ന്യൂ ഇയറിന് അടിച്ച് പൂക്കുറ്റിയാകാൻ പ്ലാൻ ഉണ്ടോ?; നിങ്ങളെ കാത്തുരക്ഷിക്കാൻ എംവിഡി റോഡിൽ കാണും; പറയുന്നത് ചുമ്മാതല്ല...ഇത് വാക്കാണ്; ബാറിൽ നിന്ന് വീട് വരെ കാവൽ മാലാഖയായി നിങ്ങളെ സംരക്ഷിക്കും; കൂട്ടത്തിൽ ഉപദേശവും തരും; മദ്യപിച്ചു വാഹനമോടിക്കുന്നത് തടയാൻ പുത്തൻ പരീക്ഷണം; വർഷാവസനത്തിൽ നല്ലൊരു തീരുമാനവുമായി മോട്ടോർ വാഹന വകുപ്പ്!
കൊച്ചി: അങ്ങനെ 2024 അവസാനിക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമേയുള്ളു. സംസ്ഥാനത്ത് ഉടനീളം വളരെ വിപുലമായ പരിപാടികളാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ഇന്ന് വൈകുന്നേരം മുതൽ നഗരവീഥികളെല്ലാം കളറാകും. ആഘോഷങ്ങൾ ആടിത്തിമിർക്കാൻ ഒരുങ്ങുമ്പോൾ നമ്മുടെ സംരക്ഷണത്തിനായി പോലീസും അധികൃതരും ഒരുങ്ങിക്കഴിഞ്ഞു. മിക്കവർക്കും മദ്യപാനം ഇല്ലാതെ പുതുവർഷത്തെ വരവേൽക്കാൻ സാധിക്കില്ല. അങ്ങനെ മദ്യപിച്ചിട്ട് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കുന്നത് തടയാനായി പുത്തൻ പരീക്ഷണവുമായി മോട്ടോർ വാഹനവകുപ്പും രംഗത്തെത്തിയിരിക്കുകയാണ്. പ്രധാന ഉദ്ദേശം റോഡിലെ അപകടങ്ങൾ കുറയ്ക്കുക എന്നതാണ്. എംവിഡി യുടേതാണ് ഈ വ്യത്യസ്തമായ പരീക്ഷണം.
പതുവത്സര ആഘോഷത്തിനു മദ്യപിച്ചു ഫിറ്റാവുന്നവരെ വീട്ടിൽ എത്തിക്കാൻ മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം എടുത്തതാണ് വാർത്ത. എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസാണ് (ആർ.ടി.ഒ) ഈ തീരുമാനത്തിന് പിന്നിൽ. പുതുവത്സര ആഘോഷത്തോടനുബന്ധിച്ചു എറണാകുളത്തെ ബാർ ഹോട്ടലുകളിൽ പ്രഫഷണൽ ഡ്രൈവർമാരുടെ സേവനം ലഭ്യമാക്കാനാണ് ആർ.ടി.ഒ നിർദേശം. പുതുവത്സരത്തിനു മദ്യപിച്ചു വാഹനമോടിക്കുന്നതു തടയാനാണിത് നടപ്പാക്കുന്നത്.
മദ്യപിച്ചു വാഹനമോടിക്കുന്നതു മൂലമുണ്ടാകുന്ന റോഡപകടങ്ങൾ തടയുന്നതിന്റെ ഭാഗമായാണു ബാറുകൾ ഉള്ള എല്ലാ ഹോട്ടലുകളും ഡ്രൈവർമാരുടെ സേവനം ലഭ്യമാക്കണമെന്നാണ് നിർദേശം. ഹോട്ടലുകൾ പ്രഫഷണൽ ഡ്രൈവർമാരെ ഇതിനായി ക്രമീകരിക്കണം. ഹോട്ടലുകളിൽ എത്തുന്നവരോട് ഇത്തരം ഡ്രൈവർമാരുടെ സേവനമുണ്ടെന്നു അറിയിക്കണം. നേരത്തെ ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങളും ഒരുക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
ഡ്രൈവറെ നൽകുക മാത്രമല്ല ഹോട്ടലുകാർ വേണ്ടത്. മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ അപകടത്തെക്കുറിച്ചു ഉപഭോക്താക്കളുമായി ആശയ വിനിമയം നടത്തണമെന്നും ആർടിഒ നിർദ്ദേശത്തിൽ ഉണ്ട്. ഇക്കാര്യം ഹോട്ടലുകളിൽ ശരിയായി കാണാവുന്ന വിധത്തിൽ പ്രദർശിപ്പിക്കണം. ഡ്രൈവർമാരുടെ സേവനം ഉപയോഗിക്കുന്ന ഉപഭോക്താക്കൾ അതിനെക്കുറിച്ചു പറയുന്നത് രജിസ്റ്ററ്‍ രേഖപ്പെടുത്തണം. ഇത് അധികൃതർ പരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഡ്രൈവറെ നൽകുക മാത്രമല്ല ഹോട്ടലുകാർ വേണ്ടത്. മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ അപകടത്തെക്കുറിച്ചു ഉപഭോക്താക്കളുമായി ആശയ വിനിമയം നടത്തണമെന്നും ആർടിഒ നിർദ്ദേശത്തിൽ പറയുന്നുണ്ട്. ഇക്കാര്യം ഹോട്ടലുകളിൽ ശരിയായി കാണാവുന്ന വിധത്തിൽ പ്രദർശിപ്പിക്കണം. ഡ്രൈവർമാരുടെ സേവനം ഉപയോഗിക്കുന്ന ഉപഭോക്താക്കൾ അതിനെക്കുറിച്ചു പറയുന്നത് രജിസ്റ്ററ്‍ രേഖപ്പെടുത്തണം. ഇത് അധികൃതർ പരിശോധിക്കും.
അതേസമയം, രാജ്യത്തെ തന്നെ പ്രധാന പുതുവത്സരാഘോഷ കേന്ദങ്ങളിലൊന്നായ ഫോർട്ട്കൊച്ചിയിൽ കൊച്ചിൻ കാർണിവൽ ആഘോഷ പരിപാടികളില്ലെങ്കിലും കർശന സുരക്ഷാനടപടികളുമായി മുന്നോട്ട് പോകുകയാണ് പോലീസ്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ നിര്യാണത്തെ തുടർന്നുള്ള ദുഃഖാചരണ ഭാഗമായി ഫോർട്ട്കൊച്ചി പരേഡ് മൈതാനിയിൽ പാപ്പാഞ്ഞിയെ കത്തിക്കില്ലെന്നും അറിയിപ്പുണ്ട്.