സാധനം വാങ്ങിക്കൊണ്ട് മകന്‍ റൂമിലെത്തിയപ്പോള്‍ 'അമ്മ പരപുരുഷനൊപ്പം കിടക്കയില്‍; ലോഡ്ജ് മുറിയടക്കാത്ത കാമുകനെതിരെ പോക്‌സോ കേസ് എടുത്തു പോലീസ്; കേസ് റദ്ദ് ചെയ്യാന്‍ സാധ്യമല്ലെന്ന് ഹൈക്കോടതി

സാധനം വാങ്ങിക്കൊണ്ട് മകന്‍ റൂമിലെത്തിയപ്പോള്‍ 'അമ്മ പരപുരുഷനൊപ്പം കിടക്കയില്‍

Update: 2024-10-18 06:17 GMT

കൊച്ചി: കുട്ടികളുടെ മുമ്പില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അതും പോക്‌സോ കേസിന്റെ പരിധിയില്‍ വരും. തിരുവനന്തപുരം ഫോട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് വസ്തുതകള്‍ പരിശോധിക്കവേയാമ് ഹൈക്കോടതി നിര്‍ണായകമായ നിരീക്ഷണം നടത്തിയത്.

അമ്മയും മറ്റൊരാളും തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് മകന്‍ കാണാനിടയായ സംഭവമായിരുന്നു കേസായത്. സംഭവത്തില്‍ കോടതി പരിശോധനയില്‍ വില്ലനായത് മുറിയടച്ചില്ല എന്ന കാര്യമായിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. പോക്‌സോക്ക് സമാനമായ തെറ്റൊന്നും താന്‍ ചെയ്തിട്ടില്ലെന്നായിരുന്നു പ്രതിയുടെ വാദം. എന്നാല്‍ കേസിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച കോടതി ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള നഗ്‌നശരീരം കുട്ടി കാണാനിടയാകുന്നത് പോക്സോ ആക്ട് പ്രകാരം കുറ്റകൃത്യമാണെന്ന് കോടതി വ്യക്തമാക്കി.

പോക്സോ പ്രകാരമുള്ള കുറ്റകൃത്യം നിലനില്‍ക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അതേസമയം, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കുറ്റകൃത്യം ഹര്‍ജിക്കാരനെതിരെ നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. തിരുവനന്തപുരത്തെ ലോഡ്ജില്‍വെച്ചായിരുന്നു സംഭവം നടന്നത്. യുവാവും യുവതിയും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് യുവതിയുടെ പതിനാറ് വയസുകാരനായ മകന്‍ കണ്ടിരുന്നു. മകനെ സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍വിട്ട ശേഷമായിരുന്നു ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. എന്നാല്‍ വാതില്‍ അടച്ചിരുന്നില്ല. മകന്‍ തിരിച്ചുവന്നതോടെ ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കണ്ടു.

തുടര്‍ന്ന് പതിനാറുകാരന്‍ ഇത് ചോദ്യം ചെയ്യുകയും വലിയ തര്‍ക്കം ഉടലെടുക്കുകയുമായിരുന്നു. യുവാവ് കുട്ടിയെ മര്‍ദിച്ചതോടെ പൊലീസ് ഇടപെട്ടു. കുട്ടിയെ രണ്ടാം പ്രതി കഴുത്തില്‍ പിടിച്ച് തള്ളുകയും കവിളില്‍ അടിക്കുകയും ചവിട്ടുകയും ചെയ്യുകയായിരുന്നു. സംഭവം പോലീസില്‍ പരാതിയ എത്തിയതോടെ കുട്ടിയുടെ അമ്മയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. പോക്സോ ആക്ടിന് പുറമേ ഇന്ത്യന്‍ ശിക്ഷാ നിയമം, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നില പ്രകാരമുള്ള കുറ്റങ്ങളും ചുമത്തുകയായിരുന്നു.

പ്രതികള്‍ നഗ്‌നരായ ശേഷം, മുറി പൂട്ടാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മുറിയില്‍ പ്രവേശിപ്പിച്ചത് തെറ്റാണ്. അതിനാല്‍, പരാതിക്കാര്‍ക്കെതിരെ, പോക്സോ നിയമത്തിന്റെ 12-ാം വകുപ്പ് 11 (i) പ്രകാരം ശിക്ഷാര്‍ഹമായ കുറ്റകൃത്യം നിലനില്‍ക്കുമെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്‍ വ്യക്തമാക്കി.

Tags:    

Similar News