'സൂ'വിൽ മങ്കിയെ കാണാനെത്തിയ സഞ്ചാരികളുടെ മേൽ വൻ വൃക്ഷം ഒടിഞ്ഞുവീണ് ദുരന്തം; പേടിച്ച് നിലവിളിച്ച് ആളുകൾ; വിനോദസഞ്ചാരികൾക്ക് ദാരുണാന്ത്യം; നിരവധിപേർക്ക് പരിക്ക്; ഞെട്ടലോടെ അധികൃതർ; സംഭവം ബാലിയിൽ

Update: 2024-12-11 08:53 GMT

ഉബുദ്: വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയവരുടെ മേൽ വൻ വൃക്ഷം ഒടിഞ്ഞുവീണ് വൻ ദുരന്തം. ബാലിയിലെ പ്രധാന വിനോദ സഞ്ചാരികേന്ദ്രങ്ങളിലൊന്നായ 'ഉബുദ് മങ്കി' ഫോറസ്റ്റിൽ മരം വീണ് രണ്ട് വിനോദ സഞ്ചാരികളാണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. മക്കാവു ഇനത്തിലുള്ള കുരങ്ങന്മാർ കൂടുതലുള്ള ഉബുദിലെ സേക്രട്ട് മങ്കി ഫോറസ്റ്. വിനോദ സഞ്ചാരികൾക്ക് കുരങ്ങന്മാരെ അടുത്ത് കാണാനും കുരങ്ങന്മാർക്ക് ഭക്ഷണം നൽകാനും സൌകര്യമുള്ള ഇവിടേക്ക് നിരവധി വിനോദ സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.

സംരക്ഷിത വനമേഖലയിലെ ക്ഷേത്രങ്ങളിൽ കുരങ്ങന്മാരുടെ താവളമാണ്. ചൊവ്വാഴ്ച നടന്ന അപകടത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പത്തിലേറെ സഞ്ചാരികളാണ് വൻ വൃക്ഷം നടപ്പാതയിലേക്ക് വീഴുമ്പോൾ ഇവിടെ ഉണ്ടായിരുന്നത്. മരം വീഴുന്നത് കണ്ട് വിനോദ സഞ്ചാരികൾ ജീവനുംകൊണ്ട് ഓടുന്ന ദൃശ്യങ്ങളാണ് ഇതിനോടകം പുറത്ത് വന്നിട്ടുള്ളത്. ആളുകൾ ഭയന്ന് നിലവിളിക്കുന്നതും വീഡിയോ ദൃശ്യത്തിൽ ഉണ്ട്. 

Tags:    

Similar News