കെന്റില്‍ യുവതിയ കുത്തിക്കൊന്ന പങ്കാളി സ്വയം ജീവനൊടുക്കി; നൈജീരിയന്‍ അഭയാര്‍ത്ഥി ഡബ്ലിനില്‍ കുത്തേറ്റ് മരിച്ചു

കെന്റില്‍ യുവതിയ കുത്തിക്കൊന്ന പങ്കാളി സ്വയം ജീവനൊടുക്കി

Update: 2025-02-18 04:48 GMT

കെന്റ്: കെന്റിലെ നോക്ക്‌ഹോള്‍ട്ടില്‍ ത്രീ ഹോഴ്സ്ഷൂസ് പബ്ബിന് മുന്നില്‍ വെച്ച് വാലന്റൈന്‍സ് ദിനത്തില്‍ വെടിയേറ്റ് മരിച്ച ലിസ സ്മിത്ത് എന്ന 43 കാരിയുടെ ചിത്രം പുറത്തു വന്നു. അവരുടെ പങ്കാളി എഡ്വേര്‍ഡ് സ്മിത്താണ് കൊലയാളി എന്നാണ് സംശയിക്കുന്നത്. കൊലപാതകത്തിന് ശേഷം ഇയാള്‍ പത്ത് മൈല്‍ അകലെയുള്ള ഡ്രാറ്റ്‌ഫോര്‍ഡ് ബ്രിഡ്ജിലേക്ക് കാറോടിച്ച് പോയതായും അവിടെ വെച്ച് തെംസ് നദിയിലേക്ക് ചാടിയതുമായാണ് കരുതപ്പെടുന്നത്. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ബെര്‍ക്ക്ഷര്‍ സ്ലോവില്‍ താമസിക്കുന്ന ലിസയുടെ രണ്ട് ബന്ധുക്കള്‍ ഇന്നലെ പബ്ബിനു മുന്നിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ലിസയുടെ മകന്‍ ടീജേ സ്മിത്ത് തന്റെ അമ്മയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചത് ഏറ്റവും നല്ല അമ്മ എന്നായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 7 മണിക്കാണ് ആക്രമണം നടന്നത്. കൊലപാതകത്തിനു ശേഷം അക്രമി ആത്മഹത്യ ചെയ്തിരിക്കാം എന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.

നൈജീരിയന്‍ അഭയാര്‍ത്ഥി ഡബ്ലിനില്‍ കുത്തേറ്റ് മരിച്ചു

ബ്രിട്ടനില്‍ വീണ്ടും കത്തിക്കുത്ത് സംസ്‌കാരം ഉയര്‍ത്തെഴുന്നെല്‍ക്കുന്നു എന്ന് അടിവരയിട്ടുകൊണ്ട് ഡബ്ലിനില്‍ ഒരു നൈജീരിയന്‍ അഭയാര്‍ത്ഥിയെ അതിക്രൂരമായി കുത്തിക്കൊന്നു. ഖുഹാം ബാബടുന്‍ഡെ എന്ന 34 കാരന്‍ വെള്ളിയാഴ്ച ഐറിഷ് തലസ്ഥാനത്തെ ഒരു നൈറ്റ് ക്ലബ്ബില്‍ സംഗീത പരിപാടി ആസ്വദിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് കുത്തേറ്റു മരിച്ചത്. എമര്‍ജന്‍സി വിഭാഗം വിവരമറിഞ്ഞ ഉടനെ സംഭവസ്ഥലത്തെത്തി ഇരയ്ക്ക് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയിരുന്നു. എന്നാല്‍, ശനിയാഴ്ച അതിരാവിലെ ഇയാള്‍ മരണമടയുകയായിരുന്നു. ഹൃദയത്തില്‍ ഉള്‍പ്പടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒന്നിലധികം മുറിവുകള്‍ ഉണ്ടായിരുന്നു.


 



സ്ഥലത്തെത്തിയ എമര്‍ജന്‍സി സംഘം ഇയാള്‍ കൂടുതല്‍ ചികിത്സയ്ക്കായി സെയിന്റ് ജെയിംസ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. അക്രമത്തിനിടയില്‍ പരിക്കേറ്റ മറ്റൊരാളും ഈ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ഇയാളുടെ മുറിവ് അത്ര ഗുരുതരമല്ലെന്നാണ് അറിയുന്നത്. കൊലപാതക കേസ് അന്വേഷിക്കുന്ന പോലീസ് ഇതിനോടകം രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തു വരികയാണ്. മുഖം മൂടിയണിഞ്ഞ ഒരാള്‍, യൂറോപ്പിലെ തന്നെ ഏറ്റവും തിരക്കേറിയ തെരുവുകളില്‍ ഒന്നായ സൗത്ത് ആന്‍ സ്ട്രീറ്റില്‍ നീളമുള്ള കത്തി വീശി ആളുകളെ പേടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

Tags:    

Similar News