ഉറപ്പാണ്..ഇവന്മാരെ പാല് കൊടുത്ത വളർത്തുന്നത് താലിബാൻ എന്ന് ഉറക്കെ പറഞ്ഞ പാക്കികൾ; ഇതെല്ലാം അഫ്‌ഗാൻ സർക്കാർ നിഷേധിക്കുന്നതും പതിവ് സംഭവം; വെല്ലുവിളികൾക്കിടെ വീണ്ടും അവരുടെ തലപൊക്കൽ; റഡാറുകളെ വെട്ടിച്ച് ഓപ്പറേഷൻ നടത്താൻ 'വ്യോമസേന'യും രൂപീകരിച്ചെന്ന് പാക്ക് താലിബാൻ; കൂടെ മറ്റൊരു പ്രഖ്യാപനവും; ഒട്ടും ഭയമില്ലാതെ സ്വന്തമായി സേനയെ തന്നെ അവർ വാർത്തെടുക്കുമ്പോൾ
ഇസ്ലാമാബാദ്: പാക്കിസ്താനെതിരായ ആക്രമണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി 2026-ഓടെ സ്വന്തമായി വ്യോമസേന രൂപീകരിക്കുമെന്ന് തെഹ്രീകെ താലിബാൻ പാക്കിസ്താൻ (ടി.ടി.പി.) അഥവാ പാക്ക് താലിബാൻ പ്രഖ്യാപിച്ചു. പാക്കിസ്താന് വലിയ സുരക്ഷാ ഭീഷണി ഉയർത്തുന്ന ഈ തീവ്രവാദ സംഘടനയുടെ പ്രഖ്യാപനം രാജ്യത്തിന് കൂടുതൽ തലവേദന സൃഷ്ടിക്കുന്നതാണ്.
ടി.ടി.പി. നേതാവ് മുഫ്തി നൂർ വാലി മെഹ്‌സൂദ് അഥവാ അബു മൻസൂർ അസിം കഴിഞ്ഞാൽ സംഘടനയിലെ രണ്ടാമനായ മൗലാന സലീം ഹഖാനിയുടെ നേതൃത്വത്തിലായിരിക്കും പുതിയ വ്യോമസേന പ്രവർത്തിക്കുക. പാക്ക് സർക്കാരിനെതിരായ നീക്കങ്ങൾ തീവ്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സൈനിക വിഭാഗത്തിന് രൂപം നൽകുന്നത്. 2026ൽ സ്വന്തമായി വ്യോമസേന രൂപീകരിക്കുമെന്നാണ് ടിടിപിയുടെ പ്രഖ്യാപനം.
സംഘടനയുടെ ഭരണപരമായ നിയന്ത്രണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ടി.ടി.പി. പുതിയ പരിഷ്‌കാരങ്ങളും നടപ്പാക്കിയിട്ടുണ്ട്. പടിഞ്ഞാറൻ മേഖല, മധ്യമേഖല എന്നിങ്ങനെ രണ്ട് മേൽനോട്ട മേഖലകൾ രൂപീകരിച്ചു. ബലൂചിസ്ഥാൻ ഉൾപ്പെടുന്ന പ്രദേശങ്ങളെല്ലാം പടിഞ്ഞാറൻ മേഖലയിൽ ഉൾപ്പെടും. ഇതിനുപുറമെ, കശ്മീർ, ഗിൽജിത്-ബാൾട്ടിസ്ഥാൻ എന്നിവയെ തങ്ങളുടെ 'നിഴൽ പ്രവിശ്യകളുടെ' ഗണത്തിലും ടി.ടി.പി. ഉൾപ്പെടുത്തി.
സംഘടനാപരമായ മാറ്റങ്ങളുടെ ഭാഗമായി രാഷ്ട്രീയ കമ്മീഷന്റെ തലവനായി മൗലവി ഫക്കീർ മുഹമ്മദിന് പകരം അസ്മത്തുള്ള മെഹ്‌സൂദിനെ നിയമിച്ചു. സതേൺ മിലിട്ടറി സോണിന്റെ തലവനായി ഇഹ്‌സാനുള്ള ഇപ്പിയെയും സെൻട്രൽ മിലിട്ടറി സോണിന്റെ ഡെപ്യൂട്ടി ഹെഡ് ആയി ഹിലാൽ ഖാസിയെയും ചുമതലപ്പെടുത്തി. പാകിസ്താനിലുടനീളം സ്വാധീനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടി.ടി.പി.യുടെ ഈ സംഘടനാ പരിഷ്‌കരണങ്ങൾ.
അഫ്ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് ടി.ടി.പി.ക്ക് കാര്യമായ സ്വാധീനമുള്ളത്. ഈ പ്രവിശ്യയിലെ പല മേഖലകളിലും പാക് സർക്കാരിന് നിയന്ത്രണം കുറവാണ്. പലപ്പോഴും ടി.ടി.പി. അവിടെ ഒരു സമാന്തര സർക്കാരിനെപ്പോലെയാണ് പ്രവർത്തിക്കുന്നത്. ടി.ടി.പി.യെ 'ഫിത്‌ന-അൽ-ഖവാരിജ്' എന്നാണ് പാക്കിസ്താൻ വിശേഷിപ്പിക്കുന്നത്. ടി.ടി.പി.ക്ക് അഫ്ഗാനിസ്ഥാനിലെ താലിബാൻ സഹായങ്ങൾ നൽകുന്നുവെന്ന് പാക്കിസ്താൻ ആരോപിക്കുന്നുണ്ടെങ്കിലും, അഫ്ഗാൻ താലിബാൻ ഈ ആരോപണം സ്ഥിരമായി നിഷേധിക്കുകയാണ് പതിവ്.
പാക്കിസ്താൻ നിലവിൽ നേരിടുന്ന ഏറ്റവും വലിയ സുരക്ഷാ പ്രശ്‌നങ്ങളിലൊന്നായ ടി.ടി.പി.യുടെ പുതിയ പ്രഖ്യാപനവും സംഘടനാപരമായ നീക്കങ്ങളും രാജ്യത്തിന് കൂടുതൽ വെല്ലുവിളികൾ ഉയർത്തുന്ന സാഹചര്യമാണ് നിലവിൽ.
സലീം ഹഖാനിയെന്ന ടിടിപി നേതാവിന്റെ നേതൃത്വത്തിലാകും പുതിയതായി രൂപീകരിക്കുന്ന വ്യോമസേന പ്രവർത്തിക്കുക. ടിടിപിയുടെ നേതാവായ മുഫ്തി നൂർ വാലി മെഹ്‌സൂദ് അഥവാ അബു മൻസൂർ അസിം കഴിഞ്ഞാൽ സംഘടനയിലെ രണ്ടാമനാണ് മൗലാന സലിം ഹഖാനി. ഇതിന് പുറമെ സംഘടനയുടെ ഭരണപരമായ നിയന്ത്രണത്തിനായി പ്രവർത്തനത്തിന് രണ്ട് മേൽനോട്ട മേഖലകൾ കൂടി രൂപീകരിച്ചു. പടിഞ്ഞാറൻ മേഖല, മധ്യമേഖല എന്നിങ്ങനെയാണ് പുതിയതായി രൂപീകരിച്ചവ. ബൂചിസ്ഥാൻ ഉൾപ്പെടുന്ന പ്രദേശങ്ങളെല്ലാം ചേർത്തതാണ് പടിഞ്ഞാറൻ മേഖല. ഇതിന് പുറമെ കശ്മീർ, ഗിൽജിത്-ബാൾട്ടിസ്ഥാൻ എന്നിവയെ ടി.ടി.പി തങ്ങളുടെ 'നിഴൽ പ്രവിശ്യകളുടെ ഗണത്തിലും ഉൾപ്പെടുത്തി.
രാഷ്ട്രീയ കമ്മീഷന്റെ തലവനായി മൗലവി ഫക്കീർ മുഹമ്മദിന് പകരം അസ്മത്തുള്ള മെഹ്‌സൂദിനെ നിയമിച്ചു. സതേൺ മിലിട്ടറി സോണിന്റെ തലവനായി ഇഹ്‌സാനുള്ള ഇപ്പിയെയും സെൻട്രൽ മിലിട്ടറി സോണിന്റെ ഡെപ്യൂട്ടി ഹെഡ് ആയി ഹിലാൽ ഖാസിയെയും ചുമതലപ്പെടുത്തി. പാകിസ്താനിലുടനീളം സ്വാധീനം വർധിപ്പിക്കുക എന്നത് ലക്ഷ്യമിട്ടാണ് ടിടിപിയുടെ സംഘടനാ പരിഷ്‌കരണങ്ങൾ.
അഫ്ഗാനിസ്താൻ അതിർത്തിയോട് ചേർന്ന ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് ടിടിപി ഏറെ സ്വാധീനം ചെലുത്തുന്നത്. നിലവിൽ പ്രവിശ്യയിൽ പാക് സർക്കാരിന് നിയന്ത്രണം കുറവാണ്. പ്രവിശ്യയിലെ പല മേഖലകളിലും ടിടിപി സമാന്തര സർക്കാരിനെപ്പോലെയാണ് പ്രവർത്തിക്കുന്നത്. നിലവിൽ പാകിസ്താൻ നേരിടുന്ന വലിയ സുരക്ഷാ പ്രശ്‌നങ്ങളിലൊന്നാണ് ടിടിപി. ഫിത്‌ന-അൽ-ഖവാരിജ് എന്നാണ് പാകിസ്താൻ സംഘടനയെ വിളിക്കുന്നത്. ടിടിപിക്ക് അഫ്ഗാനിസ്ഥാനിലെ താലിബാൻ സൗകര്യങ്ങൾ ചെയ്തുനൽകുന്നുവെന്ന് പാകിസ്താൻ ആരോപിക്കുന്നുണ്ട്.
