ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്ന് യുവതി താഴെ വീണു; ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽപ്പെട്ടു; നിലവിളിച്ച് യാത്രക്കാർ; രംഗം കണ്ട പോലീസ് കുതിച്ചെത്തി; പിന്നാലെ മക്കളെ കാത്തുനിന്ന യുവതിക്ക് സംഭവിച്ചത്..!

Update: 2024-11-25 11:39 GMT

കാണ്‍പൂർ: ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ എപ്പോഴും ശ്രദ്ധയും മുൻകരുതലും അത്യാവശ്യമാണ് കാരണം ട്രെയിൻ യാത്ര കുറച്ച് അപകടം പിടിച്ച പണിയാണ്. അങ്ങനെ അശ്രദ്ധയും പരിഭ്രമവും കാരണം നിരവധി ജീവനുകൾ നഷ്ട്ടപ്പെട്ടിട്ടുണ്ട്. ചിലർ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്യും. അങ്ങനെ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് വീണ യുവതിയെ രക്ഷപ്പെടുത്തി റെയിൽവേ പോലീസ്. ട്രെയിനിന്‍റെ ചവിട്ടുപടിയിൽ മക്കളെ കാത്ത് നിൽക്കുന്നതിനിടെയാണ് യുവതി അബദ്ധത്തിൽ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ വീണുപോയത്. തുടർന്ന് ഞൊടിയിടയിൽ പോലീസുകാരന്‍റെ കൃത്യമായ ഇടപെടൽ കാരണം യുവതി രക്ഷപ്പെടുകയും ചെയ്തു.

കാൺപൂർ സെൻട്രൽ റെയിൽവേ സ്‌റ്റേഷനിലാണ് സംഭവം നടന്നത്. വളരെ അത്ഭുതകരമായിട്ടാണ് യുവതി രക്ഷപ്പെട്ടത്. യുവതി കാൺപൂരിൽ നിന്നും ഡൽഹിയിലേക്ക് കുടുംബത്തോടൊപ്പം പോകുമ്പോഴാണ് അപകടം നടന്നത്.

ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്ന് യുവതി ട്രെയിനിൽ കയറിയെങ്കിലും കുട്ടികൾക്ക് കയറാൻ സാധിച്ചില്ല. ഉടനെ പരിഭ്രാന്തയായ യുവതി ട്രെയിൻ നീങ്ങാൻ തുടങ്ങിയപ്പോൾ, കമ്പാർട്ട്മെന്‍റിന്‍റെ ചവിട്ടുപടിയിൽ നിന്ന് മുന്നോട്ടാഞ്ഞ് സഹായത്തിനായി ഉറക്കെ നിലവിളിച്ചു.

പിന്നാലെ യുവതി ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്ന് വീണു. പ്ലാറ്റ്ഫോമിനും ഓടുന്ന ട്രെയിനിനുമിടയിൽ കുടുങ്ങി. ഉടനെ കോൺസ്റ്റബിൾ അനൂപ് കുമാർ പ്രജാപതി സ്ത്രീയെ പിടിച്ചുവലിച്ച് പുറത്തേക്കെടുത്തു. രക്ഷിച്ചതിന് യുവതിയുടെ കുടുംബം പോലീസിനോട് നന്ദി പറയുകയും ചെയ്തു. യുവതിയെ രക്ഷപ്പെടുത്തുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Tags:    

Similar News