ചൈനയിൽ വ്യായാമം ചെയ്യുന്നവർക്കിടയിലേക്ക് കാർ ഓടിച്ചുകയറ്റി വൻ ദുരന്തം; 35 പേർ കൊല്ലപ്പെട്ടു;നിരവധി പേർക്ക് പരിക്ക്; രക്ഷപ്പെട്ടവർ പ്രാണനും കൊണ്ടോടി; ആസൂത്രിത ആക്രമണമെന്ന് പോലീസ്

Update: 2024-11-12 14:05 GMT

ബെയ്ജിങ്: ചൈനയെ ഞെട്ടിപ്പിച്ച് വൻ അപകടം. വ്യായാമം ചെയ്യുന്നവർക്കിടയിലേക്ക് കാർ ഓടിച്ചുകയറ്റി ആക്രമണം. ചൈനയിലെ ഷുഹായ് നഗരത്തിലാണ് സംഭവം നടന്നത്. ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. 43 പേർക്ക് പരിക്കേറ്റു. ഷുഹായ് സ്പോർട്സ് സെന്ററിൽ വ്യായാമം ചെയ്യുകയായിരുന്ന ആളുകൾക്കിടയിലാണ് കാർ ഇടിച്ചുകയറ്റിയതെന്ന് പോലീസ് വ്യക്തമാക്കി.

വയോധികനായ 62 കാരനാണ് കൃത്യത്തിന് പിന്നിൽ. ഇയാൾ അമിത വേഗതയിൽ എത്തി ജനങ്ങൾക്കിടയിലേക്ക് എസ്‌യുവി ഓടിച്ചുകയറ്റിയതെന്നാണ് വിവരം. വിവാഹമോചനത്തെ തുടർന്നുള്ള സ്വത്ത് വീതം വയ്ക്കലിൽ അസംതൃപ്തനായ ആക്രമി മനഃപൂർവം അപകടമുണ്ടാക്കിയെന്നാണ് പോലീസ് പറയുന്നത്.

അപകടം നടന്ന ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്നീട് പോലീസ് അറസ്റ്റുചെയ്തു. പിന്നാലെ പ്രതി സ്വയം മുറിവേൽപ്പിച്ച ഇയാൾ ഇപ്പോൾ കോമയിലാണെന്ന് പോലീസ് പറഞ്ഞു.

റഷ്യ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി സെർഗെയ് ഷിയോഗു ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കുന്ന എയർ ഷോ നടക്കുന്ന സ്ഥലത്തിന് 40 കിലോമീറ്റർ അകലെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന് എയർ ഷോയുമായി ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Tags:    

Similar News