'തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാം ക്ലീനാക്കണം'; അനധികൃതമായി താമസിക്കുന്ന ഇന്ത്യക്കാരെ തിരികെ അയയ്ക്കാൻ ചാട്ടേർഡ് വിമാനം വാടകയ്‌ക്കെടുത്ത് അമേരിക്ക; രാജ്യത്ത് അനധികൃതമായി ആരെയും തുടരാൻ അനുവദിക്കില്ലെന്നും മുന്നറിയിപ്പ്
By : സ്വന്തം ലേഖകൻ
Update: 2024-10-26 10:21 GMT
അമേരിക്ക: രാജ്യത്ത് അനധികൃതമായി താമസിക്കുന്ന ഇന്ത്യക്കാരെ തിരികെ അയയ്ക്കാൻ ചാട്ടേർഡ് വിമാനം വാടകയ്ക്ക് എടുത്ത് അമേരിക്ക. തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാം ക്ലീനാക്കണമെന്നാണ് അധികൃതർ പറയുന്നത്.
ഇന്ത്യൻ സർക്കാരുമായുള്ള ധാരണ അനുസരിച്ചാണ് നീക്കമെന്നാണ് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വിശദമാക്കിയത്. ചാർട്ടേഡ് വിമാനം ഇന്ത്യയിലേക്ക് അയച്ചതായും യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി പറഞ്ഞു.
അനധികൃതമായി അമേരിക്കയിൽ തങ്ങുന്ന ഇന്ത്യക്കാരെ പെട്ടന്ന് നീക്കുന്നതിന്റെ ഭാഗമായാണ് നടപടി. അനധികൃത കുടിയേറ്റക്കാർ മനുഷ്യക്കടത്ത് സംഘങ്ങളുടെ ഇരയാവാതിരിക്കാൻ കൂടിയാണ് നടപടി എന്നാണ് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വിശദമാക്കുന്നത്. അനധികൃതമായി രാജ്യത്ത് തുടരാൻ ശ്രമിക്കുന്ന എല്ലാവർക്കും കർശന നിയമങ്ങൾ ബാധകമാണെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി.