ബോള്‍ പെന്നിന്റെ ക്യാപ്പിന് മുകളില്‍ ഒരു തുള ഇട്ടിരിക്കുന്നത് എന്തുകൊണ്ടെന്നറിയാമോ? എല്ലാവരും എന്നും കാണുന്ന എന്നാല്‍ എന്തിനെന്നറിയാത്ത കാര്യം; ആ ചോദ്യത്തിന് ഉത്തരമാവുമ്പോള്‍ വായ പൊളിച്ച് പേന ഉപയോഗിക്കുന്നവര്‍
ആ ചോദ്യത്തിന് ഉത്തരമാവുമ്പോള്‍ വായ പൊളിച്ച് പേന ഉപയോഗിക്കുന്നവര്‍
ന്യൂയോര്‍ക്ക്: ബോള്‍പെന്നുകള്‍ ഇന്ന് നമ്മുടെ നിത്യജീവിതത്തില്‍ ഒഴിവാക്കാനാകാത്ത ഒന്നാണ്. എന്നാല്‍ എത്രയോ വര്‍ഷങ്ങളായി ഇത്തരം പേനകള്‍ ഉപയോഗിക്കുന്ന നമ്മളാരും ശ്രദ്ധിക്കാത്ത ചില ഘടകങ്ങള്‍ ഇതിലുണ്ട്. അതിലൊന്നാണ് ബോള്‍ പെന്നിന്റെ ക്യാപ്പിന് മുകളില്‍ ഒരു തുള ഇട്ടിരിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട് എങ്കിലും അതി എന്ത് കൊണ്ടാണെന്ന് നമ്മളില്‍ എത്ര പേര്‍ക്കറിയാം.
എല്ലാവരും എന്നും കാണുന്ന എന്നാല്‍ എന്തിനെന്നറിയാത്ത ഒരു ചോദ്യത്തിന് ഇതോടെ ഉത്തരമാകുകയാണ്. പ്രശസ്ത അമേരിക്കന്‍ ചലച്ചിത്ര നിര്‍മ്മാതാവായ സാക്ക് ഡി 2022 ല്‍ ഇക്കാര്യം വെളിപ്പെടുത്തുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. യൂട്യൂബില്‍ 20 ദശലക്ഷം സബ്‌സ്‌ക്രൈബര്‍മാരുള്ള ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ സംഭവമായി മാറിയിരുന്നു.
നമ്മളില്‍ പലരും കരുതിയിരുന്നത് ബോള്‍ പെന്നിലെ മഷിയുമായി ബന്ധപ്പെട്ടാണ് ഈ ദ്വാരം ഇട്ടിരിക്കുന്നത് എന്നാണ്. പേനയുടെ മൂടിയിലെ ദ്വാരങ്ങള്‍ക്ക് വളരെ നിര്‍ണായകമായ ഒരു ദൗത്യം ഉണ്ടെന്നാണ് സാക്ക് ഡി വ്യക്തമാക്കുന്നത്. എല്ലാ പേന നിര്‍മ്മാതാക്കളും നിര്‍ബന്ധമായും ഈ സുഷിരങ്ങള്‍ ഇടേണ്ടത് വളരെ ആവശ്യമാണ്.
ആരുടെയെങ്കിലും തൊണ്ടയില്‍ ഈ ക്യാപ്പ് കുടങ്ങിയാല്‍ വായുപ്രവാഹത്തിന് മതിയായ ഇടമുണ്ടാക്കാനാണ് ഈ തുള ഇട്ടിരിക്കുന്നത് എന്നതാണ് പരമാര്‍ത്ഥം. ബിക് വെബ്സൈറ്റ് പറയുന്നത് പ്രകാരം ആരെങ്കിലും അബദ്ധവശാല്‍ പേനയുടെ ക്യാപ്പ് വിഴുങ്ങുകയും അത് ശ്വാസനാളത്തില്‍ കുടുങ്ങി പോകുകയും ചെയ്താല്‍ വായു കടന്നു പോകാന്‍ ഈ സംവിധാനം ഏറെ സഹായകരമാകും എന്നാണ്. ഇത് സംബന്ധിച്ച ഒരു വീഡിയോയില്‍ സാക്ക് ഡി ഒരസ്ഥികൂടത്തിന്റെ എക്സ്റേയും ക്യാപ്പ് വിഴുങ്ങിപ്പോയാല്‍ അത് തൊണ്ടയിലൂടെ വായു കടന്നു പോകാന്‍ എങ്ങനെ സഹായിക്കും എന്നും വിശദീകരിക്കുന്നു.
ഈ വീഡിയോ 31 ലക്ഷത്തിലധികം പേരാണ് സോഷ്യല്‍ മീഡിയയില്‍ കണ്ടത്. ഈ ദ്വാരത്തിന്റെ അതിശയകരമായ പ്രവര്‍ത്തനം പലരയേും ഞെട്ടിപ്പിച്ചതായി കമന്റുകളില്‍ നിന്ന് മനസിലാക്കാന്‍ കഴിയും. പലരും കുട്ടിക്കാലത്ത് തങ്ങള്‍ പേനയുടെ ക്യാപ് ചവച്ചിരുന്ന കാര്യവും സമൂഹമാധ്യമങ്ങളില്‍ പങ്ക് വെയ്ക്കുന്നു. എന്നാല്‍ ചിലര്‍ ആകട്ടെ തങ്ങള്‍ക്ക് ഇക്കാര്യം നേരത്തേ അറിയാമെന്നാണ് അവകാശപ്പെട്ടത്.
അമേരിക്കയില്‍ എല്ലാ വര്‍ഷവും കുറഞ്ഞത് നൂറ് പേരെങ്കിലും പേനയുടെ ക്യാപ് തൊണ്ടയില്‍ കുടുങ്ങി ശ്വാസം കിട്ടാതെ മരിക്കുന്നു എന്നാണ് കണക്ക്. 2007 ല്‍ 13 വയസ്സുള്ള ഒരു ആണ്‍കുട്ടി ബ്രിട്ടനില്‍ പേനയുടെ ക്യാപ് തൊണ്ടയില്‍ കുടുങ്ങി മരിച്ചിട്ടുണ്ട്. ചിലര്‍ ബോള്‍ പെന്‍ ഐലൈനറായി ഉപയോഗിക്കുന്നതായും പറയപ്പെടുന്നു. ഇത് കണ്ണില്‍ അണുബാധ ഉണ്ടാക്കാന്‍ കാരണമാകും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ചിലപ്പോള്‍ കണ്ണിന് മുറിവേല്‍ക്കാനുള്ള സാധ്യതയും തളളിക്കളയാനാകില്ല.