കേരളത്തില്‍ പ്രതിഷേധങ്ങളെ തല്ലിയമര്‍ത്തും, ബംഗാളിലെ കഥ വേറെ! ബംഗാളില്‍ മുതിര്‍ന്ന സിപിഎം നേതാവിനെ സ്ത്രീകള്‍ തെരുവിലിട്ട് തല്ലിച്ചതച്ചു; ചോദിക്കാനും പറയാനും ആരുമല്ലാത്ത അവസ്ഥ; തല്ലിയത് ടിഎംസി നേതാവ് ആയതിനാല്‍ നടപടിയെടുക്കാതെ പോലീസും

ബംഗാളിലെ സിപിഎം നേതാവിന്റെ അവസ്ഥ..!

Update: 2025-07-06 14:38 GMT

കൊല്‍ക്കത്ത: ബംഗാളില്‍ സിപിഎം നേതാവിനെ തൃണമൂല്‍ വനിതാ നേതാക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഒരാഴ്ച മുന്‍പ് നടന്ന മര്‍ദ്ദനത്തില്‍ പൊലീസ് നടപടിയെടുക്കുന്നില്ലായെന്നാണ് ആരോപിച്ച് സിപിഎം നേതാവ് കോടതിയെ സമീപിച്ചു. അനില്‍ ദാസ് എന്ന 66 വയസുകാരനായ സിപിഎം നേതാവിനെ, തൃണമൂല്‍ വനിതാ നേതാവിന്റെ നേതൃത്വത്തില്‍ ഖരഗ്പൂര്‍ ന ഗരത്തില്‍വെച്ച് തല്ലിച്ചതച്ചത്. ഇതിന്റെ ദൃശ്യങ്ങളടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

അനിലിനെ ടിഎംസി വനിതാ നേതാവും ഇവരുടെ കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. എന്നാല്‍ മര്‍ദ്ദിച്ച് സ്ത്രീകളുടെ പരാതിയില്‍ അനില്‍ ദാസിനെതിരെ സ്ത്രീപീഡന കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. തുടര്‍ന്ന് അനില്‍ ദാസ് കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചു. ബബിത കോലിയെന്ന വനിതാ നേതാവിനും ഇവരുടെ സഹായികള്‍ക്കുമെതിരെയാണ് പരാതി.

എന്നാല്‍ ഇരു പരാതികളും അന്വേഷിക്കുകയാണ് എന്നാണ് പൊലീസ് വിശദീകരിക്കുന്നത്. തൃണമൂല്‍ സംഘത്തിന്റെ അതിക്രമത്തിലും പൊലീസ് അനാസ്ഥയിലും പ്രതിഷേധിച്ച് ബിജെപിയും രംഗത്ത് എത്തിയിട്ടുണ്ട്. ആരോപണ വിധേയയായ നേതാവിനോട് വിശദീകരണം തേടിയിട്ടുണ്ട് എന്നാണ് ടിഎംസിയുടെ വാദം. ഖരഗ്പൂരിലെ ഖരിദ പ്രദേശത്ത് തിങ്കളാഴ്ച രാവിലെ ഒരു വൃദ്ധയുടെ വീട് പൊളിച്ചുമാറ്റുന്നതിനെതിരെ താന്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ തങ്ങളെ മര്‍ദ്ദിച്ചതെന്നാണ് അനില്‍ പറയുന്നത്. സ്‌കൂട്ടറിലെത്തിയ അനില്‍ ദാസിനെ വഴിയില്‍ പിടിച്ചുനിര്‍ത്തിയാണ് സ്ത്രീകള്‍ മര്‍ദനം തുടങ്ങിയത്.

'തെരുവില്‍ വെച്ച് തന്നെ മര്‍ദ്ദിച്ചു. പിന്നീട്, സ്വയം രക്ഷക്കായി ഒരു കടയില്‍ കയറിയപ്പോള്‍ അവിടെ വെച്ചും മര്‍ദ്ദിച്ചു. എങ്ങനെയോ ഞാന്‍ ഓടി രക്ഷപ്പെട്ടു,' കോലിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദാസ് പറഞ്ഞു. പരിക്കേറ്റ ദാസ് പിന്നീട് കോലിക്കെതിരെ ഖരഗ്പൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വി ലെഫ്റ്റ് ഖരഗ്പൂര്‍ എന്ന സംഘടനയുടെ നേതാവാണ് അനില്‍ ദാസ്.

അതേസമയം വീട് തകര്‍ക്കാന്‍ ശ്രമിച്ചെവുന്ന ആരോപിച്ച് ദുര്‍ഗ സാഹുയെന്ന് വയോധികയും നേതാക്കള്‍ക്കെതിരെ പരാതി നല്‍കി. മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് അനിലിനെ കൈകളും ചെരിപ്പും ഉപയോഗിച്ച് അടിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും വഴിയാത്രക്കാര്‍ നോക്കിനില്‍ക്കെ റോഡിലേക്ക് തള്ളിയിടുകയും ചെയ്യുന്നത് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്.

സംഭവത്തെ അപലപിച്ച മുന്‍ ഖരഗ്പൂര്‍ എംഎല്‍എയും ടിഎംസി നേതാവുമായ പ്രദീപ് സര്‍ക്കാര്‍, കോലിക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. അനില്‍ ദാസിനെ തെരുവില്‍ ക്രൂരമായി മര്‍ദിച്ചതില്‍ ഞങ്ങള്‍ ശക്തമായി പ്രതിഷേധിക്കുന്നു. ബബിത കോലി ഉള്‍പ്പെടെ സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. ഞങ്ങളുടെ പാര്‍ട്ടി അവര്‍ക്കൊപ്പം നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ബിജെപി രംഗത്തെത്തി. ടിഎംസിക്കെതിരെ ആരെങ്കിലും പ്രതിഷേധിക്കുന്നിടത്തെല്ലാം അവര്‍ ആക്രമിക്കപ്പെടുന്നു. ഇത് അവസാനിപ്പിക്കണം' എന്ന് ജില്ലാ ബിജെപി നേതാവ് അരൂപ് ദാസ് പറഞ്ഞു.

Tags:    

Similar News