സ്ത്രീകള്‍ക്ക് പുരോഹിതരാകാമോ? ജനന നിയന്ത്രണ സംവിധാനങ്ങള്‍ ഉപയോഗിക്കണോ? കത്തോലിക്കാ പുരോഹിതര്‍ വിവാഹിതരാകാമോ? അമേരിക്കക്കാരും ലാറ്റിനമേരിക്കക്കാരും പറയുന്നത്: പ്യൂ റിസര്‍ച്ച് സര്‍വേ ഫലം

സ്ത്രീകള്‍ക്ക് പുരോഹിതരാകാമോ? പ്യൂ റിസര്‍ച്ച് സര്‍വേ ഫലം

Update: 2024-09-27 13:58 GMT

വാഷിങ്ടണ്‍ : പൗരോഹിത്യം, ഗര്‍ഭനിരോധനം, ലൈംഗികത എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കത്തോലിക്കാ സഭ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച സര്‍വ്വേ ഫലം പുറത്ത് വിട്ട് പ്യൂ റിസര്‍ച്ച് സെന്റര്‍. അമേരിക്കയിലേയും ആറ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേയും കത്തോലിക്കര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേ ഫലം ഏറെ പ്രത്യേതകകള്‍ ഉള്ളതാണ്.

അമേരിക്ക, മെക്‌സിക്കോ, അര്‍ജന്റീന, ബ്രസീല്‍, ചിലി, കൊളംബിയ, പെറു എന്നിവിടങ്ങളിലെ 5,600 ഓളം കത്തോലിക്കരിലാണ് സര്‍വ്വേ നടത്തിയത്. മെക്‌സിക്കോ ഒഴികെയുള്ള എല്ലാ രാജ്യങ്ങളിലെയും ഭൂരിഭാഗം പേരും സ്ത്രീകളെ പുരോഹിതരാകാന്‍ അനുവദിക്കുന്നതിനെ അനുകൂലിക്കുന്നതായിട്ടാണ് കണ്ടെത്തിയത് എന്ന് സര്‍വ്വേ പറയുന്നു.

ബ്രസീലിലെ 83 ശതമാനം പേര്‍ സ്ത്രീകളെ പുരോഹിതരാക്കുന്നതിനെ അനുകൂലിച്ചപ്പോള്‍ മെക്സിക്കോയില്‍ 47 ശതമാനം പേര്‍ മാത്രമാണ് അനുകൂല നിലപാട് സ്വീകരിച്ചത്. അമേരിക്കയിലെ 64 ശതമാനം പേരാണ് അനുകൂല നിലപാട് സ്വീകരിച്ചത്. 10 വര്‍ഷം മുമ്പ് പ്യൂ റിസര്‍ച്ച്

സെന്റര്‍ അമേരിക്കയില്‍ സര്‍വ്വേ നടത്തിയപ്പോള്‍ 62 ശതമാനം പേരാണ് അനുകൂല നിലപാട് സ്വീകരിച്ചത്. മെക്സിക്കോയിലെ 40 വയസിന് മുകളിലുള്ള 34 ശതമാനം പേരാണ് സ്ത്രീകള്‍ പുരോഹിതരാകുന്നതിനെ അനുകൂലിച്ചത്. എന്നാല്‍ 18 നും 39നും ഇടയില്‍ പ്രായമുള്ള 64 ശതമാനം കത്തോലിക്കരാണ് ഈ നീക്കത്തെ അനുകൂലിച്ചത്. എന്നാല്‍ അമേരിക്കയിലാകട്ടെ 40 വയസിന് മുകളിലുളള 66 ശതമാനം പേര്‍ വനിതാ പൗരോഹിത്യത്തെ അനുകൂലിച്ചപ്പോള്‍ 18നും 39 നും ഇടയില്‍ പ്രായമുള്ള 57 ശതമാനം പേര്‍ മാത്രമാണ് അനുല നിലപാടെടുത്തത്.

ജനന നിയന്ത്രണ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിനോട് ഉപയോഗിക്കുന്നതില്‍ 83ശതമാനം അമേരിക്കക്കാരും 86 ശതമാനം അര്‍ജന്റീനക്കാരും അനുകൂല നിലപാടാണ് സര്‍വ്വേയില്‍ സ്വീകരിച്ചത്. കത്തോലിക്കാ പുരോഹിതരെ വിവാഹിതരാകാന്‍ അനുവദിക്കുന്നത് സംബന്ധിച്ചും സര്‍വ്വേയില്‍ വളരെ വ്യത്യസ്തമായ നിലപാടുകളാണ് പലരും സ്വീകരിച്ചത്. അമേരിക്ക, അര്‍ജന്റീന, ചിലി എന്നീ രാജ്യങ്ങളിലെ

സര്‍വ്വേയില്‍ പങ്കെടുത്ത മൂന്നില്‍ രണ്ട് ശതമാനം പേരും പുരോഹിതരെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മെക്സിക്കോയിലേയും പെറുവിലേയും ബഹുഭൂരിപക്ഷം പേരും ഈ നിര്‍ദ്ദേശത്ത എതിര്‍ത്തതായിട്ടാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്. സ്വവര്‍ഗ്ഗാനുരാഗികള്‍ തമ്മിലുള്ള വിവാഹത്തിന് അനുമതി നല്‍കുന്ന കാര്യത്തില്‍ നാല് രാജ്യങ്ങള്‍ എതിര്‍പ്പ് രേഖപ്പെടുത്തിയപ്പോള്‍ അമേരിക്കയിലെ പകുതിയിലധികം കത്തോലിക്കര്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്.

Tags:    

Similar News