ടെർമിനലിൽ നിന്ന് ടേക്ക് ഓഫിനായി റൺവേയിലേക്ക്; കുതിച്ചുപൊങ്ങാൻ പാഞ്ഞ് വിമാനം; അസാധാരണ സ്പീഡ് ശ്രദ്ധിച്ച് യാത്രക്കാർ; പരിഭ്രാന്തി; വീണ്ടും അതേപ്പടി ശ്രമിച്ച് പൈലറ്റ്; യാത്രക്കാരുടെ ഞെഞ്ചിടിപ്പ് കൂടി; ആശങ്കയിൽ ഡോൺ മുവാങ് എയർപോർട്ട്; രണ്ടുതവണ പറന്നുയരാൻ ശ്രമിച്ച വിമാനത്തിന് സംഭവിച്ചത്!

Update: 2025-01-04 08:08 GMT

ബാങ്കോക്ക്: കഴിഞ്ഞ വർഷം അവസാനമായപ്പോൾ അതായത് ഡിസംബർ മാസത്തിൽ രണ്ടുവലിയ വിമാന ദുരന്തങ്ങളാണ് നമ്മൾ കണ്ടത്. രണ്ടു അപകടങ്ങളിലായി നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. ഇപ്പോഴിതാ, വീണ്ടുമൊരു ഞെട്ടിപ്പിക്കുന്ന സംഭവമാണ് പുറത്തുവന്നിരിക്കുന്നത്. ഇതിന്റെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

യാത്രക്കാരുമായി വിമാനം ടേക്ക് ഓഫിനായി ശ്രമിച്ചത് രണ്ട് തവണയാണ്. രണ്ട് തവണ ശ്രമിച്ച ശേഷവും എൻജിൻ പ്രവർത്തിക്കാതെ വന്നതോടെ 'ടേക്ക് ഓഫ്' ശ്രമം പൈലറ്റ് ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ദക്ഷിണ കൊറിയയിൽ 'ജെജു വിമാനം' തകർന്ന് 179 പേർ കൊല്ലപ്പെട്ട സംഭവത്തിന് തൊട്ട് മുൻപാണ് ബാങ്കോക്ക് വിമാനത്താവളത്തിലാണ് സംഭവം നടന്നത്.

'നോക്' എയർലൈനിന്റെ ഡിഡി 176 എന്ന വിമാനമാണ് ഡോൺ മുവാങ് വിമാനത്താവളത്തിൽ ടേക്ക് ഓഫ് ചെയ്യാനാവാതെ തിരിച്ച് ടെർമിനലിലേക്ക് എത്തിയത്. ഡിസംബർ 30നായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വിമാനത്തിനുള്ളിൽ നിന്ന് യാത്രക്കാർ എടുത്ത വീഡിയോ പുറത്ത് വന്നതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറം ലോകം അറിയുന്നത്. രണ്ട് തവണ ടേക്ക് ഓഫ് ശ്രമം നടത്തിയ ശേഷം പൈലറ്റ് എൻജിൻ തകരാറ് സ്ഥിരീകരിക്കുന്നതും ടെർമിനലിലേക്ക് മടങ്ങുന്നതും വീഡിയോയിൽ തന്നെ വ്യക്തമാണ്.

സംഭവത്തെ യാത്രക്കാരുടെ സുരക്ഷയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും പരിശോധനയ്ക്ക് ശേഷം പകരം വിമാനം എത്തിച്ചതായും യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ ക്ഷമാപണം നടത്തുന്നതായും നോക് എയർ പ്രസ്താവനയിൽ വിശദമാക്കുകയും ചെയ്തു.

ഈ സംഭവം കഴിഞ്ഞ് തൊട്ട് അടുത്ത ദിവസമാണ് ദക്ഷിണ കൊറിയയിലെ വിമാന അപകടം ഉണ്ടായത്. വിധിയുമായി നേരിട്ട് കണ്ട നിമിഷങ്ങൾ എന്നാണ് സംഭവത്തെ യാത്രക്കാർ സമൂഹമാധ്യമങ്ങളിൽ വിശേഷിപ്പിക്കുന്നത്.

ബാങ്കോക്കിൽ നിന്ന് തായ്ലാൻഡിലെ തന്നെ നാനിലേക്കുള്ളതായിരുന്നു ഈ വിമാനം. ബോയിംഗ് 737-800 ഇരട്ട എൻജിൻ വിമാനമായിരുന്നു ടേക്ക് ഓഫിനിടെ എൻജിൻ തകരാർ അനുഭവപ്പെടുകയായിരുന്നു.

Tags:    

Similar News