അമ്പതു വര്‍ഷത്തിനിടയില്‍ 2000 വിമാനങ്ങള്‍ അപ്രത്യക്ഷമായി; കാരണം കണ്ടെത്താനാവാതെ വിദഗ്ദര്‍; ലാസ് വെഗാസ് മുതല്‍ കാലിഫോര്‍ണിയ വരെ പടര്‍ന്ന് കിടക്കുന്ന ബര്‍മുഡ ട്രയാങ്കളിനെ മറികടക്കുന്ന നെവേദ ട്രയാങ്കളിന്റെ കഥ

Update: 2025-02-02 02:37 GMT

ന്യയോര്‍ക്ക്: അപകടം വിതയ്ക്കുന്ന മറ്റൊരു ട്രയാങ്കിള്‍ ആയി മറുകയാണോ നെവേദ ട്രയാങ്കിള്‍. ബെര്‍മുഡാ ട്രയാങ്കളിനെ കടത്തി വെട്ടും വിധം ഭീതിയിലേക്ക് പോവുകയാണ് ഈ മേഖലയും. ഇവിടെ കഴിഞ്ഞ അമ്പതു വര്‍ഷത്തിനിടയില്‍ 2000 വിമാനങ്ങള്‍ അപ്രത്യക്ഷമായി. ഈ അപകടങ്ങളുടെ കാരണം കണ്ടെത്താനാവാതെ വിദഗ്ദര്‍ വലയുകയാണ്. മൃതദേഹം കണ്ടെത്തുക പോലും അസാധ്യത. ലാസ് വെഗാസ് മുതല്‍ കാലിഫോര്‍ണിയ വരെ പടര്‍ന്ന് കിടക്കുന്ന ബര്‍മുഡ ട്രയാങ്കളിനെ മറികടക്കുന്ന നെവേദ ട്രയാങ്കള്‍ ലോകത്തിന് വലിയ ഭീഷണിയായി മാറുകയാണ്. ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു പ്രദേശമാണ് ബെര്‍മുഡ ട്രയാംഗിള്‍. പല കപ്പലുകളും വിമാനങ്ങളും നിഗൂഢസാഹചര്യങ്ങളില്‍ ഇവിടെ അപ്രത്യക്ഷമായിട്ടുണ്ടെന്നാണ് കഥകള്‍. അതുപോലെ ഭയപ്പെടുത്തുന്ന മറ്റൊരു ഭൂപ്രദേശമാണ് നെവേദ ട്രയാങ്കിള്‍. ഇവിടെ 2,000 വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍, 2,000 വിമാനങ്ങള്‍ ത്രികോണത്തില്‍ അപ്രത്യക്ഷമായതായി വിദഗ്ധര്‍ അവകാശപ്പെടുന്നു. നെവേദ പര്‍വ്വ നിരകളില്‍ അപകടത്തില്‍ പെടുന്ന വിമാനങ്ങളിലെ രക്ഷാപ്രവര്‍ത്തനം പോലും അസാധ്യമാണ്. പര്‍വ്വത നിരകളിലെ അസ്വാഭാവികതയും നിഗൂഡയതും പഠനങ്ങള്‍ക്കും വിധേയമായി. പക്ഷേ ആര്‍ക്കും ഒന്നും കണ്ടെത്താനായില്ല. കാലിഫോര്‍ണിയയിലെ നെവേദയിലാണ് നെവേദ എന്ന നിഗൂഢ ഭൂപ്രദേശം സ്ഥിതിചെയ്യുന്നത്. അതിനാല്‍ 'നെവേദ ട്രയാംഗിള്‍' എന്നാണ് ഇത് അറിയപ്പെടുന്നത്. റെനോ, ലാസ് വെഗാസ്, ഫ്രെസ്നോ നഗരങ്ങള്‍ക്കിടയിലായി 25,000 ചതുരശ്ര മൈല്‍ ത്രികോണാകൃതിയിലാണ് ഈ പ്രദേശം. ഈ മേഖലയില്‍ അതേമസയം വിമാനങ്ങള്‍ കാണാതായതിന് പിന്നില്‍ പേടിപ്പെടുത്തുന്ന ഒന്നുമില്ലെന്നും പൈലറ്റിന്റെ പിഴവ് പോലെ ലളിതമായ കാരണങ്ങള്‍ മാത്രമാകാമെന്നും വാദിക്കുന്നവരുമുണ്ട്.

മലയിടുക്കുകളും പാറക്കെട്ടുകളും പൈലറ്റിന് വളരെ പ്രശ്നമുണ്ടാക്കുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞനായ പ്രൊഫസര്‍ കെല്ലി റെഡ്മണ്ട് വിലയിരുത്തിയിരുന്നു. ഇത്തരമൊരു സ്ഥമായതിനാല്‍ ഇവിടെ പൈലറ്റിന് വഴിതെറ്റാന്‍ സാധ്യതകളേറെയാണ്. എന്നാല്‍ അതേസമയം മറ്റുചില കാരണങ്ങളും ഈ ട്രയാംഗിള്‍ ഒളിപ്പിച്ചുവച്ച അപകടങ്ങള്‍ക്കുപിന്നിലുണ്ടെന്ന് കരുതുന്നവരുമുണ്ട്. ഈ പ്രദേശത്ത് സംഭവിക്കുന്ന അപകടരമായ കാറ്റാണ് പ്രധാന വില്ലനായി പരിണമിക്കുന്നത് അത്രം. പസഫിക് സമുദ്രത്തില്‍ നിന്ന് വീശിയടിക്കുന്ന കാറ്റ് അയല്‍ സംസ്ഥാനമായ കാലിഫോര്‍ണിയയിലെ സിയറ നെവാഡ പര്‍വതനിരയുടെ തടസ്സത്തില്‍ ഇടിച്ചിടുന്ന 'പര്‍വത തരംഗം' എന്നറിയപ്പെടുന്ന ഒരു ശാസ്ത്ര പ്രതിഭാസമായി മാറുന്നു. ഇത തണുത്തുറഞ്ഞ കാറ്റിന് കാരണമാകുന്നു. ഇത് പര്‍വതങ്ങള്‍ക്കിടയില്‍ കുടുങ്ങിയ വിമാനങ്ങള്‍ക്ക് വെല്ലുവിളിയാകും. ചെറിയ വിമാനങ്ങള്‍ക്ക് ഇതിനെ അതിജീവിക്കാന്‍ കഴിയില്ല. യഥാര്‍ഥത്തില്‍ മോശം കാലാവസ്ഥയും മോശമായ നാവിഗേഷനും മൂലമാണ് ഈ മേഖലയില്‍ അപകമുണ്ടാകുന്നതെന്ന വാദവും സജീവമാണ്.

ബര്‍മുഡ ട്രയാംഗിള്‍ ഇന്നും ഉത്തരമില്ലാ ചോദ്യം

ശാസ്ത്രം എത്ര മുന്നോട്ടുപോയാലും സാങ്കേതികവിദ്യകളെത്ര വളര്‍ന്നാലും ഉത്തരംകിട്ടാത്ത ചില ചോദ്യങ്ങളിലൊന്നാണ് ബര്‍മുഡ ട്രയാംഗിള്‍. കപ്പലുകളെയും വിമാനങ്ങളെയും ഒരു തെളിവുപോലും അവശേഷിപ്പിക്കാതെ വിഴുങ്ങുന്ന സ്ഥലം. 19-ാം നൂറ്റാണ്ടുമുതല്‍ 75ല്‍ അധികം വിമാനങ്ങളും നൂറിലേറെ കപ്പലുകളും ആയിരത്തിലേറെ മനുഷ്യന്മാരും ബര്‍മുഡ ട്രയാംഗിളിനടുത്തുവെച്ച് അപ്രത്യക്ഷമായി. വര്‍ഷങ്ങള്‍ തിരച്ചില്‍ നടത്തിയിട്ടും ഇത്തരത്തില്‍ കാണാതായ കപ്പലുകളുടെയോ വിമാനങ്ങളുടെയോ അവശിഷ്ടങ്ങളോ കാണാതായവരുടെ മൃതശരീരങ്ങളോ കണ്ടെടുക്കാനായിട്ടില്ല. വടക്കേ അറ്റ്ലാന്റിക് സമുദ്രത്തിലെ ദ്വീപുകളായ ബര്‍മുഡ, മയാമി, പ്യൂട്ടറിക്കോ എന്നിവ ചേര്‍ത്തുവെച്ചുതീര്‍ത്ത ത്രികോണാകൃതിയിലുള്ള സാങ്കല്പികപ്രദേശമാണ് ബര്‍മുഡ ട്രയാങ്കിള്‍. കൃത്യമായ അതിരുകള്‍പോലുമില്ലാത്ത സാങ്കല്പികപ്രദേശം. വിസ്തീര്‍ണം ഒരുലക്ഷംമുതല്‍ ഏഴുലക്ഷംവരെ സ്‌ക്വയര്‍ കിലോമീറ്ററാണെന്ന് അഭിപ്രായങ്ങളുണ്ട്.

1964-ല്‍ അമേരിക്കന്‍ എഴുത്തുകാരന്‍ വിന്‍സെന്റ് ഗാഡിസാണ് ഈപ്രദേശത്തിന് 'ബര്‍മുഡ ട്രയാംഗിള്‍' എന്ന പേരുനല്‍കിയത്. ബര്‍മുഡ ദ്വീപുകളെയും അമേരിക്കയിലെ ഫ്ലോറിഡയുടെ തെക്കന്‍തീരത്തെയും പ്യൂര്‍ട്ടൊറീക്കോയിലെ സാന്‍ ജുവാനെയും ബന്ധിപ്പിച്ച് ത്രികോണാകൃതിയില്‍ കിടക്കുന്ന അറ്റ്‌ലാന്റിക് സമുദ്രഭാഗമാണിത്. ഏകദേശം അഞ്ചുലക്ഷം ചതുരശ്രമൈല്‍ ദൂരം. ചെകുത്താന്‍ ത്രികോണമെന്നും കാണാതാകുന്നവര്‍ മറയ്ക്കപ്പെട്ടയിടമെന്നും ദൗര്‍ഭാഗ്യത്തിന്റെ സമുദ്രമെന്നുമെല്ലാം ഈ മേഖല വിളിക്കപ്പെടുന്നു.

15-ാം നൂറ്റാണ്ടില്‍, ഇറ്റാലിയന്‍ നാവികനും അമേരിക്ക കണ്ടുപിടിച്ചയാളുമായ ക്രിസ്റ്റഫര്‍ കൊളംബസാണ് ബര്‍മുഡ ട്രയാംഗിളിന്റെ ദുരൂഹതയെക്കുറിച്ച് ആദ്യം സൂചിപ്പിക്കുന്നത്. ബര്‍മുഡ ട്രയാംഗിളിനെ സംബന്ധിച്ച് ഇതുവരെയുണ്ടായതില്‍ ഏറ്റവും സ്വീകാര്യവും യാഥാര്‍ഥ്യത്തോട് അടുത്തുനില്‍ക്കുന്നതുമായ പഠനം 2016-ല്‍ കൊളറാഡോ സര്‍വകലാശാല നടത്തിയ പഠനമാണ്. ബര്‍മുഡ ട്രയാംഗിളിന് മുകളിലുള്ള മേഘങ്ങളെ നിരീക്ഷിച്ച ശാസ്ത്രജ്ഞര്‍ ഷഡ്ഭുജാകൃതിയിലുള്ള മേഘക്കൂട്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഇവയ്ക്ക് മണിക്കൂറില്‍ 170 മൈല്‍ വരെ വേഗമുള്ള അതിശക്തമായ വായു പുറന്തള്ളാനാകുമെന്നും പഠനത്തില്‍ പറയുന്നു.

അതേസമയം, ബര്‍മുഡ ട്രയാംഗിളെന്നത് വെറും മിഥ്യയാണെന്നും ഇവിടെ നടക്കുന്ന അപകടങ്ങളുടെ തോത് അത്ര വലുതല്ലെന്നും അഭിപ്രായപ്പെടുന്ന ശാസ്ത്രജ്ഞരുമുണ്ട്. ബര്‍മുഡ ട്രയാംഗിള്‍ എന്നൊരു മേഖല തന്നെയില്ലെന്നാണ് അമേരിക്ക പറയുന്നത്. ബര്‍മുഡ ട്രയാംഗിള്‍ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും തിരക്കുകൂടിയതുമായ കപ്പല്‍പ്പാതയിലാണുള്ളത്. അതുകൊണ്ടാണ് അപകടങ്ങളുടെ തോത് കൂടുതലായി തോന്നുന്നതെന്നും അഭിപ്രായപ്പെടുന്ന പഠനങ്ങളുമുണ്ട്. പഠനങ്ങള്‍ ഒരുപാടുണ്ടായെങ്കിലും ബര്‍മുഡ ട്രയാംഗിളിലെ ദുരൂഹതകളുടെ മറ പൂര്‍ണമായും നീക്കാന്‍ ഒരു ഗവേഷണങ്ങള്‍ക്കും സാധിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.

ലക്കി ലീ

Tags:    

Similar News