കണി കാണും നേരം...! നന്മയുടേയും സമൃദ്ധിയുടേയും പ്രതീക്ഷയില്‍ വിഷു ആഘോഷിച്ച് മലയാളികള്‍; പടക്കം പൊട്ടിച്ചും കൈനീടടം വാങ്ങിയും ആഘോഷം കെങ്കേമം; ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടക്കമുള്ള രാഷ്ട്രീയ നേതാക്കളും
നന്മയുടേയും സമൃദ്ധിയുടേയും പ്രതീക്ഷയില്‍ വിഷു ആഘോഷിച്ച് മലയാളികള്‍
തിരുവനന്തപുരം: നന്മയുടേയും സമൃദ്ധിയുടേയും ര്രതീക്ഷയില്‍ വിഷു ആഘോഷിച്ച് മലയാളികള്‍. രാവിലെ കണികണ്ട് ഉണര്‍ന്നു മുതിര്‍ന്നവരില്‍ നിന്നും വിഷു കെനീട്ടം വാങ്ങിയും പടക്കം പൊട്ടിച്ചുമാണ് മലയാളികള്‍ വിഷു ആഘോഷിക്കുന്നത്. ഗുരുവായൂര്‍, ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളില്‍ വിഷുക്കണി ദര്‍ശനവുമുണ്ട്.
കര്‍ഷകര്‍ക്ക് അടുത്ത വാര്‍ഷിക വിളകള്‍ക്കുള്ള തയാറെടുപ്പിന്റെ കാലം കൂടിയാണ് വിഷു. മലയാളികളുടെ പ്രധാന ആഘോഷത്തെ പടക്കങ്ങള്‍ പൊട്ടിച്ചാണ് നാട് വരവേറ്റത്. വിഷുക്കണി കണ്ടുണര്‍ന്ന്, വിഷുക്കൈനീട്ടം നല്‍കി, വിഷുക്കോടിയും ധരിച്ച് മറ്റൊരു വിഷുദിനത്തെ വരവേല്‍ക്കുകയാണ് കുടുംബങ്ങള്‍. ഒട്ടുരുളിയില്‍ നിറച്ചുവച്ച ഫല - ധാന്യങ്ങള്‍, കത്തിച്ചുവെച്ച നിലവിളക്ക്, കണിവെള്ളരി, കണിക്കൊന്ന,കോടിമുണ്ട്, കൈനീട്ടം തുടങ്ങി വിഷു തനത് ശൈലിയില്‍ തന്നെ ഇത്തവണയും നാട് വിഷു ആഘോഷിച്ചു.
മേടമാസത്തിലെ വിഷുപ്പുലരിയില്‍ കാണുന്ന കണിയുടെ സൗഭാഗ്യം വര്‍ഷം മുഴുവന്‍ നിലനില്‍ക്കുമെന്നാണു വിശ്വാസം. കാര്‍ഷികസമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും കണ്‍തുറക്കുന്ന നല്ല നാളേകള്‍ സമ്മാനിക്കുന്ന പ്രതീക്ഷയുടെ ദിനമാണ് വിഷു. വിഷുക്കണി കണ്ടു കൊണ്ടാണ് ഇന്നത്തെ ദിനം ആരംഭിക്കുക.
വിഷുക്കണിയുടെ ഐശ്വര്യവും സമൃദ്ധിയും ഒരു വര്‍ഷം മുഴുവന്‍ കൂടെയുണ്ടാകുമെന്നാണ് വിശ്വാസം. കേരളത്തിലെ കര്‍ഷകര്‍ക്ക് അടുത്ത വാര്‍ഷിക വിളകള്‍ക്കുള്ള തയാറെടുപ്പിന്റെ കാലം കൂടിയാണ് വിഷു.സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം വിഷുദിനത്തില്‍ കണി കാണാന്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയത്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം പുലര്‍ച്ചെ 2:45 മുതല്‍ 3:45 വരെ ആയിരുന്നു. ക്ഷേത്ര ശ്രീകോവിലില്‍ ഗുരുവായൂരപ്പന്റെ വിഗ്രഹത്തിന് വലതുഭാഗത്തായാണ് വിഷുക്കണി ഒരുക്കിയത്. സ്വര്‍ണ സിംഹാസനത്തില്‍ കണ്ണന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ചുവച്ച് ആലവട്ടം, വെഞ്ചാമരം, നെറ്റിപ്പട്ടം എന്നിവ കൊണ്ടലങ്കരിച്ചു.