പാകിസ്ഥാനില്‍ വീണ്ടും ഭൂകമ്പം; റിക്ടര്‍ സ്കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തി; മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ ഭൂകമ്പം
പാകിസ്ഥാനില്‍ വീണ്ടും ഭൂകമ്പം
By : സ്വന്തം ലേഖകൻ
Update: 2025-05-12 13:19 GMT
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ വീണ്ടും ഭൂകമ്പം. ഇന്ന് ഉച്ചയ്ക്ക് 1:26നാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. ഇന്ന് ഉണ്ടായ ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.