9 വർഷത്തിനിടെ ജന്മം നൽകിയത് നാല് കുഞ്ഞുങ്ങൾക്ക്; നാല് പേർക്കും ഒരേ ജന്മദിനം; പ്രിയപ്പെട്ട വളർത്തുനായ ജനിച്ചതും ഓഗസ്റ്റ് 25ന്
സൗത്ത് കരോലിനയിൽ ക്രിസ്റ്റൻ ലാമ്മെർട്ട് എന്ന 35 കാരിക്ക് നാല് പെൺമക്കളുണ്ട്, ഒൻപതുകാരി സോഫിയ, ആറ് വയസ്സുകാരി ജിയുലിയാന, പിന്നെ മൂന്ന് വയസ്സുകാരി മിയ. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു അവർ അവസാനം അമ്മയായത്. വാലൻ്റീന എന്നായിരുന്നു കുഞ്ഞിന് നൽകിയ പേര്.
എന്നാൽ കേൾക്കുമ്പോൾ തന്നെ കൗതുകമുണർത്തുന്ന ഒരു സാമ്യത ഈ സഹോദരിമാർക്കുണ്ട്. അവർ നാല് പേരും ജനിച്ചത് ഒരേ ദിവസമാണ്, അതായത് ആഗസ്റ്റ് 25. തൻ്റെ നായയുടെ ജന്മദിനം ഓഗസ്റ്റ് 25 നായിരുന്നുവെന്ന് ക്രിസ്റ്റൻ പറയുന്നു. തന്‍റെ മക്കളുടെ ജനന ദിവസത്തിലെ ഈ കൗതുകത്തെ ക്രിസ്റ്റൻ ഒരു 'എക്സ്ക്ലൂസീവ് യാദൃശ്ചികത' എന്നാണ് വിശേഷിപ്പിച്ചത്.
കൃത്യം 10 വർഷത്തിന് ശേഷം ഓഗസ്റ്റ് 25ന് ആദ്യ മകൾ സോഫിയ ജനിച്ചു. രണ്ടും മൂന്ന് തവണ കൂടി ഓഗസ്റ്റ് 25 തന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിനമായി മാറിയെന്നാണ് ക്രിസ്റ്റിൻ സന്തോഷത്തോടെ പങ്കുവയ്ക്കുന്നത്. ഇത്തരത്തിൽ ഒരു ഭാഗ്യം ഒരുപക്ഷേ ബില്യണിൽ ഒരാൾക്ക് മാത്രമായിരിക്കാം ലഭിക്കുകയെന്നും അവർ കൂട്ടിച്ചേർത്തു.