കോലിയുടെ ബംഗളുരുവിലെ പബ്ബ് പ്രവര്‍ത്തിക്കുന്നത് സുരക്ഷാ ലംഘനം നടത്തി; സ്ഥാപനത്തിന് ഫയര്‍ഫോഴ്‌സിന്റെ എ.ഒ.സിയില്ല; വണ്‍ 8 പബ്ബിന് ബെംഗളൂരു കോര്‍പ്പറേഷന്റെ കാണിക്കല്‍ നോട്ടീസ്; ഒരാഴ്ചയ്ക്കകം മറുപടിയില്ലെങ്കില്‍ നടപടി; ഇന്ത്യന്‍ സൂപ്പര്‍താരത്തിന്റെ പബ്ബിന്റെ ചട്ടലംഘനം മുമ്പും
കോലിയുടെ ബംഗളുരുവിലെ പബ്ബ് പ്രവര്‍ത്തിക്കുന്നത് സുരക്ഷാ ലംഘനം നടത്തി
ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരം വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള വണ്‍ 8 പബ്ബിന് ബെംഗളൂരു കോര്‍പ്പറേഷന്റെ നോട്ടീസ്. സുരക്ഷാ മാനദണ്ഡത്തില്‍ വീഴ്ച്ചവരുത്തിയെന്ന് ആരോപിച്ചാണ് കോലിയുടെ സ്ഥാപനത്തിന് നോട്ടീസ് അയച്ചത്. സ്ഥാപനത്തിന് ഫയര്‍ഫോഴ്സിന്റെ എന്‍.ഒ.സി.യില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നോട്ടാസയച്ചത്. വെങ്കടേഷ് എന്ന പൊതുപ്രവര്‍ത്തകന്‍ നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് എന്‍.ഒ.സി.യില്ലെന്ന കണ്ടെത്തല്‍. ഇതിന്റെയടിസ്ഥാനത്തില്‍ വെങ്കടേഷ് പരാതിയുമായി മുന്നോട്ടുപോയതോടെയാണ് കോര്‍പ്പറേഷന്‍ കാരണം കാണിക്കല്‍ നോട്ടീസയച്ചിരിക്കുന്നത്.
നോട്ടീസില്‍ ഏഴു ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. അല്ലാത്ത പക്ഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം വിഷയത്തില്‍ നിയമപരമായി നേരിടുമെന്ന് വണ്‍ 8 അറിയിച്ചു. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിനടുത്താണ് പബ്ബ് പ്രവര്‍ത്തിക്കുന്നത്. ഇതിന് മുമ്പും സ്ഥാപനത്തിനെതിരെ പരാതി ഉയര്‍ന്നിരുന്നു.
രാത്രി ഒരു മണിക്ക് ശേഷം പബ്ബ് പ്രവര്‍ത്തിച്ചു എന്ന കാരണത്താല്‍ നേരത്തേയും സ്ഥാപനത്തിന് നോട്ടീസ് ലഭിച്ചിരുന്നു. ഇതില്‍ ബെംഗളൂരു പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്ററും ചെയ്തിരുന്നു. കഴിഞ്ഞ ജൂണില്‍ എം.ജി. റോഡില്‍ നിശ്ചിത സമയപരിധിക്കപ്പുറം പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്കൊപ്പമാണ് വണ്‍ 8-നെതിരെയും നടപടിയുണ്ടായത്. അനുവദിച്ച സമയം കഴിഞ്ഞും പ്രദേശത്തുനിന്ന് വലിയ ഉച്ചത്തില്‍ മ്യൂസിക് കേള്‍ക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പബ്ബ് ഉദ്ഘാടനം ചെയ്തത്. ഡല്‍ഹി, മുംബൈ, പുണെ, കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ വണ്‍ 8-ന് ശാഖകളുണ്ട്. രത്‌നം കോംപ്ലക്‌സിന്റെ ആറാം നിലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ബെംഗളുരുവില്‍ പബ്ബ് അടക്കമുള്ള കച്ചവട സ്ഥാപനങ്ങള്‍ക്ക് രാത്രി ഒരു മണി വരെയാണ് പ്രവര്‍ത്തനാനുമതിയുള്ളത്. എന്നാല്‍ ഒന്നരയായിട്ടും വണ്‍ 8 കമ്മ്യൂണ്‍ പബ്ബ് അടച്ചിരുന്നില്ലെന്ന് അന്നുയര്‍ന്ന പരാതി.
കഴിഞ്ഞ വര്‍ഷം വണ്‍ 8 കമ്മ്യൂണിന്റെ മുംബൈിലുള്ള പബ്ബില്‍ വേഷ്ടി ധരിച്ചെത്തിയതിന്റെ പേരില്‍ തമിഴ്നാട് സ്വദേശിക്ക് പ്രവേശനം നിഷേധിച്ചതും വിവാദമായിരുന്നു. അതേസമയം ക്രിക്കറ്റ് താരം വിരാട് കോലി ഇന്ത്യ വിടാനൊരുങ്ങുകയാണെന്ന് മുന്‍ പരിശീലകന്‍ രാജ്കുമാര്‍ ശര്‍മ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. താരം കുടുംബത്തോടൊപ്പം യുകെയിലേക്ക് താമസം മാറ്റാനൊരുങ്ങുന്നുവെന്നാണ് വിവരം. ലണ്ടനാണ് കോലിക്ക് താമസിക്കാന്‍ ഇഷ്ടപ്പെട്ട നഗരം. ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് കോലിയുടെ മുന്‍ പരിശീലകന്റെ തുറന്നുപറച്ചില്‍.
ഇപ്പോള്‍ വിരാട് കോലി ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയുടെ ഭാഗമായി ഓസ്‌ട്രേലിയയിലാണുള്ളത്. വിരാടിന് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ലണ്ടനിലേക്കു പോയി താമസിക്കാന്‍ താല്‍പര്യമുണ്ട്. അദ്ദേഹം ഉടന്‍ തന്നെ ഇന്ത്യ വിട്ട് അവിടെ സ്ഥിരതാമസമാക്കുമെന്നുമാണ് പരിശീലകന്‍ പറയുന്നത്. കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് കോലി ഇപ്പോള്‍ നടത്തുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ കോലി സെഞ്ചറി നേടി. അടുത്ത മത്സരങ്ങളില്‍ കോലി രണ്ടു സെഞ്ചറികള്‍ കൂടി നേടുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.
കോലി ആസ്വദിച്ചാണ് ക്രിക്കറ്റ് കളിക്കുന്നതെന്നും അദ്ദേഹത്തിന്റെ ഫോം വിഷയമല്ലെന്നും പരിശീലകന്‍. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ എങ്ങനെ കളിക്കണമെന്നും ടീമിനെ വിജയിപ്പിക്കണമെന്നും വിരാട് കോലിക്കു നന്നായി അറിയാം. അദ്ദേഹം ഫിറ്റാണ്. വിരമിക്കാന്‍ പ്രായമായിട്ടില്ലെന്നും കോലി അഞ്ചു വര്‍ഷം കൂടി കളിക്കുമെന്നാണ് തനിക്കു തോന്നുന്നതെന്നും ശര്‍മ. 2027 ലെ ഏകദിന ലോകകപ്പും കോലി കളിക്കുമെന്നും ശര്‍മ പറയുന്നു.