'മോദി- ഹിന്ദൂസ് ​ഗോ ബാക്ക്' അമേരിക്കയിലെ ക്ഷേത്രത്തിൽ ഹിന്ദു വിരുദ്ധ ചുവരെഴുത്തുകൾ; പത്ത് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ സംഭവം

Update: 2024-09-26 10:26 GMT

വാഷിങ്ടൺ: അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടു ആക്രമണം. കാലിഫോർണിയയിലെ സാക്രമെൻ്റോയിലുള്ള ബാപ്സ് ശ്രീ സ്വാമിനാരായണ മന്ദിറിന് നേരെയും ആക്രമണമുണ്ടായത്. ദിവസങ്ങൾക്ക് മുൻപ് ലോംഗ് ഐലൻഡിലെ ബാപ്സ് ക്ഷേത്രത്തിന് നേരെയും ആക്രമണം നടന്നിരുന്നു. പത്ത് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപകാല യുഎസ് സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിച്ച് സംഭവിക്കുന്നത്. മോദിക്കെതിരെയുള്ള പരാമർശങ്ങളും വിദ്വേഷ പ്രചാരണങ്ങളിൽ ഉൾപ്പെടുന്നു. "മോദി-ഡോ ജയശങ്കർ ആർ ടെററിസ്റ്റ്" 'മോദി ഹിറ്റ്ലർ' എന്നീ മുദ്രാവാക്യങ്ങൾ ആരാധനാലയത്തിൽ എഴുതി.

'ഹിന്ദൂസ് ​ഗോ ബാക്ക്' മുദ്രാവാക്യങ്ങളുൾപ്പെടെയുള്ള വിദ്വേഷ പരാമർശങ്ങൾ ചുമരിൽ പ്രത്യക്ഷപ്പെട്ടു. യുഎസ് ഹൗസിലെ സാക്രമെൻ്റ കൗണ്ടിയെ പ്രതിനിധീകരിക്കുന്ന അമി ബെറ സംഭവത്തെ അപലപിക്കുകയും അസഹിഷ്ണുതയ്‌ക്കെതിരെ നിൽക്കാൻ ആഹ്വാനം ചെയ്യുകയും സംഭവം ഞെട്ടിക്കുന്നതാണെന്നും അഭിപ്രായപ്പെട്ടു.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ഷേത്രഭാരവാഹികളും ഭക്തരും ഈ ആക്രമണത്തെ ശക്തമായി അപലപിക്കുകയും മതസൗഹാർദത്തിന് വിരുദ്ധമായ ഇത്തരം പ്രവർത്തികൾക്കെതിരെ നടപടി ഉണ്ടാവണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

മതവിദ്വേഷത്തിനും വിദ്വേഷത്തിനും സ്ഥാനമില്ല. നമ്മുടെ സമൂഹത്തിൽ പ്രകടമായ വിദ്വേഷ പ്രവർത്തനത്തെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം എക്‌സിലെ പോസ്റ്റിൽ പറഞ്ഞു.

അതേസമയം, ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ സെനറ്റ് ജുഡീഷ്യറി കമ്മിറ്റിക്ക് സംഭവങ്ങൾ വിശദീകരിച്ച് കത്തെഴുതി. ഹിന്ദു ക്ഷേത്രങ്ങൾ, ഹിന്ദു അമേരിക്കൻ കമ്മ്യൂണിറ്റികൾ എന്നിവക്കെതിരെയുള്ള വിദ്വേഷം അം​ഗീകരിക്കാനാകില്ലെന്നും കത്തിൽ വ്യക്തമാക്കി. ശ്രീ സ്വാമി നാരായൺ മന്ദിർ നശിപ്പിച്ചതിനെ ന്യൂയോർക്ക് കോൺഗ്രസ് അംഗം ടോം സുവോസി അപലപിച്ചിരുന്നു.

ഈ വർഷം ജനുവരിയിലും സമാനമായ സംഭവങ്ങൾ ഉണ്ടായിരുന്നു. കാലിഫോർണിയ സ്റ്റേറ്റിലെ ഹേവാർഡ് സിറ്റിയിലുള്ള ഷെരാവാലി ക്ഷേത്രം ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ എഴുതി അവഹേളിക്കപ്പെട്ടു. ‘ഖലിസ്ഥാൻ സിന്ദാബാദ്’, ‘മോദി തീവ്രവാദിയാണ്’ തുടങ്ങിയ മുദ്രാവാക്യങ്ങളാൽ ക്ഷേത്രത്തിന്റെ ചുമരുകളിൽ എഴുതിയത് വലിയ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കി.

Tags:    

Similar News