നീ ഞങ്ങള്‍ക്ക് എതിരെ നാടകം കളിക്കും അല്ലേട....; തെരുവുനായ ആക്രമണങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ഏകപാത്ര നാടകം കളിക്കുന്നതിനിടെ തെരുവ് നായയുടെ ആക്രമണം; നാടകത്തിനിടെ സ്റ്റേജിലെത്തി നടനെ നായ കടിച്ചു

Update: 2025-10-06 08:45 GMT

മയ്യില്‍: നാട്ടില്‍ തെരുവ് നായ ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കുട്ടികള്‍ എന്നോ പ്രായമായവര്‍ എന്നോ ഇല്ലാതെ നായക്കള്‍ ആക്രമിക്കുന്നത്. വഴിയില്‍ കൂടി നടക്കാന്‍ സാധിക്കാത്ത അവസ്ഥായാണ് ഇപ്പോള്‍ തെരുവ് നായയുടെ കടിയേറ്റ് ആളുകള്‍ മരിക്കുന്നതും നിത്യ സംഭവമായി മാറിയിരിക്കുകയാണ്. എത്രയൊക്കെ കാര്യങ്ങള്‍ ചെയ്തിട്ടും തെരുവ് നായിക്കാള്‍ കൂടുന്നത് അല്ലാതെ കുറയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ സത്യം. ഇപ്പോഴിതാ തെരുവ് നായ ആക്രമണം വിഷയമാക്കി അവതരിപ്പിച്ച നാടകത്തിനിടെ നടനെ തന്നെ സ്റ്റേജില്‍ കയറി കടിച്ചിരിക്കുകയാണ്.

കണ്ടക്കൈപ്പറമ്പ് സ്വദേശിയും നാടകപ്രവര്‍ത്തകനുമായ പി. രാധാകൃഷ്ണനെ (57) യാണ് നാടം അവതരിപ്പിക്കുന്നതിനിടെ അവിടെ ഉണ്ടായിരുന്ന നായ കുരച്ചുകൊണ്ട് എത്തി കടിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. കണക്കൈ കൃഷ്ണപിള്ള സ്മാരക വായനാശാലയില്‍ നാടകം കളിക്കുമ്പോഴാണ് തെരുവ് നായ വന്ന് കടിക്കുന്നത്. തെരുവുനായ ആക്രമണങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി രാധാകൃഷ്ണന്‍ ഏകപാത്ര നാടകമായ 'പേക്കാലം' അവതരിപ്പിക്കുകയായിരുന്നു.

നാടകം ആരംഭിച്ച് കുറച്ചുനേരം കഴിഞ്ഞപ്പോള്‍ വേദിയുടെ പിന്നില്‍നിന്ന് കയറിവന്ന തെരുവുനായ, രാധാകൃഷ്ണന്റെ വലതുകാലില്‍ കടിച്ചശേഷം അവിടെ നിന്നും ഓടി പോകുകയായിരുന്നു. ഈ സമയം നാടകത്തിന് നായ കുരയ്ക്കുന്ന ശബ്ദം പശ്ചാത്തലമായി നല്‍കിയിരുന്നു. നായ നായ അവിടെ നിന്ന് കുരയ്ക്കുന്നത് കണ്ട് കാണികള്‍ വിചാരിച്ചത് ആ നാടകത്തിലെ ഒരു രംഗം ആണെന്നാണ്. എന്നാല്‍ കുരച്ച് വന്ന നായ അദ്ദേഹത്തിന്റെ കാലില്‍ കടിക്കുമ്പോഴാണ് അപകടമല്ല ശരിക്കും നടന്നതാണെന്ന് കാണികള്‍ക്ക് എല്ലാവര്‍ക്കും മനസ്സിലാകുന്നത്.

എന്നാല്‍ കടിച്ചതിന് ശേഷവും വേദന സഹിച്ച് പത്ത് മിനിറ്റ് കൊണ്ട് നാടകം പൂര്‍ത്തിയാക്കിയ ശേഷമാണ് രാധാകൃഷ്ണന്‍ സംഭവം സംഘാടകരെ അറിയിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

Tags:    

Similar News