ബാര്‍ബി പാവകളുടെ ഡിസൈനര്‍മാര്‍ വാഹനാപകടത്തില്‍ മരിച്ചു; ജീവിത പങ്കാളികളായ ഇരുവരുടേയും മരണം ഇവര്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ ഇടിച്ച്: വിടവാങ്ങിയത് 'മാഗിയ2000' സ്ഥാപകര്‍
ബാര്‍ബി പാവകളുടെ ഡിസൈനര്‍മാര്‍ വാഹനാപകടത്തില്‍ മരിച്ചു
ബാര്‍ബി പാവകളുടെ ഡിസൈനര്‍മാര്‍ വാഹനാപകടത്തില്‍ മരിച്ചു; ജീവിത പങ്കാളികളായ ഇരുവരുടേയും മരണം ഇവര്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ ഇടിച്ച്: വിടവാങ്ങിയത് 'മാഗിയ2000' സ്ഥാപകര്‍
ബാര്‍ബി പാവകളുടെ ഡിസൈനര്‍മാരായ മാരിയോ പഗ്ലിനോയും (52) ജിയാനി ഗ്രോസിയും (55) വാഹനാപകടത്തില്‍ മരിച്ചു. ജീവിതപങ്കാളികളായ ഇവര്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ ഇടിച്ചായിരുന്നു അപകടം. ഇറ്റലിയിലെ ടുറിന്‍ - മിലാന്‍ ഹൈവേയിലായിരുന്നു ദാരുണമായ അപകടം നടന്നത്.
1999ല്‍ ഇരുവരും ചേര്‍ന്നു സ്ഥാപിച്ച 'മാഗിയ2000' സ്ഥാപനമാണ് വ്യത്യസ്തമായ ബാര്‍ബി പാവകള്‍ രൂപകല്‍പന ചെയ്തത്. മഡോണ, വിക്ടോറിയ ബെക്കാം, ലേഡി ഗാഗ, സാറാ ജെസീക്ക പാര്‍ക്കര്‍ എന്നിവരുടെ രൂപത്തിലുള്ള ബാര്‍ബി പാവകള്‍ ശ്രദ്ധേയമായിരുന്നു. മാറ്റെല്‍ കമ്പനിയുടെ കീഴിലുള്ള ബ്രാന്‍ഡിനു നല്‍കിയ സംഭാവനകള്‍ക്ക് 2016ല്‍ ഇവര്‍ക്കു ബാര്‍ബി ബെസ്റ്റ് ഫ്രണ്ട് അവാര്‍ഡ് ലഭിച്ചു.