6 വയസ്സുള്ള ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും നിക്കാഹ് നടത്തിക്കൊടുത്തു; ബ്രിട്ടനിലെ ഇമാം കുറ്റക്കാരന്‍ എന്ന് കോടതി
6 വയസ്സുള്ള ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും നിക്കാഹ് നടത്തിക്കൊടുത്തു
മോസ്‌ക്: രണ്ട് കൗമാരക്കാര്‍ക്ക് മോസ്‌ക്കില്‍ വെച്ച് വിവാഹം കഴിക്കാന്‍ സൗകര്യമൊരുക്കിയ ഇമാം കുറ്റക്കാരനാണെന്ന് കോടതിവിധി. നിര്‍ബന്ധിത വിവാഹ നിയമം അനുസരിച്ചാണ് ഇമാം അഷറഫ് ഉസ്മാനിക്ക് മേല്‍ കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നതെന്ന് നോര്‍ത്താംടണ്‍ഷയര്‍ പോലീസ് അറിയിച്ചു. നോര്‍ത്താംടണ്‍ഷയറിലെ സെന്‍ട്രല്‍ മോസ്‌കില്‍ വെച്ച് 16 വയസ്സുള്ള ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും നിക്കാഹ് നടത്തിക്കൊടുത്തതുമായി ബന്ധപ്പെട്ടാണ് കേസ്.
ഈ മോസ്‌കിലെ ഇമാമാണ് ബംഗ്ലാദേശില്‍ ജനിച്ച്, ബ്രിട്ടീഷ് പൗരത്വം നേടിയ 52 കാരനായ ഉസ്മാനി. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തന നിയമം, 2022 ല്‍ ഭേദഗതി ചെയ്ത സിവില്‍ പാര്‍ട്ണര്‍ഷിപ് (മിമിമം ഏജ്) ആറ്റിലെ സെക്ഷന്‍ 121 എന്നിവ പ്രകാരം ഇയാള്‍ കുറ്റക്കാരനാണെന്നാണ് നോര്‍ത്താംപ്ടണ്‍ഷയര്‍ മജിസ്‌ട്രേറ്റ് കോടതി വിധിച്ചത്. വരുന്ന നവംബര്‍ 20 ന് ഇയാള്‍ക്കുള്ള ശിക്ഷ വിധിക്കും. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണിത്.