പാകിസ്ഥാനില്‍ മദ്രസയില്‍ ജുമുഅ നമസ്‌കാരത്തിനിടെ ചാവേര്‍ സ്‌ഫോടനം; അഞ്ചു മരണം, നിരവധി പേര്‍ക്ക് പരിക്കേറ്റു

പാകിസ്ഥാനില്‍ മദ്രസയില്‍ ജുമുഅ നമസ്‌കാരത്തിനിടെ ചാവേര്‍ സ്‌ഫോടനം

Update: 2025-02-28 11:21 GMT

ഇസ്‌ലാമാബാദ്: വടക്കു പടിഞ്ഞാറന്‍ പാകിസ്ഥാനിലെ മദ്രസയില്‍ ജുമുഅ നമസ്‌കാരത്തിനിടെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. റമദാന്‍ വ്രതം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ആക്രമണം. ഖൈബര്‍ പഖ്തൂഖ പ്രവിശ്യയിലെ ദാറുല്‍ ഉലൂം ഹഖാനിയ മദ്‌റസയിലാണ് സ്‌ഫോടനമുണ്ടായത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പരിക്കേറ്റ 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മതപുരോഹിതന്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് മരിച്ചത്. ചാവേര്‍ സ്‌ഫോടനത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ശഹബാസ് ശരീഫ് അപലപിച്ചു.

മദ്രസയിലെ പ്രധാന ഹാളില്‍ ആളുകള്‍ ജുമുഅ നമസ്‌കാരം നിര്‍വഹിക്കുമ്പോഴാണ് സ്‌ഫോടനം നടന്നത്. ചാവേറാക്രമണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

1947ല്‍ മൗലാന അബ്ദുല്‍ ഹഖ് ഹഖാനി സ്ഥാപിച്ച മദ്രസയാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. ഏതാനും വിദ്യാര്‍ഥികള്‍ക്ക് പാക് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭുട്ടോയുടെ വധശ്രമത്തില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നതിന് പിന്നാലെ ഈ മദ്രസ നിരീക്ഷണത്തിലായിരുന്നു.

Similar News