57 പേജുള്ള പ്രകടന പത്രികയുമായി 15 കാരന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടി; ഔട്ട്‌പേഷ്യന്റ്‌സിനായി 1000 പോളി ക്ലിനിക്കുകളെന്ന് പ്രഖ്യാപനം

ബിയാങ്കയുടെ സെന്‍സോറിയുടെ ഗ്രാമിയിലെ നഗ്നതാ പ്രദര്‍ശനം അതിരുവിട്ടു; കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു മുന്നില്‍ തുണിയുരിഞ്ഞത് ശരിയല്ല; അശ്ലീല പ്രകടനത്തിന് അറസ്റ്റ് ആവശ്യം; വേദിയില്‍ നിന്നും പിടിച്ചു പുറത്താക്കിയ ശേഷം പാര്‍ട്ടി നടത്തി ആഘോഷം; സോഷ്യല്‍ മീഡിയയില്‍ തെറിവിളി; കുറ്റക്കാരന്‍ കെന്യ വെസ്‌റ്റെന്നും വിമര്‍ശനം

Update: 2025-02-04 04:59 GMT

ലണ്ടന്‍: കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ പ്രകടമായ ഇടത് - വലതു വ്യത്യാസങ്ങളെ മറികടക്കുന്നതിനായി മദ്ധ്യവര്‍ത്തിയായ നയങ്ങളുമായി ഒരു രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുകയാണെന്ന് സ്വിന്‍ഡണിലെ 15 കാരനായ കെനാന്‍ പറയുന്നു. പാര്‍ട്ടിയുടെ നയം വ്യക്തമാക്കുന്ന 57 പേജുള്ള മാനിഫെസ്റ്റോയും ഈ 15 കാരന്‍ തയ്യാറാക്കിയിട്ടുണ്ട്. ഔട്ട്‌പേഷ്യന്റ്‌സിനെ ചികിത്സിക്കുന്നതിനായി 1000 പോളി ക്ലിനിക്കുകള്‍ സ്ഥാപിക്കുന്നതിന് 10 ബില്യന്‍ പൗണ്ട് അനുവദിക്കുക, നഴ്സിംഗ്, ഒക്കുപെഷണല്‍ തെറാപ്പി എന്നീ കോഴ്സുകള്‍ പഠിക്കുന്നവരുടെ സ്റ്റുഡന്റ് ലോണിന്റെ 20 ശതമാനം സര്‍ക്കാര്‍ നല്‍കുക തുടങ്ങിയവയൊക്കെ ഈ മനിഫെസ്റ്റോയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

എന്‍ എച്ച് എസ് ഡാറ്റാബേസ് പരിശോധിച്ച്, ഏറ്റവും അടുത്ത ആശുപത്രികള്‍ കണ്ടെത്താനും അവിടേക്ക് രോഗികളെ റഫര്‍ ചെയ്യാനുമായി നിര്‍മ്മിത ബുദ്ധി സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള, ജി പി മാര്‍ക്കായുള്ള ആപ്പ് ഉള്‍പ്പടെയുള്ള പല വാഗ്ദാനങ്ങളും, രാഷ്ട്രീയം എന്റെ വീഡിയോ ഗെയിം ആണെന്ന് പറയുന്ന ഈ പതിനഞ്ചുകാരന്‍ നല്‍കുന്നുണ്ട്. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പായിരുന്നു ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പെന്നും, അതാണ് ഇങ്ങനെ മാറിച്ചിന്തിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ഈ വര്‍ഷം അവസാനം ജി സി എസ് ഇ പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥി പറയുന്നു.

ദ്വികക്ഷി ജനാധിപത്യത്തിന് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തിയ തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞു പോയത്. ആളുകള്‍ പരമ്പരാഗത രാഷ്ട്രീയത്തില്‍ നിന്നും മാറിച്ചിന്തിക്കുകയാണ് എന്നതിന്റെ തെളിവാണിതെന്ന് ഇയാള്‍ അവകാശപ്പെടുന്നു. അതിന്റെ ഭാഗമാണ് നെക്സസ് എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന പുതിയ പാര്‍ട്ടിയെന്നും കെനാന്‍ അവകാശപ്പെടുന്നു. കമ്മ്യൂണിസത്തില്‍ നിന്നും ക്യാപിറ്റലിസത്തില്‍ നിന്നും ഒരുപോലെ അകലം സൃഷ്ടിക്കുന്ന ഒരു നയമായിരിക്കും പാര്‍ട്ടി പിന്തുടരുക എന്നും സ്ഥാപക നേതാവ് വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News