ഭർത്താവിനെ കഴുത്തറ്റം മണ്ണിൽ കുഴിച്ചിട്ടു, തലയിൽ പാലും പൂവും; ആചാരമോ അതോ ശുദ്ധ മണ്ടത്തരമോ?; സോഷ്യൽ മീഡിയയിൽ വൈറലായി വിചിത്ര പൂജ; 'ഇത് മറ്റ് ഭാര്യമാർ കാണാതിരുന്നാൽ മതിയായിരുന്നു' എന്ന് ഭർത്താക്കന്മാർ

Update: 2026-02-17 15:44 GMT

ഡൽഹി: വൈവിധ്യമാർന്ന ആചാരങ്ങളുടെ നാടാണ് ഇന്ത്യ. എന്നാൽ ചിലപ്പോഴൊക്കെ ചില ആചാരങ്ങൾ അന്ധവിശ്വാസത്തിന്റെയും വിചിത്രമായ നടപടികളുടെയും അതിർവരമ്പുകൾ ലംഘിക്കാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് നെറ്റിസൺസ്. ഭർത്താവിന്റെ ശരീരം കഴുത്ത് വരെ മണ്ണിനടിയിൽ കുഴിച്ചിട്ട്, തലയിൽ പൂവുമിട്ട് പാൽ അഭിഷേകം നടത്തുന്ന ഒരു ഭാര്യയുടെ ദൃശ്യങ്ങളാണ് ചർച്ചയാകുന്നത്.

ഭർത്താവ് 'ശിവലിംഗം'; ഭാര്യയുടെ പൂജ

വീഡിയോയിൽ കാണുന്നത് പ്രകാരം, ഭർത്താവിന്റെ തല മാത്രമാണ് മണ്ണിന് മുകളിൽ കാണാൻ സാധിക്കുന്നത്. ഈ തലയെ ഒരു ശിവലിംഗം പോലെ സങ്കൽപ്പിച്ചാണ് ഭാര്യ പൂജകൾ നടത്തുന്നത്. തലയിൽ പൂക്കൾ അർപ്പിക്കുകയും പാൽ ഒഴിക്കുകയും ചെയ്തുകൊണ്ട് 'ഹർ ഹർ മഹാദേവ്' എന്ന് സ്ത്രീ മന്ത്രിക്കുന്നുണ്ട്. ഈ സമയമെല്ലാം യാതൊരു ഭാവഭേദവുമില്ലാതെ ശാന്തനായി ഇരിക്കുകയാണ് ഭർത്താവ്. വീഡിയോ എവിടെ നിന്നുള്ളതാണെന്നോ എപ്പോൾ ചിത്രീകരിച്ചതാണെന്നോ വ്യക്തമല്ല.

"ഭർത്താക്കന്മാരുടെ ഗതികേട്"; പരിഹസിച്ച് സോഷ്യൽ മീഡിയ

വീഡിയോ വൈറലായതോടെ പരിഹാസവും വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. "ഇത്തരം മണ്ടത്തരങ്ങൾ എന്തിനാണ് ആളുകൾ ചെയ്യുന്നത്?" എന്നാണ് ഒരു ഉപയോക്താവ് ചോദിച്ചത്. "ഇന്ത്യക്കാർക്ക് കണ്ടന്റ് ഉണ്ടാക്കാൻ ഒരു പഞ്ഞവുമില്ല" എന്ന് ചിലർ കുറിച്ചപ്പോൾ, "ഇത് മറ്റ് ഭാര്യമാർ കാണാതിരുന്നാൽ മതിയായിരുന്നു, ഇല്ലെങ്കിൽ പകുതി ഭർത്താക്കന്മാരും മണ്ണിനടിയിലായേനെ" എന്നായിരുന്നു ചിലരുടെ തമാശ കലർന്ന പ്രതികരണം.

അതേസമയം, ഇത്തരം ആചാരങ്ങളെ പരിഹസിക്കരുതെന്നും ഓരോ വംശത്തിനും ഓരോ മതത്തിനും അവരുടേതായ വിശ്വാസങ്ങളുണ്ടെന്നും വാദിക്കുന്നവരും കുറവല്ല. എങ്കിലും, ഭൂരിഭാഗം ആളുകളും ഈ നടപടിയെ തികഞ്ഞ അസംബന്ധമായിട്ടാണ് കാണുന്നത്.

Tags:    

Similar News