ആമസോണ്‍ ഡെലിവറി വാഹനം അപകടത്തില്‍ പെട്ടു; ബ്രിട്ടനില്‍ ലവല്‍ക്രോസില്‍ ട്രെയിനും വാനുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
ലണ്ടന്‍: ബ്രിട്ടനില്‍ ലവല്‍ക്രോസില്‍ ട്രെയിനും വാനുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. എന്നാല്‍ വന്‍ ദുരന്തമാണ് ഒഴിവായത് എന്നാണ് റിപ്പോര്‍ട്ട്. ആമസോണ്‍ ഡെലിവറി വാനാണ് അപകടത്തില്‍ പെട്ടത്. ഇതിന്റെ ഡ്രൈവറാണ് മരിച്ചത്. നിറയെ യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്നു ട്രെയിന്‍. അപകടത്തെ തുടര്‍ന്ന് വാനിന് തീപിടിച്ചിരുന്നു.
കെന്റിലെ ടെയ്ന്‍ഹാമിലെ ലോവര്‍ റോഡിലാണ് സംഭവം നടന്നത്. അപകടം നടക്കുമ്പോള്‍ ട്രെയിന്‍ നല്ല വേഗത്തിലാണ് സഞ്ചരിച്ചിരുന്നത്. വാനിന്റെ ഡ്രൈവര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. എന്നാല്‍ ട്രെയിനിലെ യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ ആര്‍ക്കും തന്നെ പരിക്കറ്റിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. ട്രെയിന്‍ വിനുമായി നേരിട്ട് കൂ്ടടിയിടിക്കുന്നത് കണ്ടതായി ചില യാത്രക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ഞെട്ടിക്കുന്ന ദൃശ്യങ്ങളില്‍ മരങ്ങള്‍ നിറഞ്ഞ ഒരു പ്രദേശത്ത് വലിയ തീപിടുത്തവും കറുത്ത പുകയും കാണാം.
മറ്റ് ചിത്രങ്ങളില്‍ റെയില്‍വേ ലൈനിന് സമീപമുള്ള വയലുകളില്‍ ഹെലികോപ്റ്ററുകള്‍ ഇറങ്ങുന്നതും കാണാം. ലെവല്‍ ക്രോസിംഗില്‍ ഒരു ട്രെയിന്‍ ഒരു വാനില്‍ ഇടിച്ചതായി സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ സര്‍വീസസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ അവര്‍ ഇനിയും പുറത്തു വിട്ടിട്ടില്ല. അപകടത്തെ തുടര്‍ന്ന് ട്രെയിനിന്റെ യാത്ര മുടങ്ങി എങ്കിലും ഇതിലെ യാത്രക്കാര്‍ക്കായി അധികൃതര്‍ മറ്റൊരു ട്രെയിന്‍ ക്രമീകരിച്ചിരുന്നു.
സംഭവത്തില്‍ ആമസോണും അഗാധമായ ദുഖം രേഖപ്പെടുത്തി. അപകടത്തെ തുടര്‍ന്ന് കാന്റര്‍ബറി ഈസ്റ്റിനും ലണ്ടന്‍ വിക്ടോറിയയ്ക്കും ഇടയില്‍ വൈകുന്നേരം 6 മണി വരെ യാത്ര തടസപ്പെട്ടിരുന്നു. അപകട സ്ഥലത്ത് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അപകടത്തെ കുറിച്ച് വിശദമായ അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. മേഖലയില്‍ പട്രോളിംഗും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പ്രദേശത്ത് കൂടുതലായി ബസ് സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ഒരു പക്ഷെ വാനിന്റെ അമിത വേഗമായിരിക്കാം അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. അതേ സമയം ട്രെയിന്‍ സാമാന്യം സാമാന്യം നല്ല വേഗത്തില്‍ ആയിരുന്നു എങ്കിലും അപകടത്തില്‍ ട്രെയിന്‍ യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു എന്ന് വേണം കരുതാന്‍. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും എന്നാണ് ആമസോണും വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തെ കുറിച്ച്് റെയില്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.