മാഞ്ചസ്റ്ററില്‍ എയര്‍പോര്‍ട്ടില്‍ ദുരൂഹമായി പെരുമാറിയതിന് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

മാഞ്ചസ്റ്ററില്‍ എയര്‍പോര്‍ട്ടില്‍ ദുരൂഹമായി പെരുമാറിയതിന് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു;

Update: 2025-02-21 05:19 GMT

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ ബോര്‍ഡര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത് 27 കാരന്‍ മരണമടഞ്ഞു. ബുധനാഴ്ച ടെര്‍മിനല്‍ 2 ലെ സെക്യൂരിറ്റി പരിശോധനക്കിടെ ദുരൂഹമായി പെരുമാറിയതിനെ തുടര്‍ന്നായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. പിന്നീട് മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസില്‍ ഇയാളെ കസ്റ്റഡിയില്‍ എടുത്തതായി മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് ഇയാള്‍ക്ക് ശാരീരിക അവശത അനുഭവപ്പെടുകയും ഉച്ചയ്ക്ക് 2 മണിയോടെ മരണമടയുകയുമായിരുന്നെന്ന് പോലീസ് അറിയിച്ചു.

ഇന്‍ഡിപെന്‍ഡന്റ് ഓഫീസ് ഫോര്‍ പോലീസ് കണ്ടക്റ്റ് ഇയാളുടെ മരണത്തെ കുറിച്ച് ഒരു സ്വതന്ത്ര അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കസ്റ്റഡിയില്‍ ഇരിക്കവെ ആരെങ്കിലും മരണപ്പെട്ടാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് പുറത്തു കൊണ്ടുവരേണ്ടതുണ്ടെന്നും അതിനായാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്നുമാണ് അധികൃതര്‍ അറിയിച്ചത്. മരണമടഞ്ഞ വ്യക്തിയുടെ കുടുംബത്തെ അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും വിവരങ്ങള്‍ അറിയിച്ചുകൊണ്ടിരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. അന്വേഷണം ആദ്യ ഘട്ടത്തിലായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാനാവില്ലെന്നും പോലീസ് വക്താവ് അറിയിച്ചു.

Tags:    

Similar News