ഞാനൊരു നിത്യകാമുകി! ഞാന്‍ കിടപ്പറ പങ്കിടുന്നവരെല്ലാം വിവാഹിതരായ പുരുഷന്മാര്‍; അവരെനിക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കുമ്പോള്‍, അവരുടെ ഭാര്യമാര്‍ക്ക് നല്‍കാന്‍ കഴിയാത്ത സേവനം ഞാന്‍ നല്‍കും; നിങ്ങളുടെ ഭര്‍ത്താവ് വേലി ചാടുന്നുണ്ടോ എന്നറിയാന്‍ ഈ ലക്ഷണങ്ങള്‍ നോക്കുക; ലണ്ടനിലെ 'സീരിയല്‍ മിസ്ട്രസിന്റെ' കഥ

ലണ്ടനിലെ 'സീരിയല്‍ മിസ്ട്രസിന്റെ' കഥ

Update: 2025-12-10 18:44 GMT

ലണ്ടന്‍: ക്രിസ്മസ് കാലത്തെ തിരക്കുകളില്‍പ്പെട്ട് ഉഴലുന്ന ആയിരക്കണക്കിന് സ്ത്രീകളുടെ ജീവിതത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ഗ്വെനത്ത് ലീ എന്ന 57-കാരിയുടെ കഥ. ലണ്ടനിലെ ഏറ്റവും ധനികരും എന്നാല്‍ വിവാഹിതരുമായ പുരുഷന്മാരുമായുള്ള ബന്ധങ്ങളിലൂടെ ആഢംബരത്തിന്റെ കൊടുമുടിയിലാണ് ഈ 'സ്വയം പ്രഖ്യാപിത സീരിയല്‍ മിസ്ട്രസ്'. ഈ ക്രിസ്മസ് സീസണില്‍ മൂന്ന് കാമുകന്മാരില്‍ നിന്നായി ലക്ഷങ്ങള്‍ വിലമതിക്കുന്ന സമ്മാനങ്ങള്‍ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗ്വെനത്ത്.

ആഡംബരത്തിന്റെ കണക്കെടുപ്പ്; സമ്മാനങ്ങളുമായി മൂന്ന് 'സമ്പന്ന' കാമുകന്മാര്‍

നിലവില്‍ ഗ്വെനത്തിന് മൂന്ന് വിവാഹിതരായ കാമുകന്മാരുണ്ട്: ബാങ്കറും 61 കാരനുമായ ഫിലിപ്, നിക്ഷേപകനായ 57 കാരന്‍ മൈക്കിള്‍, 50 കാരനും ഹോട്ടലുടമയുമായ ആദം. ഇവര്‍ മൂവരും കുടുംബത്തോടൊപ്പം ക്രിസ്മസ് ദിനം ചിലവഴിക്കുമെങ്കിലും, അതിന് മുന്നോടിയായുള്ള ദിവസങ്ങളില്‍ പണവും സമയവും ഗ്വെനത്തിനായി നീക്കിവയ്ക്കും.

4,650 ബ്രിട്ടിഷ് പൗണ്ട് വിലവരുന്ന സെലിന്‍ സില്‍ക്ക് ഡ്രസ്സുകള്‍ ,4,500 പൗണ്ടിന്റെ ടിഫാനി നെക്ലേസുകള്‍, 3,950 പൗണ്ടിന്റെ ബൂഷെറോണ്‍ കമ്മലുകള്‍ തുടങ്ങിയ ആഢംബര വസ്തുക്കളാണ് ഗ്വെനത്തിന്റെ ക്രിസ്മസ് സമ്മാനപ്പട്ടികയിലുള്ളത്.




കൈമാറ്റത്തിലുമുണ്ട് സ്വകാര്യതകള്‍

സമ്മാനങ്ങള്‍ കൈമാറാന്‍ 'ത്രോണ്‍' (Throne) എന്ന ഡിജിറ്റല്‍ ഗിഫ്റ്റിംഗ് ആപ്പാണ് ഇവര്‍ ഉപയോഗിക്കുന്നത്. കാമുകന്മാര്‍ പണം നിക്ഷേപിക്കുമ്പോള്‍, ആപ്പ് സാധനങ്ങള്‍ വാങ്ങി നേരിട്ട് ഗ്വെനത്തിന് അയയ്ക്കും. ഇതുവഴി ഇവരുടെ സ്വകാര്യതകള്‍ ഉറപ്പാക്കുകയും സമ്മാനങ്ങള്‍ അവരുടെ കുടുംബവീടുകളില്‍ എത്താനുള്ള സാധ്യത ഒഴിവാക്കപ്പെടുകയും ചെയ്യുന്നു.

താന്‍ ചെയ്യുന്നത് ഭാര്യമാരെ സഹായിക്കല്‍

തന്റെ ബന്ധങ്ങള്‍ അവരുടെ വ്യക്തിജീവിതം തകര്‍ക്കില്ലെന്നും, ഭാര്യമാര്‍ക്ക് അതൊരു ആശ്വാസമാണെന്നുമാണ് ഗ്വെനത്ത് തന്റെ ജോലിയെക്കുറിച്ച് വാദിക്കുന്നത്.

'വിവാഹത്തിന്റെ പത്തുമുപ്പതുവര്‍ഷങ്ങള്‍ക്ക് ശേഷം ബെഡ്‌റൂമില്‍ ലൈംഗികത ആസ്വദിക്കാന്‍ പല ഭാര്യമാര്‍ക്കും സാധിക്കില്ല. ടെസ്റ്റോസ്റ്റിറോണ്‍ ഉയര്‍ന്ന നിലയുള്ള പുരുഷന്മാര്‍ക്ക് അവരുടെ ലൈംഗിക താല്‍പ്പര്യങ്ങള്‍ തൃപ്തിപ്പെടുത്തേണ്ടതുണ്ട്. ഞാനുമായി സമയം ചിലവഴിച്ച ശേഷം അവര്‍ സന്തോഷത്തോടെ കുടുംബത്തിലേക്ക് മടങ്ങുമ്പോള്‍, ഭാര്യമാര്‍ക്ക് ബെഡ്റൂമിലെ കടമകള്‍ ഒഴിവായി കിട്ടുന്നു. ഇതൊരു 'വിന്‍-വിന്‍' സാഹചര്യമാണ്.'




എന്നാല്‍ ധാരാളം സ്വത്തും ബിസിനസ്സുകളുമുള്ള ഗ്വെനത്ത് സ്വന്തം ആവശ്യങ്ങള്‍ക്കായി വിവാഹിതരായ പുരുഷന്മാരെ ആശ്രയിക്കുന്നത് എന്തുകൊണ്ടാണ് എന്നതാണ് പലരെയും അതിശയിപ്പിക്കുന്നത്. അതിന് ഇവര്‍ നല്‍കുന്ന മറുപടി ഇതിന്റെ പ്രധാന കാരണം അവരുടെ ഉയര്‍ന്ന ലൈംഗീകാസക്തിയെന്നാണ്.

'എനിക്ക് എന്നും ഉയര്‍ന്ന ലൈംഗികാസക്തിയുണ്ടായിരുന്നു. സാധാരണ സെക്സ് എന്നെ തൃപ്തിപ്പെടുത്താറില്ല. ദീര്‍ഘകാല ബന്ധങ്ങളില്‍ അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന ആവേശവും സസ്‌പെന്‍സും എനിക്ക് വേണം,' ഗ്വെനത്ത് സമ്മതിക്കുന്നു.

20 വര്‍ഷം മുമ്പ് മരിച്ച ഭര്‍ത്താവുമായുള്ള എട്ട് വര്‍ഷത്തെ ദാമ്പത്യം പോലും 'തുറന്ന ബന്ധം' ആയിരുന്നു. തങ്ങള്‍ക്ക് പരസ്പരം വിശ്വാസമുണ്ടായിരുന്നു. മറ്റു ബന്ധങ്ങള്‍ ഒരു പ്രശ്നമായിരുന്നില്ല. മാത്രമല്ല താനുമായി പ്രണയത്തിലാകാന്‍ ശ്രമിക്കുന്ന പുരുഷന്മാരുമായി ബന്ധം അവസാനിപ്പിക്കാന്‍ ഗ്വെനത്ത് മടിക്കില്ല. 'ഒരാളുടെ വെപ്പാട്ടിയായിരിക്കുന്നത് അവസാനിപ്പിച്ച് ഭാര്യയായാല്‍ അവിടെ ഒരു ഒഴിവുണ്ടാക്കുകയാണ് ചെയ്യുന്നത്,' എന്നതാണ് അവരുടെ കാഴ്ചപ്പാട്.



ഭര്‍ത്താവ് വേലി ചാടുന്നുണ്ടെന്ന് സ്ത്രീകള്‍ക്ക് എങ്ങനെ അറിയാം

ഫോണ്‍ എപ്പോഴും കമഴ്ത്തി വെക്കുക!

മെച്ചപ്പെട്ട അടിവസ്ത്രങ്ങളും സോക്സുകളും ധരിക്കാന്‍ തുടങ്ങുക.

ശ്രദ്ധിക്കാതെ കിടന്നിരുന്ന സ്വകാര്യ ഭാഗങ്ങളില്‍ അമിതമായി ശ്രദ്ധയും വൃത്തിയും വരുത്തുക.

നിലവിലെ കാമുകന്മാരുമായുള്ള ഉടമ്പടികള്‍ നേരത്തെ പൂര്‍ത്തിയാക്കി ക്രിസ്മസ് ദിനത്തില്‍ കാമുകന്മാരില്ലാതെ, അമ്മയോടും കുടുംബാംഗങ്ങള്‍ക്കുമൊപ്പം കാലിഫോര്‍ണിയയിലേക്ക് പറക്കുകയാണ് ഗ്വെനത്ത്. തന്റെ ഈ ജീവിതം തന്റെ മാതാപിതാക്കളുടെ ജീവിതത്തില്‍ നിന്ന് വളരെ വ്യത്യസ്തമാണെന്നും അവര്‍ സമ്മതിക്കുന്നു.




പ്രശസ്ത റിലേഷന്‍ഷിപ്പ് തെറാപ്പിസ്റ്റ് എസ്തര്‍ പെരേലിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ഗ്വെനത്ത് ഉപസംഹരിക്കുന്നത് ഇങ്ങനെ: 'വിവാഹത്തില്‍ ലൈംഗികത ഇല്ലാതാകുന്നത് അവര്‍ക്ക് സെക്സ് ഇഷ്ടമില്ലാത്തതുകൊണ്ടല്ല, മറിച്ച് തങ്ങളുടെ പങ്കാളിയുമായി സെക്സ് വേണ്ടാത്തതുകൊണ്ടാണ്.' അതുകൊണ്ട്, താനൊരു വര്‍ഷം കൂടി അവരുടെ ഭര്‍ത്താക്കന്മാരെ സന്തോഷിപ്പിക്കുന്നത് ഭാര്യമാര്‍ക്കുള്ള ക്രിസ്മസ് കേക്കിലെ ഐസിംഗ് പോലെയാണ്!

Tags:    

Similar News