ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും ജയിലുകള്‍ കുറ്റവാളികളെ കൊണ്ട് നിറഞ്ഞു; തടവുകാരെ മോചിപ്പിക്കുന്നു

ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും ജയിലുകള്‍ കുറ്റവാളികളെ കൊണ്ട് നിറഞ്ഞു; തടവുകാരെ മോചിപ്പിക്കുന്നു

Update: 2025-05-15 05:25 GMT

ലണ്ടന്‍: ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും ജയിലുകള്‍ കുറ്റവാളികളെ കൊണ്ട് നിറഞ്ഞതിനാല്‍,തിരക്ക് ഒഴിവാക്കുന്നതിന് ആയിരത്തില്‍ ഏറെ തടവുപുള്ളികളെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പായി മോചിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

ഒന്ന് മുതല്‍ നാല് വര്‍ഷം വരെ ശിക്ഷ അനുഭവിക്കുന്നവരും, നിബന്ധനകള്‍ ലംഘിച്ചതിന് തിരികെ വിളിക്കപ്പെട്ടവരുമായവരെ 28 ദിവസങ്ങള്‍ക്ക് ശേഷം മോചിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അഞ്ചുമാസത്തിനുള്ളില്‍ ജയിലില്‍ ഇടമില്ലാത്ത സാഹചര്യം ഉണ്ടാകുമെന്നാണ് നീതിന്യായ വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞത്. അതുകൊണ്ടാണ് ഇപ്പോള്‍ തിരക്കിട്ട് ഈ നടപടി എടുക്കുന്നത്.

Tags:    

Similar News