ബ്രിട്ടീഷ് ബോക്‌സിങ് ലെജന്‍ഡ് ഫ്‌ലോയിഡ് മേവെതര്‍ ലണ്ടനില്‍ ആക്രമിക്കപ്പെട്ടു; ആള്‍ക്കൂട്ടം ആക്രമിച്ചപ്പോള്‍ രക്ഷപെടുത്തി അംഗരക്ഷകര്‍
ബ്രിട്ടീഷ് ബോക്‌സിങ് ലെജന്‍ഡ് ഫ്‌ലോയിഡ് മേവെതര്‍ ലണ്ടനില്‍ ആക്രമിക്കപ്പെട്ടു
ലണ്ടന്‍: ബ്രിട്ടീഷ് ബോക്സിംഗ് താരം ഫ്‌ലോയ്ഡ് മേവെതറിന് നേരെ സെന്‍ട്രല്‍ ലണ്ടനില്‍ ആള്‍ക്കൂട്ടാക്രമണം. ഹാറ്റണ്‍ ഗാര്‍ഡനിലെ ഒരു ആഭരണശാല സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി ഒരു വലിയ ജനക്കൂട്ടം മുന്‍ ലോക ചാമ്പ്യനെ ആക്രമിച്ചത്. ഏകദേശം മുപ്പതോളം ആളുകള്‍ ജനക്കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അദ്ദേഹത്തിന്റെ അംഗരക്ഷകര്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും അദ്ദേഹത്തെ രക്ഷിച്ചു കൊണ്ടു പോകുമ്പോഴും ആകെ അസ്വസ്ഥനായിരുന്നു.
തിരികെ കാറില്‍ കയറിയ അദ്ദേഹം ചില സുരക്ഷാ ഉദ്യോഗസ്ഥരെ സംഭവസ്ഥലത്തു തന്നെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെടുന്നതിന് മുന്‍പായി അദ്ദേഹം തന്നെ ആക്രമിക്കാന്‍ എത്തിയവരോട്, കാറില്‍ കയറി രക്ഷപ്പെടുന്നതിന് മുന്‍പായി ഉച്ചത്തില്‍ ആക്രോശിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. മറ്റൊരു വീഡിയോയില്‍, അംഗരക്ഷകരാല്‍ ചുറ്റപ്പെട്ട് അദ്ദേഹം ഒരു കടയില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തെ നോക്കിനില്‍ക്കുന്ന ദൃശ്യവുമുണ്ട്.
ആക്രമത്തിനിടയില്‍ ആര്‍ക്കും തന്നെ മേവെതറിനെ തൊടാന്‍ ആയില്ല എന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. എന്നാല്‍, സംഘര്‍ഷത്തിനിടയില്‍ അദ്ദേഹത്തിന് മര്‍ദ്ധനമേറ്റതായി ചില ദൃക്സാക്ഷികള്‍ പറയുന്നു. ഷോപ്പിംഗിന് ഇറങ്ങിയ അദ്ദേഹത്തോട് ഇസ്രയേലിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് ആരോ ചോദിച്ചെന്നും, യഹൂദരെ പിന്തുണയ്ക്കുന്നതില്‍ അഭിമാനിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞതായും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് കേട്ടുനിന്ന ചിലരെ പ്രകോപിപ്പിച്ചതാണ് ആക്രമണത്തിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മേവെതറോ അദ്ദേഹത്തിന്റെ അംഗരക്ഷകരോ അക്രമികളെ തിരിച്ചാക്രമിച്ചില്ല എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. അക്രമം തടയാന്‍ മാത്രമായിരുന്നു അവര്‍ ശ്രമിച്ചത്. അക്രമി സംഘത്തിലുണ്ടായിരുന്ന ചിലര്‍ അദ്ദേഹത്തിനെതിരെ വംശീയ വിദ്വേഷം തുളുമ്പുന്ന പദങ്ങള്‍ ഉപയോഗിച്ചതായും ദൃക്സാക്ഷികള്‍ പറയുന്നു. ഹമാസുമായുള്ള യുദ്ധം തുടരുന്നതിനിടെ, കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ മേവെതര്‍ ഇസ്രയേലിനുള്ള പിന്തുണ വ്യക്തമാക്കാന്‍ ഇസ്രയേലിലേക്ക് പറന്നിരുന്നു. മാത്രമല്ല, സമൂഹമാധ്യമങ്ങളിലൂടെ തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു.