്നത്. ഇവര്‍ അടുത്തിടെ ഒരു നഴ്സിംഗ് ഹോമില്‍ നിന്ന് ഒളിച്ചോടി ഒരു കൊല്ലപ്പണിക്കാരന്റെ സഹായത്തോടെ, മുമ്പ് അവരുടെ വീടായിരുന്ന കോണ്‍വെന്റിലേക്ക് തിരികെ കയറുകയായിരുന്നു.
തങ്ങള്‍ എണ്‍പത് വയസ്സുള്ള കുടിയേറ്റക്കാരാണെന്ന് സിസ്റ്റര്‍ റീത്ത തമാശയായി പറയുന്നു. കന്യാസ്ത്രീകളുടെ എണ്ണം കുറഞ്ഞതോടെ പള്ളി അധികൃതര്‍ മഠങ്ങള്‍ അടച്ചുപൂട്ടിയപ്പോള്‍ രണ്ട് വര്‍ഷം മുമ്പ് ഇഷ്ടത്തിന് വിരുദ്ധമായി അവരെ ഒരു നഴ്സിംഗ് ഹോമിലേക്ക് കൊണ്ടുപോയതായി റീത്ത പറയുന്നു. ഇപ്പോള്‍ വലിയൊരു ഭാഗം നാട്ടുകാരും ഇവരോടൊപ്പം ചേര്‍ന്നിരിക്കുകയാണ്. സിസ്റ്റര്‍ റീത്ത പറയുന്നത് അവര്‍ക്ക് നടപടിയെടുക്കേണ്ടിവന്നു എന്നാണ്. തങ്ങള്‍ എത്രമാത്രം അസന്തുഷ്ടരാണെന്ന് പുരോഹിതനോട് പറയാന്‍ ഇവര്‍ ആഗ്രഹിച്ചിരുന്നു എന്നാല്‍ അദ്ദേഹത്തെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല.
തങ്ങളുടെ പ്രിയപ്പെട്ട കോണ്‍വെന്റിലേക്ക് മടങ്ങാനുള്ള അവസരം ലഭിച്ചപ്പോള്‍, അദ്ദേഹത്തിന്റെ അനുവാദത്തിനായി അവര്‍ കാത്തിരുന്നില്ല. പക്ഷേ അദ്ദേഹം തങ്ങളോട് ദേഷ്യപ്പെടാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് സിസ്റ്റര്‍ റീത്ത പറയുന്നത്. എന്നാല്‍ അവരുടെ മേലധികാരിയായ പ്രൊവോസ്റ്റ് മാര്‍ക്കസ് ഗ്രാസല്‍ കന്യാസ്ത്രീകളുടെ നടപടിയില്‍ തൃപ്തനല്ല. കഴിഞ്ഞ മാസം അവരുടെ നഴ്സിംഗഹോമില്‍ നിന്നുള്ള ഒളിച്ചോട്ടം വാര്‍ത്തകളില്‍ ഇടം നേടിയപ്പോള്‍ കാര്യങ്ങള്‍ വിശദീകരിക്കാനായി ഒരു പി.ആര്‍ സ്ഥ്ാപനത്തെയാണ് അദ്ദേഹം ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഇതിന്റെ പ്രതിനിധിയായ ഹരാള്‍ഡ് ഷിഫലാണ് ഇപ്പോള്‍ കാര്യങ്ങള്‍ വിശദമാക്കുന്നത്. നഴ്‌സിംഗ് ഹോമിലേക്ക് മാറ്റുന്നതിന് മുമ്പ്
കന്യാസ്ത്രീമാരോട് കൂടിയാലോചിച്ചിട്ടുണ്ടായിരുന്നു എന്നാണ്് ഷിഫല്‍ പറയുന്നത്. ഇവര്‍ മൂന്ന് പേരും മഠത്തില്‍ ശേഷിക്കുന്ന അവസാന മൂന്ന് കന്യാസ്ത്രീകളാണെന്നും അവര്‍ പ്രായമായപ്പോള്‍ അവിടെ താമസിക്കുന്നത് ബുദ്ധിപരമല്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു. പ്രൊവോസ്റ്റിന്റെ തീരുമാനം അവരുടെ താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്താണ് എന്നാണ് ഷിഫല്‍ വാദിക്കുന്നത്.
കന്യാസ്ത്രീകള്‍ക്ക് ഇപ്പോള്‍ സ്വന്തമായി ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ട്, നിലവില്‍ 70,000 ഫോളോവേഴ്‌സുണ്ട്. ഷിഫല്‍ പറയുന്നത്, കന്യാസ്ത്രീകളുടെ സോഷ്യല്‍ മീഡിയ സാന്നിധ്യം അവരുടെ സഭയുടെ നടപടിക്രമത്തിന് യോജിച്ചതല്ല എന്നാണ്. ഇവര്‍ക്ക് ഇക്കാര്യത്തില്‍ കുറേക്കൂടി പ്രായോഗികമായ ഒരു നിലപാട് കണ്ടെത്താമായിരുന്നു എന്നാണ് ഷിഫല്‍ ഉറപ്പിച്ചു പറയുന്നത്. 1955 മുതല്‍
ഇവിടെ ഒരു കന്യാസ്ത്രീയായ വ്യക്തിയാണ് എണ്‍പത്തിയെട്ട് വയസ്സുള്ള സിസ്റ്റര്‍ ബെര്‍ണഡെറ്റ്.
