രാകേഷ് പ്രസിഡന്റും ലിസ്റ്റിൻ സ്റ്റീഫൻ സെക്രട്ടറിയുമായ ഔദ്യോഗിക പാനലിന് സമ്പൂർണ വിജയം; വിജയപ്രതീക്ഷയോടെ ഇറങ്ങിയ വിനയന്റെ സംഘത്തിന് നിലം തൊടാനായില്ല; പ്രസിഡന്റാവാൻ നിയമ പോരാട്ടം നടത്തിയ സാന്ദ്ര തോമസ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലും തോറ്റു
രാകേഷ് പ്രസിഡന്റും ലിസ്റ്റിൻ സ്റ്റീഫൻ സെക്രട്ടറിയുമായ ഔദ്യോഗിക പാനലിന് സമ്പൂർണ വിജയം
കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നയിച്ച ഔദ്യോഗിക പാനലിന് വിജയം. വിനയന്‍ നയിച്ച വിമത പാനലിന് പരാജയം. സെക്രട്ടറിയായി ലിസ്റ്റിന്‍ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി ബി രാകേഷും. സുബൈര്‍ എന്‍.പി. ട്രഷറര്‍. സജി നന്ത്യാട്ടിനെയാണ് രാകേഷ് പരാജയപ്പെടുത്തിയത്. ലിസ്റ്റിന് 128 വോട്ടും, വിനയന് 89 വോട്ടും, കല്ലിയൂര്‍ ശശിക്ക് 19 വോട്ടും കിട്ടി. 18 വോട്ട് അസാധുവായി. 20 പേര്‍ വോട്ടുചെയ്തില്ല.
എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്ര തോമസ് പരാജയപ്പെട്ടു. സാന്ദ്രയ്ക്ക് 114 വോട്ടുമാത്രമാണ് കിട്ടിയത്. സോഫിയാ പോളും സന്ദീപ് സേനനും വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടു. ആല്‍വിന്‍ ആന്റണിയും ഹംസ എം.എമ്മും ജോയിന്റ് സെക്രട്ടറിമാരായി വിജയിച്ചു.
എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് എബ്രഹാം മാത്യു( 143), കിരീടം ഉണ്ണി( 194), സിയാദ് കോക്കര്‍, (165, എവര്‍ഷൈന്‍ മണി)-159, സന്തോഷ് പവിത്രന്‍-167, ജോബി ജോര്‍ജ്-139, ഷെര്‍ഗ സന്ദീപ്, ജി സുരേഷ് കുമാര്‍, കൊച്ചുമോന്‍ സെഞ്ചുറി, മുകേഷ് ആര്‍ മേത്ത, തോമസ് മാത്യു, രമേഷ് കുമാര്‍, വിശാഖ് സുബ്രഹ്‌മണ്യം, ഔസേപ്പച്ചല്‍ വാളക്കുഴി എന്നിവര്‍ വിജയിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ആകെ 14 പേരെയാണ് തിരഞ്ഞെടുക്കുന്നത്