കേരളം നടുങ്ങിയ രാത്രി; ശരത്ലാലിന്റേയും കൃപേഷിന്റേയും വീട്ടിലെത്തിയ മുല്ലപ്പള്ളി രാമചന്ദ്രന്‍ അന്ന് പൊട്ടിക്കരഞ്ഞു; ആ കുടുംബത്തെ അന്നുമുതല്‍ അതേ വൈകാരികമായി കോണ്‍ഗ്രസ് ചേര്‍ത്ത് നിര്‍ത്തി; നിയമപോരാട്ടം തുടരാന്‍ കോണ്‍ഗ്രസ് നേതൃത്വം
അന്ന് മുതല്‍ ആ കുടുംബത്തിനൊപ്പം കോണ്‍ഗ്രസ്
കാസര്‍കോട്: പെരിയയിലെ ഇരട്ടക്കൊലക്കേസില്‍ പാര്‍ട്ടിക്കാരായ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാരും സിപിഎമ്മും സര്‍വസന്നാഹങ്ങളുമായി ഇറങ്ങിയപ്പോള്‍ കോണ്‍ഗ്രസ് നടത്തിയത് സമാനതകളില്ലാത്ത പോരാട്ടം. 2019 ഫെബ്രുവരി 17ന് ശരത്ലാല്‍, കൃപേഷ് എന്നിവര്‍ കൊല്ലപ്പെട്ടതു മുതല്‍ ഇന്ന് വിധി വരുന്നതുവരെ കോണ്‍ഗ്രസ് ഈ കേസിന്റെ പിന്നാലെ തന്നെയുണ്ടായിരുന്നു.
ഭരണത്തിന്റെ തണലില്‍ മുന്‍ എംഎല്‍എ അടക്കമുള്ള പ്രതികളെ രക്ഷിക്കാനുളള സിപിഎം നീക്കങ്ങളെ ചെറുക്കാന്‍ രാഷ്ട്രീയമായും നിയമപരമായും കോണ്‍ഗ്രസ് പോരാടി. സിബിഐ അന്വേഷണം എന്ന ആവശ്യവുമായി ശരത്ലാലിന്റേയും കൃപേഷിന്റേയും കുടുംബം സുപ്രീംകോടതി വരെ പോരാടിയപ്പോഴും കോണ്‍ഗ്രസ് ഒപ്പം തന്നെയുണ്ടായിരുന്നു.
കൊലപാതകം നടന്നതിന്റെ പിറ്റേദിവസം ശരത്ലാലിന്റേയും കൃപേഷിന്റേയും വീട്ടിലെത്തിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അതിവാകാരികമായാണ് പ്രതികരിച്ചത്. മാതാപിതാക്കളെ ആശ്വസിപ്പിക്കാനാവാതെ മുല്ലപ്പള്ളി രാമചന്ദ്രന്‍ പൊട്ടിക്കരഞ്ഞു. അന്നുമുതല്‍ അതേ വൈകാരികമായി തന്നെയാണ് കോണ്‍ഗ്രസ് നേതൃത്വം ആ കുടുംബത്തെ ചേര്‍ത്ത് നിര്‍ത്തിയത്.
അന്ന് മുതല്‍ എല്ലാ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആ കുടംബത്തിലെ അംഗത്തെ പോലെ പെരുമാറി. ആ കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു. ശരത്ലാലിന്റെ സഹോദരി അമൃതയുടെ വിവാഹ നിശ്ചയത്തിലും വിവാഹത്തിലുമെല്ലാം സഹോദരന്റെ സ്ഥാനത്തു നിന്നത് ഷാഫി പറമ്പിലായിരുന്നു. ഷാഫി മാത്രമല്ല മുഴുവന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളും സ്വന്തം സഹോദരിയുടെ വിവാഹത്തിന് എന്ന പോലെ പങ്കെടുത്തു.
നിയമപരമായ പോരാട്ടം എടുത്തു പറയേണ്ട കാര്യമാണ്. രണ്ട് കോടിയോളം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ കേസിനായി മുടക്കിയത്. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സിബിഐ അന്വേഷണത്തെ എതിര്‍ക്കാന്‍ സര്‍ക്കാര്‍ എത്തിച്ചത് മുതിര്‍ന്ന അഭിഭാഷകരെ ആയിരുന്നു. ഇതിനെയെല്ലാം നേരിട്ടാണ് മുന്‍ എംഎല്‍എ അടക്കമുള്ളവരെ 14 പേര്‍ കുറ്റക്കാര്‍ എന്ന് കണ്ടെത്തുന്നതില്‍ വരെ എത്തി നില്‍ക്കുന്നത്.
ആറ് വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊലപാതക കേസില്‍ വിധി പ്രഖ്യാപിച്ചത്. കേസിലെ 24 പ്രതികളില്‍ 14 പേര്‍ കുറ്റക്കാരാണെന്ന് വിധിച്ച കോടതി 10 പേരെ വെറുതെവിട്ടു. അസാധാരണമായ നിയമപോരാട്ടത്തിന് ഒടുവിലാണ് കൊച്ചിയിലെ സിബിഐ കോടതി കേസില്‍ വിധി പ്രഖ്യാപിച്ചത്. ഭരണകക്ഷിയായ സിപിഎമ്മിന്റെ ജില്ലാ കമ്മറ്റി നേതാവ് മുതല്‍ പ്രാദേശിക നേതാക്കള്‍ വരെ പ്രതികളായ കേസില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്തത് സംസ്ഥാന സര്‍ക്കാര്‍ തന്നെയായിരുന്നുവെന്നത് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.
2019 ഫെബ്രുവരി 17 നായിരുന്നു കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകം കാസര്‍കോട് പെരിയില്‍ നടന്നത്. രാത്രി എഴരയോടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി പ്രതികള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തും ശരത്ത് ലാല്‍ മംഗളൂരൂവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണപ്പെട്ടു. കൊല്ലപ്പെടുമ്പോള്‍ ശരതിന് ഇരുപത്തിമൂന്നും കൃപേഷിന് പത്തൊമ്പതുമായിരുന്നു പ്രായം.
ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവം ആദ്യം ലോക്കല്‍ പൊലീസിന്റെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിക്കുകയായിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് പൊലീസില്‍ വിശ്വാസമില്ലെന്ന് പറഞ്ഞ ശരതിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് സിബിഐയില്‍ എത്തിയത്.
പെരിയയില്‍ നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്നും പ്രതികള്‍ സിപിഎം ബന്ധമുള്ളവരാണെന്നും കോണ്‍ഗ്രസ് അന്ന് തന്നെ ആരോപിച്ചിരുന്നു. സംഭവത്തിന് തൊട്ടടുത്ത ദിവസം സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്‍, സുഹൃത്തും സഹായിയുമായ സി ജെ സജി (സജി ജോര്‍ജ് ) എന്നിവരെ ലോക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേസിന്റെ നാള്‍ വഴികള്‍
2019 ഫെബ്രുവരി 17 - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും പെരിയ കല്യോട്ട് സ്‌കൂള്‍-ഏച്ചിലടുക്കം റോഡില്‍ വെച്ച് വെട്ടേറ്റ് കൊല്ലപ്പെട്ടു
2019 ഫെബ്രുവരി 18 - സിപിഐഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരനെ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു, പീതാംബരനെ പാര്‍ട്ടി പുറത്താക്കി.
2019 ഫെബ്രുവരി 19 - കേസില്‍ രണ്ടാം പ്രതിയായ സിപിഐഎം പ്രവര്‍ത്തകനും പീതാംബരന്റെ സുഹൃത്തുമായ സജി സി ജോര്‍ജിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും സിപിഐഎം നേതാവ് കെവി കുഞ്ഞിരാമന്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി പൊലീസ് കസ്റ്റഡിയില്‍ നിന്ന് ബലമായി മോചിപ്പിക്കുകയും പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കേണ്ടെന്നും പ്രതിയാണെങ്കില്‍ പിറ്റേദിവസം രാവിലെ സ്റ്റേഷനില്‍ ഹാജരാക്കുമെന്നും പറഞ്ഞു.
2019 ഫെബ്രുവരി 20 - സജി സി ജോര്‍ജിനെ മേല്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
2019 ഫെബ്രുവരി 21 - കേസ് സിബിഐക്ക് വിടണമെന്ന് കൃപേഷിന്റെയും ശരത്ലാലിന്റെയും മാതാപിതാക്കളും കോണ്‍ഗ്രസ് പാര്‍ട്ടിയും ആവശ്യപ്പെട്ടെങ്കിലും കേസ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് കൈമാറി. എസ് പി വി എം മുഹമ്മദ് റഫീഖിനായിരുന്നു കേസില്‍ അന്വേഷണ ചുമതല. കേസില്‍ കൂടുതല്‍ സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി.
2019 മാര്‍ച്ച് 2 - അന്വേഷണ ചുമതലയുണ്ടായിരുന്നു എസ് പി വിഎം മുഹമ്മദ് റഫീഖിനെ തിരികെ വിളിച്ചു. സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരില്‍ പലര്‍ക്കും സ്ഥലമാറ്റവുമുണ്ടായി.
2019 ഏപ്രില്‍ 1 - കേസ് അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു.
2019 മേയ് 14 - കേസില്‍ സിപിഐഎം ഉദുമ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ കെ മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണന്‍ എന്നിവരെ കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
2019 മേയ് 20 - കേസില്‍ 14 പേരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് ഹോസ്ദുര്‍ഗ് കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചു.
2019 ജൂലൈ 17 - കേസിന്റെ വിചാരണ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി
2019 സെപ്റ്റംബര്‍ 30 - കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ക്രൈംബ്രാഞ്ചിന്റെ കുറ്റപ്പത്രം റദ്ധാക്കുകയും കേസ് സിബിഐക്ക് വിടുകയും ചെയ്തു.
2019 ഒക്ടോബര്‍ 24 - കേസില്‍ അന്വേഷണം ഏറ്റെടുത്ത സിബിഐ എഫ്ഐബിര്‍ രജിസ്റ്റര്‍ ചെയ്തു.
2019 ഒക്ടോബര്‍ 26 - കേസ് സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കി.
2019 ഒക്ടോബര്‍ 29 - കേസില്‍ സര്‍ക്കാരിന്റെ അപ്പീല്‍ തള്ളിയ ഹൈക്കോടതി കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കി.
2020 ജനുവരി 8 - കേസില്‍ ജാമ്യത്തിന് അപേക്ഷിച്ച 10 പേരുടെ ഹര്‍ജി ഹൈക്കോടതി തള്ളി.
2020 ഓഗസ്റ്റ് 25 - കേസ് സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്ചിന്റെ വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു
2020 സെപ്റ്റംബര്‍ 12 - ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ഇതിനെതിരെ തടസഹര്‍ജിയുമായി കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചു.
2020 ഡിസംബര്‍ 1 - സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസ് പൂര്‍ണമായി സിബിഐ ഏറ്റെടുത്തു.
2021 ഡിസംബര്‍ 3 - കേസില്‍ സിബിഐ കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചു.
2023 ഫെബ്രുവരി 2 - കേസില്‍ കൊച്ചി സിബിഐ കോടതിയില്‍ വിചാരണ ആരംഭിച്ചു.
2024 ഡിസംബര്‍ 23 - കേസിന്റെ വിചാരണ പൂര്‍ത്തിയായി
2024 ഡിസംബര്‍ 28 - കേസില്‍ 14 പേര്‍ കുറ്റക്കാരാണെന്ന് വിധിച്ച കോടതി 10 പേരെ വെറുതെ വിട്ടു, പ്രതികള്‍ക്കുള്ള ശിക്ഷ 2025 ജനുവരി 3 ന് വിധിക്കും.
കേസിലെ പ്രതികളും തെളിഞ്ഞ കുറ്റകൃത്യങ്ങളും
പീതാംബരന്‍
കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍.
തെളിഞ്ഞ കുറ്റങ്ങള്‍
ഐപിസി 302 കൊലക്കുറ്റം
ഐപിസി 143 നിയമവിരുദ്ധമായി സംഘം ചേരല്‍
ഐപിസി 147 കലാപം സൃഷ്ടിക്കല്‍
തെളിവ് നശിപ്പിക്കല്‍ 201 ഐപിസി
ഐപിസി 148 മാരക ആയുധങ്ങള്‍ ഉപയോഗിച്ച് ഉപദ്രവം
ഐപിസി 341 തടഞ്ഞു നിര്‍ത്തല്‍
ഐപിസി 120 ബി ക്രിമിനല്‍ ഗൂഢാലോചന
സജി ജോര്‍ജ്
കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍
തെളിഞ്ഞ കുറ്റങ്ങള്‍
ഐപിസി 302 കൊലക്കുറ്റം
ഐപിസി 143 നിയമവിരുദ്ധമായി സംഘം ചേരല്‍
ഐപിസി 147 കലാപം സൃഷ്ടിക്കല്‍
ഐപിസി 148. മാരക ആയുധങ്ങള്‍ ഉപയോഗിച്ച് ഉപദ്രവം
ഐപിസി 341 തടഞ്ഞു നിര്‍ത്തല്‍
ഐപിസി 120 ബി ക്രിമിനല്‍ ഗൂഢാലോചന
സുരേഷ്
കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍
തെളിഞ്ഞ കുറ്റങ്ങള്‍
ഐപിസി 302 കൊലക്കുറ്റം
ഐപിസി 143 നിയമവിരുദ്ധമായി സംഘം ചേരല്‍
ഐപിസി 147 കലാപം സൃഷ്ടിക്കല്‍
ഐപിസി 148. മാരക ആയുധങ്ങള്‍ ഉപയോഗിച്ച് ഉപദ്രവം
ഐപിസി 341 തടഞ്ഞു നിര്‍ത്തല്‍
ഐപിസി 120 ബി ക്രിമിനല്‍ ഗൂഢാലോചന
അനില്‍ കുമാര്‍
തെളിഞ്ഞ കുറ്റങ്ങള്‍
ഐപിസി 302 കൊലക്കുറ്റം
ഐപിസി 143 നിയമവിരുദ്ധമായി സംഘം ചേരല്‍
ഐപിസി 147 കലാപം സൃഷ്ടിക്കല്‍
തെളിവ് നശിപ്പിക്കല്‍ 201 ഐപിസി
ഐപിസി 148. മാരക ആയുധങ്ങള്‍ ഉപയോഗിച്ച് ഉപദ്രവം
ഐപിസി 341 തടഞ്ഞു നിര്‍ത്തല്‍
ഐപിസി 120 ബി ക്രിമിനല്‍ ഗൂഢാലോചന
ജിജിന്‍
കൊലപാതകം, ഗൂഡാലോചന, തെളിവ് നശിപ്പിക്കല്‍
തെളിഞ്ഞ കുറ്റങ്ങള്‍
ഐപിസി 302 കൊലക്കുറ്റം
ഐപിസി 143 നിയമവിരുദ്ധമായി സംഘം ചേരല്‍
ഐപിസി 147 കലാപം സൃഷ്ടിക്കല്‍
ഐപിസി 148. മാരക ആയുധങ്ങള്‍ ഉപയോഗിച്ച് ഉപദ്രവം
ഐപിസി 341 തടഞ്ഞു നിര്‍ത്തല്‍
ഐപിസി 120 ബി ക്രിമിനല്‍ ഗൂഢാലോചന
ശ്രീരാഗ്
തെളിഞ്ഞ കുറ്റങ്ങള്‍
ഐപിസി 302 കൊലക്കുറ്റം
ഐപിസി 143 നിയമവിരുദ്ധമായി സംഘം ചേരല്‍
ഐപിസി 147 കലാപം സൃഷ്ടിക്കല്‍
ഐപിസി 120 ബി ക്രിമിനല്‍ ഗൂഢാലോചന
അശ്വിന്‍
തെളിഞ്ഞ കുറ്റങ്ങള്‍
ഐപിസി 302 കൊലക്കുറ്റം
ഐപിസി 143 നിയമവിരുദ്ധമായി സംഘം ചേരല്‍
ഐപിസി 147 കലാപം സൃഷ്ടിക്കല്‍,
ഐപിസി 201 തെളിവ് നശിപ്പിക്കല്‍
ഐപിസി 148. മാരക ആയുധങ്ങള്‍ ഉപയോഗിച്ച് ഉപദ്രവം
ഐപിസി 341 തടഞ്ഞു നിര്‍ത്തല്‍
ഐപിസി 120 ബി ക്രിമിനല്‍ ഗൂഢാലോചന
സുബീഷ്
തെളിഞ്ഞ കുറ്റങ്ങള്‍
ഐപിസി 302 കൊലക്കുറ്റം
ഐപിസി 143 നിയമവിരുദ്ധമായി സംഘം ചേരല്‍
ഐപിസി 147 കലാപം സൃഷ്ടിക്കല്‍
ഐപിസി 148. മാരക ആയുധങ്ങള്‍ ഉപയോഗിച്ച് ഉപദ്രവം
ഐപിസി 341 തടഞ്ഞു നിര്‍ത്തല്‍
ഐപിസി 120 ബി ക്രിമിനല്‍ ഗൂഢാലോചന
മുരളി - വെറുതെ വിട്ടു
അപ്പു എന്ന് വിളിക്കുന്ന രഞ്ജിത് ടി
തെളിഞ്ഞ കുറ്റങ്ങള്‍
ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍
പ്രതികളെ രക്ഷപെടാന്‍ സഹായിക്കല്‍
ഗൂഢാലോചന തെളിഞ്ഞു.
(ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കുമേല്‍ തെളിഞ്ഞ എല്ലാ കുറ്റങ്ങളും ഇയാള്‍ക്കും ബാധകം)
കുട്ടന്‍ എന്ന് വിളിക്കുന്ന പ്രദീപ് - വെറുതെ വിട്ടു
ബിലക്കോട് മണി എന്ന് അറിയപ്പെടുന്ന മണികണ്ഠന്‍ ബി - വെറുതെ വിട്ടു
ബാലകൃഷ്ണന്‍ എന്‍ - വെറുതെ വിട്ടു
കെ.മണികണ്ഠന്‍
225 ഐപിസി പോലീസ് കസ്റ്റഡിയില്‍ നിന്നും രണ്ടാം പ്രതിയെ ബലം പ്രയോഗിച്ച് രക്ഷപ്പെടുത്തല്‍.
ഇതു മാത്രമാണ് തെളിഞ്ഞത്.
വിഷ്ണു സുര എന്ന് വിളിക്കുന്ന എ സുരേന്ദ്രന്‍
തെളിഞ്ഞ കുറ്റങ്ങള്‍
ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍
പ്രതികളെ രക്ഷപെടാന്‍ സഹായിക്കല്‍
ഗൂഢാലോചന തെളിഞ്ഞതിനാല്‍ ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കുമേല്‍ തെളിഞ്ഞ എല്ലാ കുറ്റങ്ങളും ഇയാള്‍ക്കും ബാധകം
ശാസ്ത മധു എന്ന് വിളിക്കുന്ന എ. മധു - വെറുതെ വിട്ടു
റജി വര്‍ഗീസ് - വെറുതെ വിട്ടു
എ.ഹരിപ്രസാദ്. - വെറുതെ വിട്ടു
രാജു എന്ന് അറിയപ്പെടുന്ന രാജേഷ് പി - വെറുതെ വിട്ടു
കെ വി കുഞ്ഞിരാമന്‍ (മുന്‍ എം എല്‍ എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം)
തെളിഞ്ഞ കുറ്റങ്ങള്‍
225 ഐപിസി പോലീസ് കസ്റ്റഡിയില്‍ നിന്നും രണ്ടാം പ്രതിയെ ബലം പ്രയോഗിച്ച് രക്ഷപ്പെടുത്തല്‍
രാഘവന്‍ വെളുത്തോളി
തെളിഞ്ഞ കുറ്റങ്ങള്‍
225 ഐപിസി പോലീസ് കസ്റ്റഡിയില്‍ നിന്നും രണ്ടാം പ്രതിയെ ബലം പ്രയോഗിച്ച് രക്ഷപ്പെടുത്തല്‍
ഭാസ്‌കരന്‍ വെളുത്തോളി
തെളിഞ്ഞ കുറ്റങ്ങള്‍
225 ഐപിസി പോലീസ് കസ്റ്റഡിയില്‍ നിന്നും രണ്ടാം പ്രതിയെ ബലം പ്രയോഗിച്ച് രക്ഷപ്പെടുത്തല്‍
ഗോപകുമാര്‍ - വെറുതെ വിട്ടു
സന്ദീപ് പിവി (സന്ദീപ് വെളുത്തോളി) - വെറുതെ വിട്ടു