റോഡിന്റെ ഇരുവശത്തുനിന്നും വരുന്ന രണ്ട് ആഡംബരവാഹനങ്ങള്‍; വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരണം; നടുക്ക് നിന്ന് റീല്‍സ് ചിത്രീകരിക്കുന്നതിനിടെ സുഹൃത്തിന്റെ വാഹനം ആല്‍വിന്റെ ദേഹത്തൂടെ പാഞ്ഞു കയറി അപകടം; ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു; അപകട കാരണം അശ്രദ്ധമായ ഡ്രൈവിങ്; ഓടിച്ചയാള്‍ക്കെതിരെ കേസെടുത്ത് പോലീസ്
കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡില്‍ വെള്ളയില്‍ ഭാഗത്ത് റീല്‍സ് ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ച് യുവാവ് മരിച്ചതായി റിപ്പോര്‍ട്ട്. വടകര കടമേരി തച്ചിലേരി താഴെകുനിയിലെ സുരേഷ് ബാബുവിന്റെ മകന്‍ ആല്‍വിന്‍ ടി.കെ (21) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 7.30ഓടെയാണ് അപകടം നടന്നത്. വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കൂട്ടത്തിലെ ഒരു വാഹനം ആല്‍വിന്‍ നില്‍ക്കുന്ന ഭാഗത്തേക്ക് ഇടിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് റോഡില്‍ നിന്നു വീഡിയോ എടുത്തുകൊണ്ടിരിക്കുകയായിരുന്നു ആല്‍വിന്‍.
ഉടന്‍തന്നെ കൂടെ ഉണ്ടായിരുന്ന യുവാക്കള്‍ ആല്‍വിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായ പരിക്കുകളെ തുടര്‍ന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
റോഡിന്റെ ഇരുവശത്തുനിന്നും വരുന്ന രണ്ട് ആഡംബരവാഹനങ്ങള്‍ ആല്‍വിന്‍ റോഡിന്റെ നടുവില്‍ നിന്ന് ചിത്രീകരിക്കുകയായിരുന്നു. അതിനിടെ സുഹൃത്തിന്റെ കാര്‍ ആല്‍വിന്റെ മേലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു.
പോലീസ് സംഭവ സ്ഥലത്ത് എത്തി അപകടത്തില്‍ ഉള്‍പ്പെട്ട വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദോഷകരമായ ഡ്രൈവിങ് ആണ് അപകടത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വാഹനം ഓടിച്ചയാളുടെ പേരില്‍ കേസെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഗഘ 10 ആഗ 0001 ഡിഫന്‍ഡര്‍ കാറാണ് അപകടം ഉണ്ടാക്കിയത്.
ഈ ദാരുണ സംഭവം വീഡിയോ ചിത്രീകരണത്തിന് നിയന്ത്രണങ്ങളും സുരക്ഷാ നടപടികളും പാലിക്കേണ്ടതിന്റെ ആവശ്യകതയെയും പുതിയ ചര്‍ച്ചകളിലേക്ക് കൂട്ടിയിരിക്കുകയാണ്.