യന്ത്രത്തകരാര്‍; ഹീത്രൂ - ന്യൂയോര്‍ക്ക് വിമാനത്തിന് അയര്‍ലന്‍ഡില്‍ അടിയന്തിര ലാന്‍ഡിംഗ്
യന്ത്രത്തകരാര്‍; ഹീത്രൂ - ന്യൂയോര്‍ക്ക് വിമാനത്തിന് അയര്‍ലന്‍ഡില്‍ അടിയന്തിര ലാന്‍ഡിംഗ്
ഡബ്ലിന്‍: ഹീത്രൂവില്‍ നിന്നും ന്യൂയോര്‍ക്കിലെ ജെ എഫ് കെ വിമാനത്താവളത്തിലേക്ക് പറക്കുകയായിരുന്ന ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ വിമാനമാണ് അടിയന്തിര സാഹചര്യങ്ങള്‍ മൂലം അറ്റ്‌ലാന്റിക് സമുദ്രത്തിനു മുകളില്‍ വെച്ച് തിരികെ പറന്നത്. ഇന്നലെ പ്രാദേശിക സമയം വൈകിട്ട് 4.24 ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട ഡി എ എല്‍ 4 വിമാനം വൈകിട്ട് 9.23 നായിരുന്നു ന്യൂയോര്‍ക്കില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ 129 യാത്രക്കാരും മൂന്ന് പൈലറ്റുമാരും ഒന്‍പത് ഫ്‌ലൈറ്റ് അറ്റന്‍ഡര്‍മാരുമുള്ള ബോയിംഗ് 767 - 400 വിമാനം അയര്‍ലന്‍ഡിലേക്ക് തിരിച്ചു വിടുകയായിരുന്നു.
ചില യന്ത്ര തകരാറുകള്‍ ശ്രദ്ധയില്‍ പെട്ടതോടെയായിരുനു വിമാനം ഷാനോണ്‍ വിമാനത്താവളത്തിലേക്ക് തിരിച്ചു വിട്ടതെന്ന് ഡെല്‍റ്റ വക്താവ് പറഞ്ഞതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തകരാറ് ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ സാധാരണ പാലിക്കേണ്ട കാര്യങ്ങള്‍ തന്നെയാണ് പൈലറ്റ് പിന്തുടര്‍ന്നതെന്നും അങ്ങനെയാണ് വിമാനം തിരിച്ചു വിട്ടതെന്നും ഡെല്‍റ്റ വക്താവ് പറഞ്ഞു. അയര്‍ലന്‍ഡില്‍ ഇറങ്ങിയതിനു ശേഷം യാത്രക്കാരെ മുഴുവന്‍ വിമാനത്തില്‍ നിന്നും സുരക്ഷിതമായി ഒഴിപ്പിച്ചു.