പത്താംക്ലാസ് പരീക്ഷ കഴിയുന്നത് ആഘോഷിക്കാനെത്തിയത് ഒരു പെഗ് അടിച്ച ശേഷം; മണമടിച്ച സഹപാഠികള്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചു; ബാഗില്‍ കണ്ടത് മുന്തിയ ഇനം മദ്യവും പതിനായിരം രൂപയും; അമ്മൂമ്മയുടെ വള മുറിച്ച് പണയം വച്ചെന്ന് കുറ്റസമ്മതം; കോഴഞ്ചേരിയില്‍ സംഭവിച്ചത്

പത്താംക്ലാസ് പരീക്ഷ കഴിയുന്നത് ആഘോഷിക്കാനെത്തിയത് ഒരു പെഗ് അടിച്ച ശേഷം

Update: 2025-03-26 16:27 GMT
പത്താംക്ലാസ് പരീക്ഷ കഴിയുന്നത് ആഘോഷിക്കാനെത്തിയത് ഒരു പെഗ് അടിച്ച ശേഷം; മണമടിച്ച സഹപാഠികള്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചു; ബാഗില്‍ കണ്ടത് മുന്തിയ ഇനം മദ്യവും പതിനായിരം രൂപയും; അമ്മൂമ്മയുടെ വള മുറിച്ച് പണയം വച്ചെന്ന് കുറ്റസമ്മതം; കോഴഞ്ചേരിയില്‍ സംഭവിച്ചത്
  • whatsapp icon

പത്തനംതിട്ട: ലഹരി കൊടികുത്തി വാഴുന്ന കേരളത്തില്‍ സ്‌കൂളില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്ത. പത്താം ക്ലാസിലെ അവസാന പരീക്ഷ എഴുതാന്‍ വിദ്യാര്‍ഥി എത്തിയത് മദ്യപിച്ചതിന് ശേഷം. മണം അടിച്ച സഹപാഠികള്‍ വിവരം അധികൃതരെ അറിയിച്ചു. വിദ്യാര്‍ഥിയുടെ ബാഗ് തുറന്ന് പരിശോധിച്ചപ്പോള്‍ കണ്ടത് ആറായിരം രൂപ വില വരുന്ന വിദേശമദ്യവും 10,000 രൂപയും.

ഗുണനിലവാരം അറിയുന്നതിന് രാവിലെ ഒരു പെഗ് കഴിച്ചതാണെന്ന് കുറ്റസമ്മതം. പണം കിട്ടിയത് മുത്തശിയുടെ വള മുറിച്ച് പണയം വച്ചതാണെന്നും പറഞ്ഞു. ഷെയറിടാന്‍ മറ്റു മൂന്നു പേര്‍ കൂടിയുണ്ടെന്നും വിദ്യാര്‍ഥി അധ്യാപകരോടും രക്ഷിതാക്കളോടും പോലീസിനോടും പറഞ്ഞു. കോഴഞ്ചേരിക്ക് സമീപമാണ് സംഭവം.

പത്താം ക്ലാസ് പരീക്ഷ അവസാനിക്കുന്ന ഇന്ന് മൂന്ന് സഹപാഠികളുമായി ആഘോഷിക്കാനാണ് ഷെയര്‍ ഇട്ട് മുന്തിയ ഇനം മദ്യം വാങ്ങിയത്. രാവിലെ തന്നെ ഇത് രുചിച്ച് നോക്കിയ ശേഷമാണ് ബാഗിലാക്കി പരീക്ഷയ്ക്കായി സ്‌കൂളില്‍ എത്തിയത്. സ്്കൂള്‍ അധികൃതര്‍ പോലീസിനെയും രക്ഷിതാക്കളെയും വിളിച്ചു വരുത്തി വിവരം അറിയിച്ചു. വിദ്യാര്‍ത്ഥി മദ്യപിച്ചാണ് പരീക്ഷയ്ക്ക്് എത്തിയതെന്നും തെളിഞ്ഞു. ബാഗില്‍ നിന്നും കുപ്പിക്ക് പുറമെ 10000 രൂപയും കണ്ടെത്തി.ഇതിന്റെ ഉറവിടം തേടിയപ്പോഴാണ് മുത്തശിയുടെ കൈയിലെ വള മുറിച്ചെടുത്ത് പണയം വച്ചതാണെന്ന് കണ്ടെത്തി.

പണയം വച്ച് ആകെ 34000 രൂപയാണ് എടുത്തതെന്നും ബാക്കി 24000 ചെലവയിപ്പോയെന്നും പറഞ്ഞു. ഇതോടെ കേസ് കൂടുതല്‍ ഗൗരവമുള്ളതായി.തുടര്‍ന്ന് ഇത് സംബന്ധിച്ച സമിതി യോഗം ചേരുകയും മദ്യപിച്ചെത്തിയ വിദ്യാര്‍ഥിയെ പരീക്ഷയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. മറ്റ് മൂന്ന് പേരും ഷെയര്‍ ഇടുക മാത്രമാണ് ചെയ്തതെന്നതിനാല്‍ ഇവരെ പരീക്ഷ എഴുതാന്‍ അനുവദിച്ചു.

Similar News