വധുവിന് ലഭിക്കുന്ന സ്വര്‍ണം സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ഭര്‍ത്താവും കുടുംബവും കൈവശപ്പെടുത്തുന്നത് സാധാരണമായിരിക്കും; സ്വകാര്യവും അനൗപചാരികവുമായ ഇടപാടായതിനാല്‍ തെളിവ് ഹാജരാക്കുക അസാധ്യം; തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ ആഭരണത്തിന്റെ പട്ടികയൊന്നും സ്ത്രീയുടെ കൈവശം ഉണ്ടാകില്ല; ഇത് യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള ഡിവിഷന്‍ ബഞ്ച് വിധി; ഇനി വിവാഹ മോചനത്തില്‍ ഈ കേസ് നിര്‍ണ്ണായകം

Update: 2025-04-30 04:48 GMT

കൊച്ചി : വിവാഹസമയത്ത് വധു ധരിക്കുന്ന സ്വര്‍ണാഭരണത്തിന് രേഖാമൂലമുള്ള തെളിവുകള്‍ ഇല്ലാത്തത്, വിവാഹമോചന കേസുകളില്‍ സ്വര്‍ണം തിരികെ നല്‍കുന്നതിന് തടസ്സമാകരുതെന്ന് ഹൈക്കോടതി വിധിയില്‍ നിറയുന്നത് സാമൂഹിക നീതിയുടെ പ്രസക്തി. സ്വര്‍ണത്തിന്റെ ഉടമസ്ഥത ബോധ്യപ്പെടുത്താനുള്ള തെളിവില്ലാത്തതിനാല്‍ പലപ്പോഴും അവ വീണ്ടെടുക്കുന്നത് ബുദ്ധിമുട്ടാകാറുണ്ട്. ഈ സത്യം തിരിച്ചറിയുമ്പോള്‍, രേഖാമൂലമുള്ള തെളിവുകളുടെ അഭാവത്തിലും നീതിനല്‍കുകയാണ് കോടതികള്‍ ചെയ്യേണ്ടതെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ ആഭരണങ്ങള്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ദുരുപയോഗം ചെയ്യുന്ന ഒട്ടേറെ കേസുകളുണ്ടെന്നും ജസ്റ്റിസുമാരായ എം ബി സ്നേഹലത, ദേവന്‍ രാമചന്ദ്രന്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് വിശദീകരിച്ചു.

വിവാഹസമയത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും വീട്ടുസാധനങ്ങളും തിരികെ വേണമെന്നാവശ്യപ്പെട്ട് വിവാഹ മോചിതയായ യുവതി നല്‍കിയ ഹര്‍ജി എറണാകുളം കുടുംബകോടതി തള്ളിയിരുന്നു. തുടര്‍ന്ന് നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കളമശേരി സ്വദേശിനിയാണ് അപ്പീല്‍ ഹര്‍ജി നല്‍കിയത്. ഭര്‍തൃവീട്ടുകാര്‍ കൈക്കലാക്കിയ 59.5 പവന്‍ സ്വര്‍ണമോ വിപണിവിലയോ നല്‍കാനും കോടതി ഉത്തരവായി. വീട്ടുപകരണങ്ങളുടെ കാര്യത്തില്‍ വ്യക്തതയില്ലെന്നും അത് തിരിച്ചുനല്‍കേണ്ടതില്ലെന്നും നിര്‍ദേശിച്ചു.

2010 സെപ്തംബറില്‍ വിവാഹിതയായ ഹര്‍ജിക്കാരിക്ക് വിവാഹസമയത്ത് 71 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കിയെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇത് ഗര്‍ഭിണിയായിരിക്കേ യുവതി തിരികെക്കൊണ്ടുപോയെന്ന ഭര്‍ത്താവിന്റെ വാദം കുടുംബകോടതി ശരിവച്ചു. ആഭരണങ്ങള്‍ ഭര്‍തൃവീട്ടുകാര്‍ വിട്ടുതന്നിട്ടില്ലെന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാരിക്ക് സാധിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഭര്‍ത്താവിന്റെ വാദം വിശ്വസനീയമല്ലെന്നും യുവതിയുടെ അച്ഛന്‍ 59.5 പവന്‍ സ്വര്‍ണം നല്‍കിയതിന് ജ്വല്ലറി രേഖകളുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം കേസുകളില്‍ ക്രിമിനല്‍ കേസിലേതുപോലെ വ്യക്തമായ തെളിവുകള്‍ ആവശ്യപ്പെടാനാകില്ലെന്ന വസ്തുത ബന്ധപ്പെട്ട കോടതികള്‍ മനസ്സിലാക്കണമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഇനിയുള്ള വിവാഹ മോചന കേസുകളില്‍ എല്ലാം ഏറെ നിര്‍ണ്ണായകമാകും ഈ വിധി. സാഹചര്യ തെളിവുകള്‍ വിലയിരുത്തിയാണ് കോടതി ഈ നിഗമനത്തില്‍ എത്തിയത്.

വിവാഹ സമയത്ത് വധു ധരിക്കുന്ന സ്വര്‍ണാഭരണത്തിന് രേഖാമൂലമുള്ള തെളിവുകള്‍ ഹാജരാക്കാന്‍ സാധിക്കാത്തത് നീതി നിഷേധത്തിന് കാരണമല്ലെന്ന് ഹൈക്കോടതി പറയുകയാണ്. ഈ സ്വര്‍ണാഭരണങ്ങള്‍ തന്റേതാണെന്ന് ബോധ്യപ്പെടുത്താന്‍ സ്ത്രീക്ക് രസീതോ മറ്റെന്തെങ്കിലും രേഖയോ ലഭ്യമല്ലാത്തതിനാല്‍ സ്വന്തം സ്വര്‍ണാഭരണങ്ങള്‍ വീണ്ടെടുക്കുന്നത് ബുദ്ധിമുട്ടാകുന്നു. ഈ സത്യം തിരിച്ചറിയുന്ന സന്ദര്‍ഭത്തില്‍ രേഖമൂലമുള്ള തെളിവുകളുടെ അഭാവത്തിലും നീതിനല്‍കുകയാണ് കോടതികള്‍ ചെയ്യേണ്ടതെന്നും ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി. കളമശേരി സ്വദേശിനി നല്‍കിയ അപ്പീലില്‍ ഭര്‍ത്ത് വീട്ടുകാര്‍ കൈക്കലാക്കിയ 59. 5 പവന്‍ സ്വര്‍ണമോ അതിന്റെ മാര്‍ക്കറ്റ് വിലയോ തിരിച്ചു നല്‍കാനും കോടതി ഉത്തരവായി. അതേസമയം വീട്ടുപകരണങ്ങളുടെ കാര്യത്തില്‍ വ്യക്തതയില്ലെന്നും അത് തിരിച്ചു നല്‍കേണ്ടതില്ലെന്നും നിര്‍ദേശിച്ചു. വിവാഹസമയത്ത് മാതാപിതാക്കള്‍ മകള്‍ക്ക് നല്‍കുന്ന 'സ്ത്രീധന'ത്തിന് തെളിവുണ്ടാകില്ലെന്നും ഇത്തരം വിഷയങ്ങളില്‍ കോടതികള്‍ യുക്തമായ തീരുമാനം എടുക്കുകയാണ് വേണ്ടതെന്നും ഹൈക്കോടതി പറയുന്നു.

2010ല്‍ വിവാഹിതരായ ദമ്പതിമാര്‍ പിന്നീട് അകന്നു. തുടര്‍ന്നാണ് 65.5 പവന്‍ സ്വര്‍ണം തിരികെനല്‍കണമെന്നാവശ്യപ്പെട്ട് കുടുംബക്കോടതിയെ സമീപിച്ചത്. ബന്ധുക്കള്‍ നല്‍കിയ ആറ് പവനടക്കമായിരുന്നു ഇത്. ഇതില്‍ മാതാപിതാക്കള്‍ നല്‍കിയ 59.5 പവന്‍ തിരികെനല്‍കാനാണ് നിര്‍ദേശിച്ചത്. മാതാപിതാക്കള്‍ നല്‍കുന്ന സ്വര്‍ണവും പണവും അവരുടെ സ്ത്രീധനമായിട്ടാണ് കരുതുന്നത്. അത് യുവതിയുടെ സ്വത്താണ്. വധുവിന് ലഭിക്കുന്ന സ്വര്‍ണം സുരക്ഷിതമായി സൂക്ഷിക്കുന്നുവെന്നതിന്റെ പേരില്‍ ഭര്‍ത്താവും കുടുംബവും കൈവശപ്പെടുത്തുന്നത് സാധാരണമായിരിക്കും. സ്വകാര്യവും അനൗപചാരികവുമായ ഇടപാടായതിനാല്‍ ഇക്കാര്യത്തില്‍ തെളിവ് ഹാജരാക്കുക അസാധ്യമായിരിക്കും. തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ ആഭരണത്തിന്റെ പട്ടികയൊന്നും സ്ത്രീയുടെ കൈവശം ഉണ്ടാകില്ല. ക്രിമനല്‍ക്കേസുകളിലെപ്പോലെ തെളിവുവേണമെന്ന് കോടതികള്‍ നിഷ്‌കര്‍ഷിക്കരുത്. ആര് പറയുന്നതിലാണ് ശരിയെന്ന് പരിശോധിക്കണം ഹര്‍ജിക്കാരിയുടെ കാര്യത്തില്‍ തങ്ങളുടെ വിരമിക്കല്‍ ആനുകൂല്യം ഉപയോഗിച്ചാണ് സ്വര്‍ണം വാങ്ങിയതെന്ന് മാതാപിതാക്കള്‍ വിശദീകരിച്ചു. സ്വര്‍ണം മകള്‍ക്ക് നല്‍കാനുള്ള ശേഷി മാതാപിതാക്കള്‍ക്ക് ഉണ്ടായിരുന്നു എന്നതിന് തെളിവുണ്ടെന്ന് കോടതി വിലയിരുത്തിയതും നിര്‍ണ്ണായകമായി.

ഗാര്‍ഹിക പീഡനകേസുകളും സ്ത്രീധന പീഡന കേസുകള്‍ വരുമ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ തിരികെ തരുന്നില്ലെന്ന വിവരം സ്ത്രീകള്‍ പറയുകയെന്നും ഇത്തരം സാഹചര്യത്തില്‍ ക്രിമിനല്‍ കേസിലെ പോലെ വ്യക്തമായ തെളിവുകള്‍ ആവശ്യപ്പെടാനാവില്ലെന്ന വസ്തുത ബന്ധപ്പെട്ട കോടതികള്‍ മനസിലാക്കണമെന്നും ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി.

Similar News