പോപ്പ് സ്റ്റാറും കോളമിസ്റ്റുമായ ലിന്‍ഡ നോളന്‍ അന്തരിച്ചു; ടെലിവിഷന്‍ അവതാരിക, കോളമിസ്റ്റ് എന്നീ നിലകളിലെല്ലാം തിളങ്ങിയ വ്യക്തി

പോപ്പ് സ്റ്റാറും കോളമിസ്റ്റുമായ ലിന്‍ഡ നോളന്‍ അന്തരിച്ചു

Update: 2025-01-16 02:34 GMT

ലണ്ടന്‍: നീണ്ട ഇരുപത് വര്‍ഷക്കാലം സ്താനാര്‍ബുദവുമായി പോരാടിയതിന് ശേഷം പ്രശസ്ത പോപ്പ് സ്റ്റാറും കോളമിസ്റ്റുമായ ലിന്‍ഡ നോളന്‍ ലോകത്തോട് വിടപറഞ്ഞു. 65 വയസ്സായിരുന്നു അവര്‍ക്ക്. ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്ന അവര്‍, അവിടെ ചികിത്സയില്‍ ഇരിക്കവെയാണ് ഇന്നലെ രാവിലെ പത്തരയോടു കൂടി മരണമടഞ്ഞത്. നോളന്‍ സിസ്റ്റേഴ്സ് എന്ന ബാന്‍ഡ് സംഘത്തിലൂടെ പ്രശസ്തരായ സഹോദരിമാര്‍ എല്ലാവരും മരണ സമയത്ത് ലിന്‍ഡയ്ക്ക് സമീപം ഉണ്ടായിരുന്നു.

പെണ്‍കുട്ടികളുടെ ബാന്‍ഡായ നോളന്‍ സിസ്റ്റേഴ്സിലൂടെയായിരുന്നു ലിന്‍ഡയും പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. തുടര്‍ന്ന് അവര്‍ സ്റ്റേജ് സംഗീതത്തിലേക്ക് തിരിഞ്ഞു. പോപ്പ് സ്റ്റാര്‍, ടെലിവിഷന്‍ അവതാരിക, കോളമിസ്റ്റ് എന്നീ നിലകളിലെല്ലാം ഇവര്‍ തിളങ്ങിയിരുന്നു. നോളന്‍ സിസ്റ്റേഴ്സിലായ്രിക്കുമ്പോഴാണ് ലിന്‍ഡ ലോക ശ്രദ്ധ പിടിച്ചു പറ്റുന്നതും. ആദ്യമായി 10 മില്യനിലേറെ വിറ്റുപോയ ഐറിഷ് റേക്കോര്‍ഡ് ഇവരുടേതായിരുന്നു.ഇവര്‍ ലോകമാകെ പര്യടനം നടത്തി 30 മില്യനിലേറെ റിക്കാര്‍ഡുകളാണ് വിറ്റഴിച്ചത്.

കാലാ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും അവര്‍ അതീവ താല്‍പര്യം കാണിച്ചിരുന്നു.ഐറിഷ് കാന്‍സര്‍ സൊസൈറ്റി ഉള്‍പ്പടെ പല ചാരിറ്റികള്‍ക്കുമായി അവര്‍ 20 മില്യന്‍ പൗണ്ടിലധികം സമാഹരിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഇവരെ ബ്ലാക്ക്പൂള്‍ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയോടെ ഇവര്‍ അബോധാവസ്ഥയിലേക്ക് പോവുകയായിരുന്നു. ബുധനാഴ്ച രാവിലെ പത്തര മണിയോടെയായിരുന്നു ഇവരുടെ അന്ത്യം.

Tags:    

Similar News