പാകിസ്ഥാനില്‍ ഇന്ന് പുലര്‍ച്ചെ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തി: ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

പാകിസ്ഥാനില്‍ ഇന്ന് പുലര്‍ച്ചെ ശക്തമായ ഭൂചലനം

Update: 2025-04-02 00:16 GMT

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ശക്തമായ ഭൂചലനം. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 2.58നാണ് പാകിസ്ഥാനില്‍ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങളും ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ 4.6 തീവ്രതയുള്ള ഭൂചലനമുണ്ടായിരുന്നു. കറാച്ചിയിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ വീണ്ടും ഭൂചലനമുണ്ടായത്.

Tags:    

Similar News