സാമൂഹ്യ മാധ്യമങ്ങളില്‍ പോലീസ് ഉദ്യേഗസ്ഥര്‍ കൂടുതല്‍ സജീവമാകേണ്ട; വിവാദം ഉണ്ടാക്കുന്ന പോസ്റ്റുകളും കമന്റുകളും പാടില്ല; ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യാനോ പ്രചരിപ്പിക്കാനോ പാടില്ല; സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് പോലീസിന് പൂട്ടിട്ട് പുതിയ സംസ്ഥാന പോലീസ് മേധാവിയുടെ സര്‍ക്കുലര്‍

Update: 2025-07-06 05:26 GMT

കണ്ണൂര്‍: പോലീസ് ഉദ്യോഗസ്ഥര്‍ സാമൂഹികമാധ്യമങ്ങള്‍ അതിര് കടന്ന് ഉപയോഗിക്കുന്നതില്‍ നിന്ന് ഒഴിവാകണം എന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ് ചന്ദ്രശേഖര്‍. ഡിജിപിയായി ചുമതലയേറ്റ ശേഷം ജില്ലാ പോലീസ് മേധാവികള്‍ക്ക് അയച്ച ആദ്യ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സാമൂഹ്യ മാധ്യമത്തിലൂടെ വിവാദങ്ങളില്‍ ഉണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്റുകളും കമന്റുകളും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൂത്തുപറമ്പ് വെടിവെപ്പ് പശ്ചാത്തലത്തില്‍ തലശ്ശേരി എഎസ്പിയായിരുന്ന റവാഡ് ചന്ദ്രശേഖറിന്റെ ഡിജിപി നിയമനം വിവാദമായ സാഹചര്യത്തിലാണ് പുതിയ നിര്‍ദേശങ്ങളുമായി പോലീസ് മേധാവിയുടെ സര്‍ക്കുലര്‍ ഇറങ്ങിയിരിക്കുന്നത്. നിയമനം അനുകൂലിച്ചും എതിര്‍ത്തും സാമൂഹികമാധ്യമങ്ങളിലുണ്ടായ ചര്‍ച്ചകളില്‍ ചില പോലീസ് ഉദ്യോഗസ്ഥരും ഭാഗമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. റവാഡ് ചന്ദ്രശേഖറിനെ പോലീസ് ധോവി ആക്കിയതില്‍ ചില സിപിഎം നേതാക്കള്‍ക്കിടയിലും കല്ലുകടി സൃഷ്ടിച്ചിരുന്നു.

കൂടാതെ ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യരുതെന്നതും നിര്‍ദേശത്തിലുണ്ട്. നെയ്യാറ്റിന്‍കരയിലെ മജിസ്‌ട്രേറ്റും പോലീസ് ഉദ്യേഗസ്ഥനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തായതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. പോലീസ് ഉദ്യേഗസ്ഥര്‍ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്‌രുത് എന്നും സമൂഹ മാധ്യമങ്ങള്‍ തെറ്റായ കാര്യങ്ങളില്‍ ഇടപെടരുത് എന്നും സര്‍ക്കുലറില്‍ പറയുന്നു.

നേരത്തേ, പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെക്കുറിച്ച് സര്‍ക്കാര്‍ മാര്‍ഗരേഖ ഇറക്കിയിരുന്നു. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും നടപടിയെടുക്കാതെ സംരക്ഷിക്കുകയാണെന്ന് എഡിജിപിയായിരുന്ന എം.ആര്‍.അജിത് കുമാറിന്റെ പേരെടുത്ത് പറഞ്ഞ് പോലീസ് ഉദ്യോഗസ്ഥരുടെ സാമൂഹികമാധ്യമ ഗ്രൂപ്പുകളില്‍ പോസ്റ്റുകള്‍ നിറഞ്ഞിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി നടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

Tags:    

Similar News