ഇന്ത്യാക്കാര്‍ക്ക് പാക്കിസ്ഥാനോട് യുദ്ധം ചെയ്യണമെങ്കില്‍ അത് 9 മണിക്ക് മുമ്പ് വേണം; അതിനുശേഷം ഗ്യാസ് ഉണ്ടാവില്ല; വെളളം നിര്‍ത്തണോ? എന്തിന്, ഇപ്പോഴേ വെള്ളമില്ല; ഞങ്ങളെ കൊല്ലണോ, സര്‍ക്കാര്‍ ഇതിനകം കൊന്നുകഴിഞ്ഞു; സ്വന്തം സര്‍ക്കാരിനെ ട്രോളി പാക് ജനത
സ്വന്തം സര്‍ക്കാരിനെ ട്രോളി പാക് ജനത
ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പലവിധ ന്യായങ്ങളും, തങ്ങള്‍ക്ക് പങ്കില്ലെന്ന് വാദവുമായി എത്തുന്ന പാക്കിസ്ഥാനെതിരെ തിരിഞ്ഞ് സ്വന്തം ജനം. ഷെഹ്ബാസ് സര്‍ക്കാറിനെതിരെ സ്വന്തം ജനം സോഷ്യല്‍ മീഡിയയില്‍ ആഞ്ഞടിക്കുകയാണ്. പല വിധത്തിലുള്ള ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. പാക്ക് നേതൃത്തെയും ജനം ചോദ്യം ചെയ്യുന്നു. പഹല്‍ഗാം ആക്രമണത്തിന്റെ ഉത്തരവാദിത്വത്തെക്കുറിച്ചും ചോദ്യങ്ങളുയര്‍ത്തുന്നു. മീമുകളിലൂടെയും ട്രോളുകളിലൂടെയുമാണ് അവര്‍ തങ്ങളുടെ സര്‍ക്കാരിനെതിരായ രോഷം പ്രകടിപ്പിക്കുന്നത്
പാക്കിസ്ഥാനെതിരെ ഇന്ത്യ പ്രഖ്യാപിച്ച നടപടിയില്‍ സ്വന്തം സര്‍ക്കാരിനോട് തോന്നുന്ന പ്രതിഷേധമാണ് കൂടുതല്‍ പോസ്റ്റുകളിലും മീമുകളിലും നിറയുന്നത്. തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിക്കാന്‍ ട്രോളുകള്‍ ഉപയോഗിച്ചുകൊണ്ട്, പാകിസ്ഥാന്‍ തങ്ങളുടെ ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പരാജയപ്പെട്ടതെങ്ങനെയെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.
Sleep tight, Pakistan social media force is awake. pic.twitter.com/uQVpZCbDwa
— Faizan (@faizannriaz) April 23, 2025
തങ്ങളുടെ രാജ്യം നേരിടുന്ന സാമ്പത്തിക അസ്ഥിരത മൂലം ഇന്ത്യയുമായുള്ള യുദ്ധം പാക്കിസ്ഥാന് താങ്ങാനാകുമോയെന്നും പാക്കിസ്ഥാന്‍ പൗരന്മാര്‍ ആശങ്കപ്പെടുന്നു. ഇന്ത്യക്കാര്‍ക്ക് പാകിസ്ഥാനുമായി യുദ്ധം വേണമെങ്കില്‍, ഒമ്പത് മണിക്ക് മുമ്പ് അത് പൂര്‍ത്തിയാക്കണമെന്നും അതിനുശേഷം ഗ്യാസ് വിതരണം നിലയ്ക്കുമെന്ന് ഒരാള്‍ പരിഹാസ രൂപേണ എക്‌സില്‍ കുറിച്ചു. അവരോട് കൂടുതല്‍ മണ്ടന്‍ തമാശകള്‍ പറയരുത്, ആട്ട, പാനി, ഭിക്ഷ, ഇപ്പോള്‍ ഗ്യാസ്.' 'അവര്‍ ഒരു ദരിദ്ര രാഷ്ട്രത്തോടാണ് യുദ്ധം ചെയ്യുന്നതെന്ന് അവര്‍ അറിയണം,' രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് മറ്റൊരാള്‍ കുറിച്ചു
മറ്റൊരു കുറിപ്പ് ഇങ്ങനെ: ഇന്ത്യ പാകിസ്ഥാനില്‍ ബോംബ് വയ്ക്കാന്‍ പോകുകയാണോ എന്ന് ഒരു ഉപയോക്താവ് ചോദിക്കുന്നതോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. ഇതിന് ഒരാള്‍ മറുപടി നല്‍കി, 'ഇന്ത്യക്കാര്‍ മണ്ടന്മാരല്ലെന്നാണ്. എന്നാല്‍ മറ്റൊരാള്‍ പറയുന്നത് ഈ ദുരിതാവസ്ഥ ബോംബാക്രമണത്തേക്കാള്‍ ഭേദമല്ല, ഈ ദുരിതം എപ്പോള്‍ അവസാനിക്കും ബ്രോ?' എന്നു ചോദിക്കുന്നു.
പാകിസ്ഥാന്‍ വ്യോമസേനയെ ട്രോള്‍ ചെയ്യുന്ന പ്രശ്സ്തമായ മീമാണ് ട്രോളുകള്‍ക്കായി ഉപയോഗിക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയുടെ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്യുകയും പഹല്‍ഗാം ആക്രമണത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ഒരു ഇന്ത്യന്‍ ഉപയോക്താവിന് മറുപടിയായി, പേപ്പര്‍ബോര്‍ഡ് കൊണ്ട് നിര്‍മ്മിച്ച, മോട്ടോര്‍സക്കിള്‍ ഒരാള്‍ ഓടിക്കുന്ന ചിത്രം പങ്കുവെച്ചാണ് മറുപടി നല്‍കിയത്.
ഇന്ത്യ സിന്ധു നദീജല കരാര്‍ മരവിപ്പിക്കാനുള്ള തീരുമാനത്തെ ചൂണ്ടിക്കാണിച്ച് മറ്റൊരാള്‍ ചോദിക്കുന്നത് 'വെള്ളം നിര്‍ത്തണോ? എന്തായാലും ജലവിതരണമില്ല. ഞങ്ങളെ കൊല്ലണോ?സര്‍ക്കാര്‍ ഇതിനകം തന്നെ ഞങ്ങളെ കൊല്ലുകയാണ്. നിങ്ങള്‍ ലാഹോര്‍ ഏറ്റെടുക്കാമോ ? അതെടുത്താല്‍ നിങ്ങള്‍ അരമണിക്കൂറിനുള്ളില്‍ അത് തിരിച്ചു നല്‍കുമെന്നും, പാക്കിസ്ഥാനിലെ ജലദൗര്‍ലഭ്യത പരിഹസിച്ചു കൊണ്ട് ഒരാള്‍ കുറിച്ചു.