ഒരു വർഷം മുൻപ് ഹോട്ടൽ മുറിയിൽ നിന്നും എയര്‍പോഡ് കാണാതായി; എയർപോഡ് പാകിസ്താനിലുണ്ടെന്ന് കണ്ടെത്താൻ സഹായകമായത് ആപ്പിളിന്റെ 'ലോസ്റ്റ് മോഡ്'; വൈറലായി യൂട്യൂബറുടെ പോസ്റ്റ്

Update: 2025-06-01 13:32 GMT
ഒരു വർഷം മുൻപ് ഹോട്ടൽ മുറിയിൽ നിന്നും എയര്‍പോഡ് കാണാതായി; എയർപോഡ് പാകിസ്താനിലുണ്ടെന്ന് കണ്ടെത്താൻ സഹായകമായത് ആപ്പിളിന്റെ ലോസ്റ്റ് മോഡ്; വൈറലായി യൂട്യൂബറുടെ പോസ്റ്റ്
  • whatsapp icon

ലണ്ടന്‍: ദുബായിൽ നിന്ന് കാണാതായ തന്റെ എയര്‍പോഡ് പാകിസ്താനിലുണ്ടെന്ന് കണ്ടെത്താൻ ഉപയോഗിച്ച മാർഗം വെളുപ്പെടുത്തിയതോടെ വൈറലായി ബ്രിട്ടീഷ് യൂട്യൂബര്‍. ലോര്‍ഡ് മൈല്‍സ് എന്ന യൂട്യൂബറാണ് കഴിഞ്ഞ വര്‍ഷം ദുബായിൽ വെച്ച് കാണാതായ തന്റെ എയര്‍പോഡ് പാകിസ്താനിൽ ഉണ്ടെന്ന് കണ്ടെത്തിയത്. ആപ്പിളിന്റെ സാങ്കേതിക വിദ്യയായ ലോസ്റ്റ് മോഡ് ഉപയോഗിച്ചായിരുന്നു ഇദ്ദേഹം എയർപോഡ് കണ്ടെത്തിയത്. എയര്‍പോര്‍ഡുകള്‍ കണ്ടെത്തിയ വിവരം ലോർഡ് മൈല്‍സ് എക്‌സിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. മൈൽസിന്റെ ഹോട്ടൽ മുറിയിൽ നിന്നുമാണ് എയര്‍പോഡ് കാണാതാവുന്നത്.

മെയ് 29നാണ് ഒരു വർഷം മുൻപ് കാണാതായ എയര്‍പോഡ് കണ്ടുപിടിച്ച വിവരം മൈൽസ് തന്റെ എക്സ് അക്കൗണ്ടിലൂടെ വെളിപ്പെടുത്തുന്നത്. ആപ്പിളിന്റെ ഫൈന്‍ഡ് മൈ ആപ്പ് ഉപയോഗിച്ചാണ് പാകിസ്താനിലെ ത്സലത്തില്‍ തന്റെ എയര്‍പോഡുകളുണ്ടെന്ന് മൈല്‍സ് കണ്ടെത്തിയത്. എയര്‍പോഡ് തിരികെ ലഭിക്കാൻ താൻ പാകിസ്ഥാനിലേക്ക് പോകുമെന്നും മൈൽസ് എക്‌സിലെ പോസ്റ്റിൽ പറയുന്നു. എയർപോഡ് എവിടെയാണെന്ന് കാണിക്കുന്ന മാപ്പ് ലൊക്കേഷനും എക്‌സിലൂടെ മൈൽസ് പങ്ക് വെച്ചിരുന്നു.

ഡിഫന്‍സ് റോഡിലെ '2nd wife restaurant' എന്ന റെസ്‌റ്റോറന്റിന്റെ സമീപമാണ് എയര്‍പോഡുള്ളത്. 'ദുബായിലെ എന്റെ ഹോട്ടലില്‍ നിന്ന് മോഷ്ടിച്ച എയര്‍പോഡുകൾ അവര്‍ പാകിസ്താനിലേക്ക് കൊണ്ടുപോയി. ഞാന്‍ 'ലോസ്റ്റ് മോഡ്' പ്രവര്‍ത്തനക്ഷമമാക്കി. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ എയര്‍പോഡുകള്‍ തിരിച്ചെടുക്കും. ദൃശ്യങ്ങൾ പകർത്തി ചാനലിൽ ഇടും എന്നാണ് മൈല്‍സിന്റെ കുറിപ്പ്.

പല തരത്തിലുള്ള പ്രതികരണങ്ങളാണ് മൈല്‍സിന്റെ എക്‌സ് പോസ്റ്റിന് താഴെ വരുന്നത്. എയര്‍പോഡ് തിരിച്ചെടുക്കുന്നത് എളുപ്പമാവില്ലെന്നും, ആ പണം ഉപയോഗിച്ച് പുതിയ ഒരു എയര്‍പോഡ് വാങ്ങാമെന്നുമാണ് ഒരാളുടെ അഭിപ്രായം. സുഹൃത്തെ ഇനി ഒരിക്കലും നിങ്ങൾ അത് ചെവിയിൽ വെക്കാൻ പോകുന്നില്ലെന്നാണ് മറ്റൊരാളുടെ അഭിപ്രായം.

Tags:    

Similar News