159 ലൈംഗിക പീഡന കേസുകളിലെ പ്രതിയെ ഇന്തോനേഷ്യയിലേക്ക് നാടുകടത്തി; 41കാരന്‍ യുവാക്കളെ പീഡിപ്പിച്ചത് മയക്കുമരുന്നു നല്‍കി

159 ലൈംഗിക പീഡന കേസുകളിലെ പ്രതിയെ ഇന്തോനേഷ്യയിലേക്ക് നാടുകടത്തി;

Update: 2025-02-11 05:16 GMT

ലണ്ടന്‍: നാല്‍പത്തെട്ടോളം പുരുഷന്മാരെ പീഢിപ്പിച്ചതുള്‍പ്പടെ 159 ലൈംഗിക പീഢന കേസുകളില്‍ പ്രതിയായ ഇന്തോനേഷ്യന്‍ വംശജനെ ശിക്ഷാ കാലാവധിയിലെ ബാക്കി 40 വര്‍ഷം തടവ് അനുഭവിക്കുന്നതിനായി ഇന്തോനേഷ്യയിലേക്ക് നാടുകടത്തി. ബാറുകളില്‍ നിന്നും ക്ലബ്ബുകളില്‍ നിന്നുമായി യുവാക്കലെ തന്റെ അപ്പാര്‍ട്ട്‌മെന്റിലേക്ക് കൂട്ടിക്കൊണ്ടുപോയി മയക്ക് മരുന്ന് നല്‍കിയായിരുന്നു റെയ്ന്‍ഹാര്‍ഡ് സിനാഗ എന്ന ഈ 41 കാരന്‍ പീഡിപ്പിച്ചിരുന്നത്. 2020 ല്‍ മാഞ്ചസ്റ്റര്‍ കോടതിയായിരുന്നു ഇയാള്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

സുഹൃത്തുക്കളില്‍ നിന്നും ഒറ്റപ്പെട്ട യുവാക്കളെ കണ്ടെത്തി അവരുമായി സൗഹൃദം കൂടിയതിന് ശേഷമായിരുന്നു അവരെ തന്റെ വീട്ടിലെത്തിച്ച് ഇയാള്‍ ലൈംഗിക പീഢനത്തിന് വിധേയമാക്കിയിരുന്നത്. 2015 ജനുവരി മുതല്‍ 2017 മെയ് വരെയുള്ള കാലഘട്ടത്തില്‍ ഇയാള്‍ 136 പീഢനങ്ങള്‍ നടത്തിയതായാണ് കോടതി കണ്ടെത്തിയത്. 2020 ല്‍ കുറഞ്ഞത് 40 വര്‍ഷമെങ്കിലും തടവില്‍ കഴിയണമെന്ന നിബന്ധനയോടെ ജീവപര്യന്തം തടവിന് ശിക്ഷിച്ച ഇയാള്‍ ഇതുവരെ വേക്ക്ഫീല്‍ഡ് ജയിലിലായിരുന്നു തടവില്‍ കഴിഞ്ഞിരുന്നത്. അടുത്തിടെ ചില സഹതടവുകാര്‍ ഇയാളെ ആക്രമിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

Tags:    

Similar News