ആറന്മുളയ്ക്ക് പിന്നാലെ ഏനാത്തും എസ്ഐയ്ക്ക് എസ്എച്ച്ഒയുടെ ഭീഷണി; പൊതുജനങ്ങള്‍ക്ക് മുന്നില്‍ അധിക്ഷേപിച്ചു; മേലുദ്യോഗസ്ഥരുടെ പീഡനത്തില്‍ മനംനൊന്ത് പത്തനംതിട്ടയിലെ പോലീസുകാര്‍

പലരും അച്ചടക്ക നടപടി ഭയന്ന് മിണ്ടാതിരിക്കുന്നു

Update: 2024-10-25 11:42 GMT

പത്തനംതിട്ട: ആറന്മുളയ്ക്ക് പിന്നാലെ ഏനാത്ത് സ്റ്റേഷനിലും എസ്ഐക്ക് എസ്എച്ച്ഓയുടെ അധിക്ഷേപമെന്ന് പരാതി. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. എസ്ഐ അജികുമാറിനെ എസ്എച്ച്ഓ അമര്‍ സിങ് നായിക് പൊതുജനങ്ങളുടെ മുന്നില്‍ വച്ച് അധിക്ഷേപിച്ചുവെന്നാണ് പരാതി. രൂക്ഷമായ ഭാഷയിലായിരുന്നു എസ്എച്ച്ഓയുടെ അധിക്ഷേപമെന്നാണ് പരാതി.

കഴിഞ്ഞ ദിവസം ആറന്മുളയില്‍ എസ്എച്ച്ഓ പ്രവീണ്‍ പൊതുജനമധ്യത്തില്‍ വച്ച് അധിക്ഷേപിച്ചതിനെ തുടര്‍ന്ന് എസ്ഐ അലോഷ്യസ് ഡ്യൂട്ടിക്കിടെ ഇറങ്ങിപ്പോയിരുന്നു. സ്വന്തം വാഹനത്തില്‍ പുറപ്പെട്ടു പോയ അലോഷ്യസിനെ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും സഹപ്രവര്‍ത്തകര്‍ കണ്ടെത്തി തിരികെ എത്തിക്കുകയായിരുന്നു. എസ്പി പ്രശ്നത്തില്‍ ഇടപെടുകയും ഇരുവരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. അലോഷ്യസിന് സ്റ്റേഷന്‍ മാറ്റി നല്‍കാമെന്ന് പറഞ്ഞെങ്കിലും ഇതു വരെ മാറ്റിയിട്ടില്ല.

ഏനാത്തെ വിഷയവും എസ്പിക്ക് മുന്നില്‍ എത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. മേലുദ്യോഗസ്ഥര്‍ മാനസിമായി പീഡിപ്പിക്കുന്നുവെന്ന പരാതി പോലീസുകാര്‍ക്കിടയില്‍ വ്യാപകമായിരിക്കുകയാണ്. പലരും അച്ചടക്ക നടപടി ഭയന്ന് മിണ്ടാതിരിക്കുകയാണ്. മുന്‍ എസ്പിയുടെ കാലത്ത് പോലീസിലെ മാനസിക സമ്മര്‍ദം ലഘൂകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. പോലീസ് സ്റ്റേഷനിലെ മാനസിക സമ്മര്‍ദം സംബന്ധിച്ച് പരാതിപ്പെടുന്നതിനുള്ള സംവിധാനം ക്രമസമാധാന ചുമതലയുളള എഡിജിപി അജിത്കുമാര്‍ നടപ്പാക്കിയിരുന്നു.

Tags:    

Similar News