ജീവനക്കാരൻ അബദ്ധത്തില്‍ കൂടിന്‍റെ വാതിൽ അടച്ചു; ഡോറിനിടയിൽപ്പെട്ട് കുഞ്ഞ് ഗൊറില്ല; വേദനകൊണ്ട് പുളഞ്ഞിട്ടും രക്ഷിക്കാനായില്ല; ദാരുണാന്ത്യം

Update: 2024-11-29 16:11 GMT

കാനഡ: ഹൈഡ്രോളിക് ഡോറിനിടയിൽപ്പെട്ട് കുഞ്ഞ് ഗൊറില്ല മരിച്ചു. ജീവനക്കാരന്റെ അബദ്ധo കാരണമാണ് ഗൊറില്ല കുട്ടി മരിച്ചത്. കാനഡയിലെ ആര്‍ബട്ടയിലുള്ള കാല്‍ഗറി മൃഗശാലയിൽ വെച്ച് നവംബര്‍ 12നാണ് സംഭവം നടന്നത്. രണ്ടു വയസ്സുള്ള വെസ്റ്റേണ്‍ ലോലാന്‍ഡ് ഗൊറില്ലയായ ഐയറാണ് ചത്തത്.

ഗൊറില്ല കുഞ്ഞിന് പരിശീലനം നല്‍കുന്നതിനായി കൂട്ടില്‍നിന്ന് മാറ്റുന്നതിനിടെ ജീവനക്കാരൻ അബദ്ധത്തില്‍ കൂടിന്‍റെ വാതിൽ അടച്ചതാണ് അപകടത്തിനിടയാക്കിയത്. മറ്റൊരു വാതിൽ അടയ്ക്കാൻ ശ്രമിക്കവെ സ്വിച്ച് മാറിപ്പോയതാണ് കുട്ടി ഗൊറില്ലയുടെ ജീവന് വിനയായത്.

ഉടൻ തന്നെ മൃഗശാലയിലെ വെറ്ററിനറി സംഘമെത്തി അടിയന്തര ശുശ്രൂഷകൾ നൽകിയെങ്കിലും തലയ്‌ക്കേറ്റ ഗുരുതര മുറിവിനെ തുടർന്ന് ഗൊറില്ല ചാവുകയായിരുന്നു. ചുരുങ്ങിയകാലം കൊണ്ട് തങ്ങളുടെ എല്ലാമായി മാറിയ ഐയർ എന്നും തങ്ങളുടെ ഹൃദയത്തിൽ ജീവിക്കുമെന്നാണ്‌ ഗൊറില്ലയുടെ മരണത്തിന് പിന്നാലെ വൈകാരികമായി ഐയർ മൃഗശാലാ അധികൃതർ പ്രതികരിച്ചത്.

Tags:    

Similar News