റൺവേയിൽ കത്തിയമർന്ന് മനുഷ്യജീവനുകൾ; മനസിന് ഏറ്റത് വലിയ ആഘാതം; വിമാനത്തിൽ കയറാൻ പേടി; മെന്റൽ ട്രോമയിൽ ദ​ക്ഷി​ണ കൊ​റിയൻ ജനങ്ങൾ; ടിക്കറ്റുകൾ റദ്ദാക്കി യാത്രക്കാർ; ബുക്ക് ചെയ്ത 68,000 ടിക്കറ്റുകൾ ക്യാൻസൽഡ്; എയർലൈൻസിന്‍റെ ഓഹരികൾക്കും തിരിച്ചടി; വിമാനാപകടത്തിന് പിന്നാലെ 'ജെജു എയറി'ൽ സംഭവിക്കുന്നത്!

Update: 2024-12-31 04:52 GMT

സോൾ: കഴിഞ്ഞ ദിവസമാണ് ലോകത്തെ ഞെട്ടിച്ച് രണ്ടാമത്തെ ഫ്ലൈറ്റ് ക്രാഷ് സംഭവിക്കുന്നത്. ദ​ക്ഷി​ണ കൊ​റി​യ​യി​ലുള്ള മു​വാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലാണ് ലാ​ൻ​ഡിം​ഗി​നി​ടെ​ അതിദാരുണമായ അപകടം നടക്കുന്നത്. ദുരന്തത്തിൽ 179 യാ​ത്ര​ക്കാ​ർ മ​രി​ച്ചു. തായ്​ലാ​ൻ​ഡി​ൽ നി​ന്നു​മെ​ത്തി​യ 'ജെ​ജു' വി​മാ​ന​മാ​ണ് ലാ​ൻ​ഡ് ചെയ്യുന്നതിനിടെ എയർപോർട്ടിലെ സുരക്ഷമതിലിലിടിച്ച് കത്തിയമർന്നത്. വിമാനത്തിലെ ലാൻഡിംഗ് ഗിയർ വർക്ക് ആകാത്തത് മൂലമാണ് അതിദാരുണമായ അപകടം നടന്നത്.

ഈയൊരു അപകടത്തിന് ശേഷം ജനങ്ങൾ എല്ലാം മെന്റൽ ട്രോമയിലാണ്. പലരും അപകടത്തെ തുടർന്ന് ഇപ്പോൾ വിമാനത്തിൽ കയറാൻ തന്നെ മടിക്കുകയാണ്. അവരുടെ മനസിന് ഏറ്റത് തന്നെ വലിയ മുറിവ് ആണ്. ഇപ്പോഴിതാ അതുമായി ബന്ധപ്പെട്ട വാർത്തകളാണ് ദക്ഷിണ കൊറിയയിൽ നിന്നും പുറത്തുവരുന്നത്. വിമാനാപകടത്തിന് ശേഷം 'ജെജു' എയറിന്റെ ഓഹരി വിപണിയിൽ തന്നെ തകർച്ച സംഭവിച്ചതായിട്ടാണ് വിവരങ്ങൾ ലഭിക്കുന്നത്.

179 പേ​ർ തീഗോളമായി മരിച്ച ദ​ക്ഷി​ണ കൊ​റി​യ​യിലെ വിമാനാപകടത്തിന് പിന്നാലെ ജെജു എയറിന് തിരിച്ചടിയായി ടിക്കറ്റുകൾ റദ്ദാക്കി യാത്രക്കാർ. യാത്രക്കായി മുൻകൂട്ടി ബുക്ക് ചെയ്ത 68,000 ടിക്കറ്റുകളാണ് ഇതിനോടകം റദ്ദാക്കപ്പെട്ടത്. അതോടൊപ്പം, ഓഹരി വിപണിയിലും ജെജു എയർലൈൻസിന് തിരിച്ചടി നേരിട്ടു. 15 ശതമാനം ഇടിവാണ് 'ജെജു' എയർലൈൻസിന്‍റെ ഓഹരികൾക്ക് ഉണ്ടായത്.

അതേസമയം, അപകടത്തിൽ മരിച്ച 141 പേരുടെ മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞു. ബാ​ക്കി​യു​ള്ള​വ​യു​ടെ ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന ഇപ്പോഴും തു​ട​രു​ക​യാ​ണ്. 39 വി​മാ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന ജെ​ജു എ​യ​റി​ലെ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ക്കു​റി​ച്ച് സ​മ​ഗ്ര അ​വ​ലോ​ക​നം ന​ട​ത്താൻ അധികൃതർ തീരുമാനം എടുത്തിട്ടുണ്ട്. ഡിസംബർ 29നാണ് ദക്ഷിണ കൊറിയയിലെ മുവാൻ രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനെയാണ് ജെജു എയറിന്‍റെ ബോയിങ് 737-8എ.എസ് വിമാനം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 179 പേർ മരിച്ചിരുന്നു.

രണ്ടു യാത്രക്കാരെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ആറ് ജീവനക്കാർ അടക്കം 181 യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു. ഇതിൽ 173 യാത്രക്കാർ ദക്ഷിണ കൊറിയക്കാരും രണ്ടു പേർ തായ്‌ലൻഡ് പൗരന്മാരുമാണ്. ഹൈഡ്രോളിക് ഗീയർ തകരാറിലായതിനെ തുടർന്ന് ബെല്ലി ലാൻഡിങ് ആണ് വിമാനം നടത്തിയത്. റൺവേയിലൂടെയും മണ്ണിലൂടെയും നിരങ്ങിനീങ്ങിയ വിമാനം വലിയ കോൺക്രീറ്റ് മതിലിൽ ഇടിച്ചു വൻ ശബ്ദത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിനിടെ, രാ​ജ്യ​ത്തെ എ​യ​ർ​ലൈ​നു​ക​ൾ ന​ട​ത്തു​ന്ന എ​ല്ലാ 101 ബോ​യി​ങ് 737-800 ജെ​റ്റ്‌​ലൈ​ന​റു​ക​ളു​ടെ​യും സു​ര​ക്ഷ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രാ​ല​യം വ്യക്തമാക്കി.

Tags:    

Similar News