എയര്‍ ട്രാഫിക് കണ്‍ടോളിനെ നിയന്ത്രിക്കുന്ന സംവിധാനത്തില്‍ ഐ ടി തകരാറ്; ഉയര്‍ന്നതും ലാന്‍ഡ് ചെയ്തതുമായ സകല വിമാനങ്ങളും പിടിച്ചിട്ടു
എയര്‍ ട്രാഫിക് കണ്‍ടോളിനെ നിയന്ത്രിക്കുന്ന സംവിധാനത്തില്‍ ഐ ടി തകരാറ്
എഡിന്‍ബറോ: എഡിന്‍ബര്‍ഗില്‍ നിന്നും യാത്ര തിരിക്കേണ്ടതും, ഇവിടേക്ക് വന്നതുമായ എല്ലാ വിമാനങ്ങളും നാലു മണിക്കൂറോളം പിടിച്ചിട്ടു. എയര്‍ ട്രാഫിക് കണ്‍ടോളിനെ ബാധിക്കുന്ന ഒരു ഐ ടി തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ഇന്നലെ വൈകിട്ട് 3 മണിയോടെയായിരുന്നു പ്രശ്നം കണ്ടെത്തിയത്. ഗാറ്റ്വിക്ക്, ഡുബ്ലിന്‍, ല്യൂട്ടാന്‍, ബ്രാറ്റ്‌സാല്‍വിയ, ലണ്ടന്‍, സൗത്താംപ്ടണ്‍, ആംസ്റ്റര്‍ഡാം എന്നിവിടങ്ങളില്‍ നിന്നെത്തിയ വിമാനങ്ങളെ ഇത് ബാധിച്ചു.
അതുപോലെ സംബര്‍ഗ്, ഡുബ്ലിന്‍, ബെല്‍ഫാസ്റ്റ്, ആംസ്റ്റര്‍ഡാം, ഹീത്രൂ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വ്വീസുകളെയും ഇത് പ്രതികൂലമായി ബാധിച്ഛു. ഏകദേശം 6.55 ആയപ്പോഴേക്കും പ്രശ്നം പരിഹരിച്ചതായി വിമാനത്താവളാധികൃതര്‍ അറിയിച്ചു. എല്ലാ വിമാനങ്ങളും പിടിച്ചിട്ടതിനെ തുടര്‍ന്ന് വിമാനത്താവള ടെര്‍മിനലില്‍ നീണ്ട ക്യൂവില്‍ നില്‍ക്കുന്ന യാത്രക്കാരുടെ ദൃശ്യം പുറത്തു വന്നിട്ടുണ്ട്.
ഏകദേശം 30 വിമാനങ്ങളോളം റദ്ദ് ചെയ്തു. മറ്റു പലതും വൈകുകയും ചിലത് മറ്റിടങ്ങളിലേക്ക് തിരിച്ചു വിടുകയും ചെയ്തു. വൈകുന്നേരത്തെ ഈ സമയത്ത് 150 ല്‍ അധികം വിമാനങ്ങളായിരുന്നു ഇവിടെ ഇറങ്ങേണ്ടേതും, ഇവിടെ നിന്നും യാത്ര തിരിക്കേണ്ടതായും ഉണ്ടായിരുന്നത്.